Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുതിയ ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമുമായി ക്യുബെക്; 2016 മെയ്‌ 30 മുതൽ 2017 ഫെബ്രുവരി 28 വരെ പുതിയ വിസാ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപനം

പുതിയ ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമുമായി ക്യുബെക്; 2016 മെയ്‌ 30 മുതൽ 2017 ഫെബ്രുവരി 28 വരെ പുതിയ വിസാ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപനം

ടൊറന്റോ: ക്യൂബെക്ക് പ്രൊവിൻസിൽ പുതിയ ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമുമായി സർക്കാർ. ഇതിലേക്കുള്ള പുതിയ വിസാ അപേക്ഷകൾ ചെറിയ കാലയളവിലേക്ക് സ്വീകരിക്കുമെന്ന പ്രഖ്യാപനവും സർക്കാർ നടത്തിക്കഴിഞ്ഞു. 2016 മെയ്‌ 30 മുതൽ 2017 ഫെബ്രുവരി 28 വരെയുള്ള കാലയളവിലാണ് പുതിയ വിസാ അപേക്ഷകൾ സ്വീകരിക്കുന്നത്.

കാനഡയിൽ ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാമിനായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്തയാണിത്. കാനഡയിൽ പെർമനന്റ് റെസിഡൻസി ഇതുവഴി സാധിക്കുമെന്നതാണ് ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാമിന്റെ മറ്റൊരു ഗുണം. കാനഡയിൽ ഇത്തരത്തിലൊരു പ്രോഗ്രാം ആദ്യമായാണ് നടപ്പിലാക്കുന്നതെന്നാണ് വിലയിരുത്തുന്നത്. മൊത്തം 1900 അപേക്ഷകളാണ് ഈ പരിപാടിയിലേക്ക് ക്യൂബെക് സ്വീകരിക്കുന്നത്. ഇതിൽ ഹോങ്കോംഗ്, ചൈന, മക്കാവു എന്നിവിടങ്ങളിൽ നിന്നായി 1330 അപേക്ഷകളും ബാക്കിയുള്ളവ ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ളവർക്കുമാണ് അനുവദിക്കുക.

പുതിയ ഇൻവെസ്റ്റർ പ്രോഗ്രാമിന് കീഴിൽ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞത് 1.6 മില്യൺ കനേഡിയൻ ഡോളറിന്റെ മൂലധനം കാട്ടിയിരിക്കണം. കൂടാതെ സീനിയർ മാനേജീരിയൽ ലെവലിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അതിനും മുമ്പ് സ്വകാര്യസ്ഥാപനത്തിലോ സർക്കാർ ഓഫീസിലോ മറ്റും അഞ്ചു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP