Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാനഡയിലെ ക്യൂബെക് പ്രോവിൻസിൽ മാത്രം രണ്ടാഴ്‌ച്ചക്കുള്ളിൽ സൂര്യതാപമേറ്റ് മരിച്ചത് 70 പേർ; മോൺട്രിയാൽ മരിച്ചത് 34 പേർ; ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ഇങ്ങനെ

കാനഡയിലെ ക്യൂബെക് പ്രോവിൻസിൽ മാത്രം രണ്ടാഴ്‌ച്ചക്കുള്ളിൽ സൂര്യതാപമേറ്റ് മരിച്ചത് 70 പേർ; മോൺട്രിയാൽ മരിച്ചത് 34 പേർ; ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ഇങ്ങനെ

പി.പി. ചെറിയാൻ

ക്യുബെക്ക് (കാനഡ): കാനഡയിലെ ക്യുബെക്ക് പ്രവിൻസിൽ ജൂലൈ ആദ്യവാരം70 പേർ മരിച്ചതായി കനേഡിയൻ ആരോഗ്യ വകുപ്പ്ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മോൺട്രിയാൽ സിറ്റിയിൽ മാത്രം 34പേർ മരണമടഞ്ഞതായി കാനഡ ആരോഗ്യവകുപ്പു മന്ത്രാലയം പുറത്തുവിട്ടറിപ്പോർട്ടിൽ പറയുന്നു.

മോൺട്രിയായിലെ ഫ്യുണറൽ ഹോമുകളിൽ മരിച്ചവരുടെ മൃതദേഹങ്ങൾസൂക്ഷിക്കുവാൻ സ്ഥലമില്ലാത്തതിനാൽ സ്റ്റോറേജുകളിലേക്ക്മാറ്റുകയാണ്.അറുപത് വയസ്സിന് മുകളിലുള്ളവരും കഠിന രോഗങ്ങൾക്ക്അടിമപ്പെട്ടവരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും.

ശീതികരണ സംവിധാനങ്ങൾ ഇല്ലാത്തതും മരണസംഖ്യവർധിക്കുന്നതിനിടയാക്കി യിട്ടുണ്ടെന്ന് സിറ്റി പബ്ലിക്ക് ഹെൽത്ത്ഓഫിസ് അറിയിച്ചു.മുൻപ് ശക്തമായ ചൂടിൽ മോൺഡ്രിയാലിൽ 2010 ൽ നൂറുപേരാണു മരിച്ചത്. ശൈത്യ മേഖലയെന്ന് അറിയപ്പെടുന്ന കാനഡയിൽ പോലും സൂര്യതാപമേറ്റു മരിക്കുന്നുവെന്നത് ആഗോള താപവൽക്കരണത്തിന്റെ ഭാഗമായാണെന്നു കരുതപ്പെടുന്നു.

ജൂലൈ ആദ്യവാരം അവസാനിച്ചതോടെ ചൂടിന് അൽപം ശമനം ലഭിച്ചിട്ടുണ്ട്.ഇപ്പോൾ 82 ഡിഗ്രി വരെ താപനില കുറഞ്ഞിട്ടുണ്ട്. ശക്തമായ ചൂടിൽപുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വീടുകളിലുള്ള എയർകണ്ടീഷനിങ് സംവിധാനം പരിശോധിച്ചു
പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതർഅഭ്യർത്ഥിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP