Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പ് രാജ്യങ്ങൾക്ക് പിന്നാലെ കാനഡയിലും ബൂർഖ നിരോധനം വന്നേക്കും; ക്യുബെക്കിൽ മുസ്ലിം സ്ത്രികൾക്ക് പൊതുസ്ഥലങ്ങളിൽ ബൂർഖ ധരിക്കുന്നതിനും വിലക്കേർപ്പെടുത്തുന്ന ബില്ല് പരിഗണനയിൽ

യൂറോപ്പ് രാജ്യങ്ങൾക്ക് പിന്നാലെ കാനഡയിലും ബൂർഖ നിരോധനം വന്നേക്കും; ക്യുബെക്കിൽ മുസ്ലിം സ്ത്രികൾക്ക് പൊതുസ്ഥലങ്ങളിൽ ബൂർഖ ധരിക്കുന്നതിനും വിലക്കേർപ്പെടുത്തുന്ന ബില്ല് പരിഗണനയിൽ

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി തുടങ്ങിയവയ്ക്ക് പിന്നാലെ കാനഡയിലും മുസ്ലിം സ്ത്രീകൾ ബൂർഖ ധരിക്കുന്നതിന് വിലക്ക് വന്നേക്കും. ഇത് സംബന്ധിച്ച് രണ്ട് വർഷമായി ഉയരുന്ന നിർദ്ദേശം അടങ്ങിയ ബിൽ ഉടൻ തന്നെ നിയമമാകുമെന്നാണ് പുറത്ത് വരുന്ന സൂചന. ബിൽ 62 ആണ് ഭേദഗതി വരുത്തുക. കഴിഞ്ഞ ദിവസം ഇക്കാര്യം വോട്ടിങിനെടുത്തതായി അധികൃതർ അറിയിച്ചു.

നിയമം പ്രാബല്യത്തിൽ വന്നാൽ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ, അദ്ധ്യാപകർ, ഡേ കെയർ ജോലിക്കാർ തുടങ്ങിയ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരടക്കം നിയമത്തിന്റെ പരിധിയിൽ വരും. കൂടാതെ പൊതുഗതാഗത സംവിധാനവും, മുനിസിപ്പാലിറ്റികളിലും സ്ത്രീകൾ ബൂർഖ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തും.

പുതിയ നിയമം വരുന്നതിനെ ഒരു വിഭാഗം ആളുകൾ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു. പാർലമെന്റിലെ പാർട്ടി ക്യുബെക്കിസ്, കോയിലേഷൻ അവനീർ ക്യുബെക്ക് എന്നിവരാണ് എതിർപ്പ് അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP