Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച്‌ ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കാൻ പാടില്ല; തൊഴിൽ സ്ഥലങ്ങളിലെ നിർബന്ധിത ഡ്രസ് കോഡുകൾക്ക് നിയന്ത്രണം വന്നേക്കും

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച്‌ ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കാൻ പാടില്ല; തൊഴിൽ സ്ഥലങ്ങളിലെ നിർബന്ധിത ഡ്രസ് കോഡുകൾക്ക് നിയന്ത്രണം വന്നേക്കും

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സാധ്യത. ബ്രീട്ടീഷ് കൊളംബിയ പ്രീമയർ ക്രിസ്റ്റി ക്ലാർ്കകാണ് ഇത്തരമൊരു ആവശ്യവുമായി ഗവൺമെന്റിന് മുന്നിലെത്തിയത്. ഇതോടെ തൊഴിലുടമകൾ ഷോപ്പുകളിലും മറ്റും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഡ്രെസ് കോഡിന് നിയന്ത്രണം വന്നേക്കും.

ഈ പ്രദേശത്തെ ഗ്രീൻ പാർട്ടി നേതാക്കളും ഇത് സംബന്ധിച്ചുള്ള ബിൽ പാർലമെന്റിലിൽ കൊണ്ടുവരാനും സാധ്യതയുണ്ട്. സ്ത്രീകൾക്ക് ഹൈ ഹിൽ ധരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് ധരിക്കാതിരിക്കാൻ അവകാശം നല്കുന്ന തരത്തിലാണ് നിയമം വരുക. തൊഴിലുടമകൾ ഡ്രസ് കോഡിന്റെ ഭാഗമായി ഹൈ ഹീൽ ചെരുപ്പുകൾ നിർബന്ധിച്ച് ധരിപ്പിക്കുന്നതിന് നിരോധനം വരും.

ഹൈഹിൽ ചെരുപ്പുകളുടെ ഉപയോഗം പല ആരോഗ്യ പ്രശനങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലുകൾക്ക് വേദന, ഞരമ്പുകൾക്ക് പ്രശ്‌നം എന്നിവയെല്ലാം ഇത്തരം ചെരുപ്പുകളുടെ ഉപയോഗം മൂലം ഉണ്ടാകാറുണ്ട്. പുതിയ തീരുമാനത്തെ ബ്രിട്ടീഷ് കൊളംബിയ പ്രദേശത്തെ പ്രൊവിൻഷ്യൽ പാര്ട്ടിയും, ബിസിനസുകാരും, സ്വാഗതം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP