Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡയിലെ ഡിപ്പന്റന്റ് ചിൽഡ്രൻ പരിധിയിൽ വരുന്ന പായപരിധി 19 ൽ നിന്ന് 22 ആക്കി ഉയർത്തി; 22 വയസിൽ പ്രായമുള്ളവരെ ഇനി വിസ അപേക്ഷകളിൽ ഡിപ്പെന്റന്റ് ചിൽഡ്രൻ ആയി പരിഗണിക്കുന്ന നിയമം പ്രാബല്യത്തിൽ

കാനഡയിലെ ഡിപ്പന്റന്റ് ചിൽഡ്രൻ പരിധിയിൽ വരുന്ന പായപരിധി 19 ൽ നിന്ന് 22 ആക്കി ഉയർത്തി; 22 വയസിൽ പ്രായമുള്ളവരെ ഇനി വിസ അപേക്ഷകളിൽ ഡിപ്പെന്റന്റ് ചിൽഡ്രൻ ആയി പരിഗണിക്കുന്ന നിയമം പ്രാബല്യത്തിൽ

രാജ്യത്തെ ഡിപ്പന്റന്റ് ചൈൽഡ് പരിധിക്കുള്ളിൽ വരുന്നവരുടെ പ്രായപരിധി 19 ൽ നിന്ന് 22 ആക്കി ഉയർത്തി. പുതിയ നിയമം കഴിഞ്ഞ മാസം 22 മുതൽ പ്രാബല്യത്തിലായി.ഇനി മുതൽ 22 വയസിന് താഴെപ്രായമുള്ളവരെയെല്ലാം കനേഡിയൻ ഇമിഗ്രേഷൻ അപേക്ഷകളിൽ ഡിപ്പെന്റന്റ് ചിൽഡ്രൻ ആയി കണക്കാക്കുന്നതായിരിക്കും. 2014 ഓഗസ്റ്റ് ഒന്നിന് ശേഷമോ 2017 ഒക്ടോബർ 24ന് മുമ്പോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾക്ക് നിയമം ബാധകമാവില്ല.

പുതിയ നിയമം നിലവിൽ വന്നതോടെഅപേക്ഷകന് 22 വയസിന് താഴെ പ്രായമുള്ള തന്റെ കുട്ടികളെയെല്ലാം ഡിപ്പെന്റന്റ് ചൈൽഡ് എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ഇത്തരക്കാർ വിവാഹിതരും അല്ലെങ്കിൽ കോമൺ-ലോ റിലേഷൻഷിപ്പിൽ ഏർപ്പെട്ടവരുമായിരിക്കുരുതെന്നും നിയമത്തിൽ പറയുന്നു.

എന്നാൽ ശാരീരികമോ അല്ലെങ്കിൽ മാനസികമോ ഉള്ള വൈകല്യത്താൽ മുതിർന്നവരെ ആശ്രയിക്കേണ്ടി വരുന്നവർക്ക് 22 വയസോ അതിന് മേലോ പ്രായമുണ്ടെങ്കിലും അവരെ ഡിപ്പെന്റന്റ് ചിൽഡ്രൻ ആയി പരിഗണിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP