Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ വംശജൻ കാനഡ പീൽ പൊലീസ് തലവൻ; അമൃക് സിങ് അലുവാലിയ തെരഞ്ഞെടുക്കപ്പെട്ടത് ഐകകണ്‌ഠ്യേന

ഇന്ത്യൻ വംശജൻ കാനഡ പീൽ പൊലീസ് തലവൻ; അമൃക് സിങ് അലുവാലിയ തെരഞ്ഞെടുക്കപ്പെട്ടത് ഐകകണ്‌ഠ്യേന

ടൊറന്റോ: രാജ്യത്തെ മൂന്നാമത്തെ വലിയ മുനിസിപ്പൽ പൊലീസ് സേനയായ പീൽ പൊലീസ് തലവനായി ഇന്ത്യൻ വംശജനെ തെരഞ്ഞെടുക്കപ്പെട്ടു. ഒന്റാറിയോയിലെ പീൽ പൊലീസ് സർവീസിലേക്കാണ് അമൃക് സിങ് അലുവാലിയ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്. ബ്രാംപ്ടൺ മേയർ ലിൻഡ ജെഫ്രി, മിനിസാഗ മേയർ ബോണി ക്രോംബി എന്നിവരാണ് ഈ സ്ഥാനത്തേക്ക് അലുവാലിയയെ നാമനിർദ്ദേശം ചെയ്തത്. അതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പീൽ പൊലീസ് സർവീസിലേക്ക് 2011 ഫെബ്രുവരിയിലാണ് അലുവാലിയ ആദ്യമായി നിയമിക്കപ്പെടുന്നത്. പിന്നീട് 2014- ഏപ്രിലിലും ബോർഡ് അംഗമായി അലുവാലിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാൽഗരി സിക്ക് സൊസൈറ്റ് പ്രസിഡന്റ് കൂടിയായ അലുവാലിയ മികച്ച ഒരു ബിസിനസ് ലീഡറുമാണ്. കാൾട്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൻജിനീയറിംഗിൽ മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ അലുവാലിയ മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

ഷെൽ കാനഡയിൽ നിന്ന് 29 വർഷത്തെ സേവനത്തിനു ശേഷം ജനറൽ മാനേജരായി റിട്ടയർ ചെയ്ത വ്യക്തിയാണ് അലുവാലിയ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP