Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയൽഎസ്റ്റേറ്റ് വ്യവസായി ആയ ഇന്ത്യൻ വംശജൻ ആൽബർട്ടാ യൂണിവേഴ്സിറ്റിക്ക് സംഭാവനയായി നൽകിയത് 10 മില്യൺ ഡോളർ; യൂണിവേഴ്‌സിറ്റിയുടെ ബിസിനസ് സ്‌കുൾ ഇനി അറിയപ്പെടുക ഈ സിഖുകാരന്റെ പേരിൽ

റിയൽഎസ്റ്റേറ്റ് വ്യവസായി ആയ ഇന്ത്യൻ വംശജൻ ആൽബർട്ടാ യൂണിവേഴ്സിറ്റിക്ക് സംഭാവനയായി നൽകിയത് 10 മില്യൺ ഡോളർ; യൂണിവേഴ്‌സിറ്റിയുടെ ബിസിനസ് സ്‌കുൾ ഇനി അറിയപ്പെടുക ഈ സിഖുകാരന്റെ പേരിൽ

പി.പി. ചെറിയാൻ

ടൊറന്റൊ: കാനഡയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി അൽബർട്ട്   ലത്ത് ബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് 10 മില്യൺ ഡോളർ സംഭാവനനൽകി.മെയ്ൻ സ്ട്രീറ്റ് ഇക്വിറ്റ് കോർപറേഷൻ സി ഇ ഒ പ്രസിഡന്റ്തു ടങ്ങിയ സ്ഥാനങ്ങൾ അലങ്കരിക്കുന്ന ബോബ് നവനീത് ധില്ലനാണ് മാർച്ച് 14ന് യൂണിവേഴ്സിറ്റിക്ക് പത്ത് മില്യൺ ഡോളറിന്റെ ചെക്ക് കൈ മാറിയത്.

കാനഡായിൽ 1.5 ബില്യൺ വിലമതിക്കുന്ന 10000 അപ്പാർട്ട്മെന്റ്യൂണിറ്റുകളും കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യ കാലകുടിയേറ്റക്കാരൻ എന്ന നിലയിൽ എന്നെ അംഗീകരിക്കുകയും സാമ്പത്തികരംഗത്ത് നേട്ടങ്ങൾ കൊയ്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്തുകാനഡയ്ക്ക് തിരിച്ച് നൽകുന്ന ഒരു ചെറിയ സംഭാവനയാണിതെന്നാണ് ബോബ് ഇതിനെ
കുറിച്ച് പ്രതികരിച്ചത്.

പഞ്ചാബ് ബർണാലയിലെ റ്റല്ലിവാൾ എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് മാതാപിതാ ക്കളോടൊപ്പം കാനഡയിൽ ബോബ് എത്തിച്ചേർന്നതും.സമ്പത്ത്കുമിഞ്ഞുകൂടിയിട്ടും മറ്റുള്ളവരെ സഹായിക്കുന്നതിൽ ഖിന്നതകാണിക്കുന്നവരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണ് ബോബ് ധില്ലനെന്ന്സംഭാവന ഏറ്റ് വാങ്ങിക്കൊണ്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മൈക്ക്
മഹൻ പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ ബിസിനസ്സ് സ്‌കൂളിന് ഡില്ലൻ സ്‌കൂൾഓഫ് ബിസിനസ്സ് എന്ന് പുനർ നാമകരണം ചെയ്യുമന്നും ചാൻസലർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP