Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഡ്മന്റണിൽ വാഹനങ്ങളിൽ നിന്നുള്ള ഇന്ധന മോഷണം പതിവാകുന്നു; ഇന്ധന മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

എഡ്മന്റണിൽ വാഹനങ്ങളിൽ നിന്നുള്ള ഇന്ധന മോഷണം പതിവാകുന്നു; ഇന്ധന മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഡ്മന്റൺ നഗരത്തിൽ വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷ്ടിക്കുന്നത് പതിവാകുന്നു. മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരി ക്കുകയാണ്. കഴിഞ്ഞ ഡിസംബർ പകുതി മുതൽ നിരവധി കേസുകളാണ് ഇന്ധന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് ലഭിച്ചിട്ടുള്ളത്.

എസ് യുവി അടക്കമുള്ള വാഹനങ്ങളിൽ നിന്നും ഇന്ധനം നഷ്ടമായതായാണ് പരാതി. വാഹന ങ്ങളിൽ ഇന്ധനടാങ്കുകളിൽ തുളകൾ ഇട്ടശേഷമാണ് മോഷ്ടാക്കൾ ഇന്ധനം മോഷ്ടിക്കുന്നതെന്ന് കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷണ സമയത്ത് പല സ്ഥലത്തും വെള്ളിയും ഗ്രേ കളറും കലർന്ന മിനി വാൻ സംശയാസ്പദമായി കണ്ടുവെന്നും ഇതിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം നല്കാൻ കഴിയുന്നവർ പൊലീസ് ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. വിളിക്കേണ്ട നമ്പർ:780-423-4567 or #377 ,1-800-222-TIPS (8477).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP