Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 40 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്തി; രണ്ടു ഷിഫ്റ്റുകൾക്കു ഇടയിൽ ഉള്ള വിശ്രമ സമയം 12 മണിക്കൂർ; ഒന്റാരിയോയിലെ തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ അറിയാം

ഒരു ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 40 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്തി; രണ്ടു ഷിഫ്റ്റുകൾക്കു ഇടയിൽ ഉള്ള വിശ്രമ സമയം 12 മണിക്കൂർ; ഒന്റാരിയോയിലെ തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ അറിയാം

ജയശങ്കർ പിള്ള

നക്ഷേമത്തിലും,തൊഴിൽ നിയമങ്ങളിലും ശക്തമായ നിലപാടുകൾ ഉള്ള കാനഡയിലെ അധികമാരും,ചർച്ച ചെയ്യപ്പെടാത്ത,അറിയാൻ ശ്രമിക്കാത്ത ഒരു വിഷയം ആണ് 'തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ'.

ഒരു ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 40 മണിക്കൂർ ജോലി ജോലി സമയത്തെ നിജപ്പെടുത്തിയിരിക്കുന്നു. 40 മണിക്കൂറിനു മുകളിൽ ഒള്ള ആദ്യ 8 മണിക്കൂറുകൾക്കു 1 .5 മടങ്ങു വേതനം,പിന്നീട് വരുന്ന ഓരോ മണിക്കൂറിനും ഇരട്ടി വേതനം അയി ഓവർടൈം നിജപ്പെടുത്തിയിരിക്കുന്നു.ഇനി 40 മണിക്കൂറിനു മുകളിൽ സമയം ജീവനക്കാരെ കൊണ്ട് നിർബന്ധിച്ചു ജോലി ചെയ്യുക്കുവാൻ തൊഴിലുടമയ്ക്കു അവകാശം ഇല്ല എന്ന് മാത്രം അല്ല,അധിക സമയം ജോലി ചെയ്യിക്കുവാൻ അതാത് പ്രൊവിൻസുകളിലെ തൊഴിൽ നിയമങ്ങൾ പാലിക്കുകയും,അതിന്നായി പ്രത്യേക അനുമതി ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ നിന്നും രേഖാമൂലം വാങ്ങേണ്ടത് ആണ്.ആഴ്ചയിൽ ഏറ്റവും കൂടിയ സമയ ജോലി 60 മണിക്കൂർ ആയും നിജപ്പെടുത്തിയിരിക്കുന്നു.

രണ്ടു ഷിഫ്റ്റുകൾക്കു ഇടയിൽ ഉള്ള വിശ്രമ സമയം 12 മണിക്കൂർ വേണം എന്നും നിയമം അനുശാസിക്കുന്നു.ഉദാഹരണത്തിന്.. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ജോലി ആരംഭിക്കുന്ന ജീവനക്കാരന് തന്റെ തൊഴിൽ സമയത്തിന് മുൻപോ ശേഷമോ നാലുമണിക്കൂർ കൂടുതൽ ആയി ജോലി ചെയ്യാവുന്നതാണ്.ഏതെങ്കിലും ഒരു നാല് മണിക്കൂർ മാത്രം.തന്റെ 8 മണിക്കൂർ സ്ഥിര ജോലിക്കു ശേഷം നാലുമണിക്കൂർ വരെ കൂടുതൽ ജോലി ചെയ്യുന്ന ആൾ വീണ്ടും 12 മണിക്കൂറിനു ശേഷം മാത്രമേ വീണ്ടും തൊഴിലിൽ പ്രവേശിക്കുവാൻ പാടുള്ളൂ.(എന്നാൽ രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഈ നിയമത്തിനു കീഴിൽ വരുന്നില്ല)8 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരന് 30 മിനിറ്റ് ഇടവേള അനുവദിച്ചിരിക്കുന്നു.ഈ ഇടവേള സമയത്തിന് വേതനം നല്കണമോ എന്നത് സ്ഥാപനത്തിൽ നിലവിലുള്ള നിയമങ്ങൾക്കു അനുസരിച്ചു മാത്രമാണ്.ഇത് ഓരോ പ്രൊവിൻസുകൾക്കും അനുസരിച്ചു തൊഴിൽ നിയമങ്ങളിൽ മാറ്റം ഉണ്ട്.ഏറ്റവും കൂടുതൽ തൊഴിൽ നിയമ ഭേദ ഗതിയും,തൊഴിലാളികളും ഉള്ള ഒന്റാറിയോവിൽ ആണ് മെച്ചപ്പെട്ട നിയമങ്ങൾ നിലവിൽ ഉള്ളത്.

ജീവനക്കാർക്കുള്ള വിശ്രമ സ്ഥലങ്ങൾ,പ്രാഥമിക ആവശ്യങ്ങൾക്കുള്ള സംവിധാനങ്ങൾ,പുകവലിക്കുള്ള സ്ഥലങ്ങൾ എല്ലാം കൃത്യമായി ഉള്ള സ്ഥാപനങ്ങളിൽ ഒരിക്കലും ചർച്ച ചെയ്യപ്പെടാത്തതോ,സർക്കാർ ശ്രദ്ധ ചെലുത്താത്തതോ ആയ ഒന്നാണ് നിയമ പരമായി ഉള്ള ഇടവേളകൾ മറി കടന്നുള്ള ഇടവേളകൾ.കൃത്യമായി തൊഴിൽ നിയമങ്ങൾ ഉള്ള രാജ്യത്തു ആരാലും ശ്രദ്ധിക്കപ്പെടാതെ വേതനം പറ്റുന്നവരും ഉണ്ട്.

ഒന്റാറിയോവിലെ നിലവിലുള്ള കണക്കുകൾ പ്രകാരം 21 .6 ശതമാനം പുരുഷന്മാരും,13.3 ശതമാനം സ്ത്രീകളും പുകവലിക്കാർ ആണ്.ഇവർ തൊഴിൽ ഇടങ്ങളിൽ 3 മുതൽ 6 സിഗരറ്റ് വരെ 8 മണിക്കൂറിൽ വലിക്കുന്നവരും ആണ്.പുകവലിക്കുവാനായി പ്രത്യേക സ്ഥലങ്ങൾ ഉള്ള തൊഴിൽ സ്ഥാപനങ്ങളിൽ ഇവ പൊതു വിശ്രമ സ്ഥലങ്ങളിൽ നിന്നും ദൂരെ ആയി സ്ഥാപിച്ചിരിക്കുന്നു.ഒരു ശരാശരി പുകവലിക്കാരൻ 5 മിനിറ്റ് ചുരുങ്ങിയ സമയം അതിന്നായി ഉപയോഗിക്കുമ്പോൾ അവന്റെ തൊഴിൽ സമയത്തിൽ ചുരുങ്ങിയത് 3 തവണ ആയി 15 മിനിറ്റ് ജോലി സമയത്തിൽ നിന്നും വിട്ടു നില്കുന്നു.എന്നത് മാത്രമല്ല തന്റെ സഹ ജീവനക്കാർ ഈ സമയത്തു ജോലിയിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുന്നു.

ഒരു വിഭാഗം ജീവനക്കാർ കൃത്യമായി ജോലികൾ ചെയ്തു പ്രതിഫലം പറ്റുമ്പോൾ ആഴ്ചയിൽ 75 മിനിറ്റ് അതായതു ഒന്നര മണിക്കൂർ ജോലി ചെയ്യാതെ വിശ്രമത്തിലൂടെ വേതനം പറ്റുന്നവർ ആണ് പുകവലിക്കാർ.ഇത് ഒരു തൊഴിൽ വകുപ്പും,ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല.ഇത് മൂലം സ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ബോധവാൻ മാർ ആണ് എങ്കിൽ കൂടി മാനേജ് മെന്റുകൾ മൗനം പാലിക്കുന്നു.ഇതുപോലുള്ള ഒന്നാണ് ജോലി സമയത്തിന്നിടയിൽ നൽകുന്ന ടോയ്ലറ്റ് ഇടവേളകൾ കൂടിയത് മൂന്നു മിനിറ്റ് ഒന്നോ രണ്ടു തവണ അനുവദനീയം എങ്കിലും ചിലർ 10 മിനിറ്റ് വരെ ഈ സമയം ഉപയോഗിക്കുന്നു എന്നത്.പലപ്പോഴും ആരോഗ്യ പ്രശനങ്ങൾ കൊണ്ടാകാം എങ്കിലും ചിലർ ഇത് മുതലാക്കുന്നു എന്ന് സാരം.
പുകവലിക്കാർ അനാവശ്യമായി കൈപ്പറ്റുന്ന ഈ വേതനം സ്ഥാപനങ്ങൾ കണ്ടില്ല എന്ന് നടിക്കുമ്പോൾ കൃത്യമായി ജോലി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ വേതനം കൃത്യമായി അധികം നൽകിയാൽ പുകവലിക്കാരുടെ എണ്ണം ഗണ്യമായി കുറയും എന്നത് നിശ്ചയം.

കഴിഞ്ഞ ദിവസങ്ങളിൽ ചില സ്ഥാപനങ്ങൾ സന്ദർശിച്ചപ്പോൾ അവിടെ പുകവലിക്കാർക്കായി പ്രത്യേക മുറികൾ സജ്ജീകരിച്ചിരിക്കുന്നു.പുറത്തു പോയോ,ഈ പുകമുറിയിൽ കയറിയോ പുകവലിക്കണം എങ്കിൽ സ്വന്തം വിരൽ പതിപ്പിച്ചാൽ മാത്രമേ വാതിലുകൾ തുറക്കുകയുള്ളൂ.അതിലേറെ രസകരമായതു 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറ കണ്ണുകളും അവിടെ ഉണ്ട്.നിശ്ചിത ജോലി സമയത്തിന് ഉള്ളിൽ തൊഴിലിടങ്ങളിൽ നിന്നും വെളിയിൽ വന്നു പുകവലിച്ചു അകത്തു കടക്കാം എന്ന് വച്ചാൽ സാധിക്കാത്ത രീതിയിൽ പ്രവേശന കവാടങ്ങൾ സജ്ജമാക്കിയിരിക്കുന്നു.ജോലിയിൽ പ്രവേശിക്കുവാനും,പുറത്തു കടക്കുവാനും ആയി എട്ടു മണിക്കൂറിനു ഇടയിൽ ഒറ്റ അവസരം മാത്രം.ഇനി ഏതെങ്കിലും തരത്തിൽ ഉള്ള അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തേക്കോ അകത്തേയ്ക്കോ പ്രവേശിക്കുവാൻ മേധാവിയുടെ പ്രത്യേക അനുമതി ആവശ്യവും ആണ്.ഇത് വൻകിട കമ്പനികൾ ആണ് എങ്കിൽ ഒന്റാറിയോവിൽ ഇതുപോലുള്ള സ്ഥാപങ്ങൾ 20 ശതമാനം പോലും ഇല്ല എന്നതാണ് കണക്കുകൾ.പുകവലിക്കാർ നിയമവിരുദ്ധമായി എടുക്കുന്ന ഇടവേളകളും,പറ്റുന്ന വേതനവും ഒന്റാറിയോവിലും ,മറ്റു പ്രൊവിൻസുകളിലും ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം ആണ് എങ്കിലും,പുകവലി ശീലമാക്കിയാൽ കിട്ടുന്ന ഗുണങ്ങൾ ആണ് എന്ന് ആരും തെറ്റി ധരിക്കരുത്.അമിതമായി പുകവലിക്കുന്നവരെയും,അധിക സമയം ടോയ്ലെറ്റ് ബ്രെക്ക് എടുക്കുന്നവരെയും വീക്ഷിക്കുന്ന കണ്ണുകൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്.

അതുപോലെ തന്നെ സിഗരറ്റു കുറ്റികൾ റീ സൈക്കിൾ ചെയ്തു പേപ്പർ പ്ലേറ്റ്കൾ പോലെ നിർമ്മിക്കുന്നതിനായി ശേഖരിക്കുന്ന സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്.ഇങ്ങനെ ശേഖരിച്ചു കിട്ടുന്ന സിഗരറ്റ് അവശിഷ്ടങ്ങൾ വിറ്റു കിട്ടുന്ന തുക ഒന്റാറിയോവിലെ പ്രശസ്തമായ ഒരു സ്ഥാപനം 'സിക്ക് കിഡ്‌സ്' എന്ന സ്ഥാപനത്തിന് സംഭാവന ആയും നൽകുന്നു.കഴിഞ്ഞ ഒരു വര്ഷം ഇവർ ഈ വകയിൽ സംഭാവന നൽകിയത് $ 3000 ആണ്. ഈ സംഖ്യ ഒരു സ്ഥാപനത്തിലേതു ആണെങ്കിൽ ഇതുപോലുള്ള തുകകൾ അനധികൃത ഇടവേളകൾ എടുത്തു വേതനം പറ്റുന്നവരിലേയ്ക്കും ,ഇവർ പുകവലിക്കായി മാറി നിൽക്കുന്ന സമയങ്ങളിൽ അധികമായും,കൃത്യമായും ജോലി ചെയ്യുന്നവരുടെ എണ്ണത്തിലേയ്ക്കും വിരൽ ചൂണ്ടുന്നു.

ഇടവേളയും സമയവും ഇങ്ങനെ ഒക്കെ ആണെങ്കിലും പുകവലി മൂലം രോഗാവസ്ഥയിൽ ആയ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ ഇന്ഷുറന്‌സുകളും,ആനുകൂല്യങ്ങളും സ്ഥാപനങ്ങൾ ആണ് നൽകുന്നത് എന്നതും മറയ്ക്കപ്പെടുന്ന യാഥാർഥ്യങ്ങളിൽ ഒന്നാണ്.തൊഴിലും, തൊഴിലാളി പ്രശ്‌നങ്ങളും എന്നും എരിയുന്ന പുകച്ചുരുളുകൾ തന്നെ ആണ്. തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ തീരുന്നില്ല.രസകരമായ ഒരു തൊഴിൽ ചർച്ചകയും ഒരു യാഥാർഥ്യവുമായി അടുത്തയാഴ്ച.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP