Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനഡ സ്പിരിച്ച്വൽ യൂത്ത് ഗ്രൂപ്പിന്റെ ''എവൈക്ക് 2017 ടൊറന്റോ ' ജൂലൈ 28നും 29 നും

കാനഡ സ്പിരിച്ച്വൽ യൂത്ത് ഗ്രൂപ്പിന്റെ ''എവൈക്ക് 2017 ടൊറന്റോ ' ജൂലൈ 28നും 29 നും

ടൊറന്റോ: കാനഡ സ്പിരിച്ച്വൽ യൂത്ത് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ''എവൈക്ക് 2017 ടൊറന്റോ ' ജൂലൈ 28, 29 തീയതികളിൽ എറ്റോബികോക്കിലുള്ള എബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ അസംബ്ലി, 145, ഡിക്‌സണ് റോഡിൽ വച്ചു നടത്തപ്പെടും. 28-നു വെള്ളിയാഴ്ച വൈകിട്ട് 7.30-നും, ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 7 മണിക്കുമാണ് പ്രധാന മീറ്റിംഗുകൾ.

പാസ്റ്റർ ബെൻസൺ മത്തായി മുഖ്യ പ്രഭാഷകനായിരിക്കുന്ന മീറ്റിംഗുകളിൽ ടൊറന്റോയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഇന്‌സ്പിരേഷൻസ് ബാന്റും പാസ്റ്റർ ചാർലി സാം ബാബുവും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

ജൂലൈ 29-നു ശനിയാഴ്ച രാവിലെ 10 മുതല് വൈകുന്നേരം 4 വരെ 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കായ് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് കാനഡ ഒരുക്കുന്ന കിഡ്‌സ് ഫെസ്റ്റും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള മുപ്പത്തിൽപ്പരം ചർച്ചുകളിലെ യുവജനങ്ങളുടെ
കൂട്ടായ്മയാണ് കാനഡ സ്പിരിച്ച്വൽ യൂത്ത് ഗ്രൂപ്പ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സാം പടിഞ്ഞാറേക്കര 905 516 2345, ഷാരോൺ
മാത്യു (647 764 9518), ബിമൽ റോയി കാവാലം 647 786 9660.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP