Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ ഒന്റാരിയോയിൽ കുറഞ്ഞ വേതനം 11 ൽ നിന്ന് 14 ഡോളറാക്കി;25ൽ താഴെ പ്രായമുള്ള എല്ലാവർക്കും സൗജന്യമരുന്ന് നല്കാനും തീരുമാനം

ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ ഒന്റാരിയോയിൽ കുറഞ്ഞ വേതനം 11 ൽ നിന്ന് 14 ഡോളറാക്കി;25ൽ താഴെ പ്രായമുള്ള എല്ലാവർക്കും സൗജന്യമരുന്ന് നല്കാനും തീരുമാനം

ഒന്റാറിയോ: ഒന്റാറിയോ പ്രവിശ്യയിൽ ജനുവരി ഒന്നു മുതൽ പുതുക്കിയ കുറഞ്ഞ വേതനം 14 ഡോളറയായും 25ൽ താഴെ പ്രായമുള്ള കുട്ടികൾക്കും യുവാക്കൾക്കും ഡോക്ടർ നൽകുന്ന പ്രിസ്‌ക്രിസ്പ്ഷൻ മരുന്ന് സൗജന്യമായി വാങ്ങിക്കാം.

ജീവിത ചെലവുകൾ വർധിച്ച സാഹചര്യത്തിൽ മിനിമം വേതനം 11.50ൽ നിന്ന് 14ഡോളറും 2019ൽ 15 ഡോളറായി ഉയർത്തിയെങ്കിലും നിലവിലെ ഉപഭോക്ത സൂചിക വർധനവനുസരിച്ച് ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജീവനക്കാർക്കിടയിലും തൊഴിൽ ഉടമകൾക്കിടയിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ഇത് തൊഴിൽ സാധ്യതകൾ കുറയ്ക്കുവാനും പുതിയതായി തൊഴിൽ സൃഷ്ടിക്കുന്നതിനും തടസം നിൽക്കും എന്ന് വാദിക്കുന്നവരും.

എന്നാൽ ടിം ഹോർട്ടിങ്സ്, വാൾമാർട്ട് എന്നിവിടങ്ങളിൽ കുറഞ്ഞ ശബളത്തിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാകുമെന്ന് വാദിക്കുന്നവരുമുണ്ട്. ഉയർന്ന ജോലിയുള്ള ആളുകളുടെ ശബളവുമായി താരതമ്യം ചെയ്യുന്പോൾ ഈ വർധന നാമമാത്രമാണെന്നും കാണാം. കാനഡയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ ശരാശരി ദിവസവരുമാനമായ 2638 ഡോളർ ലഭിക്കാൻ നിലവിലെ വേതനമനുസരിച്ച് ഒരു ജീവനക്കാരൻ ഒരുമാസം 10 ദിവസം പണി ചെയ്യണം.

വിദ്യാർത്ഥികൾ 18നു വയസിനുതാഴെ അധ്യയനവർഷത്തിൽ ആഴ്ചയിൽ 28 മണിക്കൂർ ജോലി ചെയ്യുന്നവർ 13.15 ഡോളർ 2019ൽ 14.10 ഡോളർ. കൂടാതെ മത്സ്യബന്ധനം, ഗാർഹിക ജോലികൾ എന്നിവ ചെയ്യുന്നവരുടെ വേതനവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

25 വയസിനു താഴെ മരുന്ന് സൗജന്യമാക്കുക വഴി ഒന്റാരിയിലോയിലെ 4 മില്യൺ കുട്ടികൾ, യുവാക്കൾ എന്നിവർക്കാണ് പ്രയോജനം ലഭിക്കുക. നിലവിൽ തൊഴിൽ സ്ഥാപന ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത മാതാപിതാക്കൾക്ക് ഇതു വളരെ ആശ്വാസമാണ്. നിലവിൽ ഒന്റാറിയോ, ഡ്രഗ് ബെനിഫിട് ഫോർമുലറിയിൽ ലിസ്റ്റ്‌ചെയ്തിട്ടുള്ള 4400ൽ അധികം അംഗീകൃത മരുന്നുകൾക്ക് ഈ സൗജന്യം ബാധകമാണ്.ഒന്റാരിയോ പ്രീമിയർ കാത്ലിൻവെയൻ പുതുവർഷദിനത്തിൽ ഈ രണ്ട് സുപ്രധാന തീരുമാനങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP