Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാ. ഡോ തോമസ് ജോർജ്ജ് പൗരോഹിത്യ രജത ജൂബിലി നിറവിൽ; ഈ മാസം 14 ന് ടൊറന്റോയിൽ അനുമോദന യോഗം

ഫാ. ഡോ തോമസ് ജോർജ്ജ് പൗരോഹിത്യ രജത ജൂബിലി നിറവിൽ; ഈ മാസം 14 ന് ടൊറന്റോയിൽ അനുമോദന യോഗം

ജോർജ്ജ് ഏബ്രഹാം

കാനഡാ , ടൊറന്റോ: അൾത്താര ശുശ്രൂഷകനായി ആത്മീയരംഗത്ത് നിറ സാന്നിദ്ധ്യമറിയിച്ച ഫാ. ഡോ. തോമസ് ജോർജ്ജ് പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു.

തദ്അവസരത്തിൽ, ഏപ്രിൽ 14, ശനിയാഴ്ച രാവിലെ 9 .00 മണിക്ക്, ഇടവക പള്ളിയിലെ കൃതജ്ഞത ബലിയർപ്പണത്തിനു അച്ചൻ മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. തുടർന്നു നടക്കുന്ന അനുമോദന യോഗത്തിൽ, ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാദർ ചാക്കോ ഡാനിയേൽ പുല്ലേലിൽ അധ്യക്ഷത വഹിക്കുന്നതും, മറ്റു സഹോദര ഇടവകകളിലെ വൈദീകരും, വിശ്വാസികളും പങ്കെടുക്കുന്നതുമാണ്. ഉച്ച ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും.

ടൊറന്റോ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരിയായ ഫാ. ഡോ. തോമസ് ജോർജ്ജ്, ഭാഗ്യ സ്മരണാർ ഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ, മലബാർ ഭദ്രാസന മെത്രാപ്പൊലീത്തയായിരിക്കെ പതിമൂന്നാം വയസ്സിലാണ് അൾത്താര ബാലനായി ശ്ശ്രൂഷ ആരംഭിച്ചത് . 1990 ജൂൺ അഞ്ചിന് സബ് ഡീക്കൻ പട്ടവും, മൂന്നുവർഷത്തിനുശേഷം, മാർച്ച് ആറിന് ഡീക്കൻപട്ടവും, 1993 മാർച്ച് 25ന് വൈദിക പട്ടവും അണിഞ്ഞത് ദിദിമോസ് ബാവായുടെ കാലത്തു തന്നെയെന്നതും ഒരു ദൈവ നിയോഗമായി. ടൊറന്റോയിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക വികാരിയായി 2006ൽ നിയമിതനായ ഫാ. ജോർജ്, പത്തു വർഷത്തോളം അവിടെ സേവനം അനുഷ്ഠിച്ചു . രണ്ടുവർഷം മുന്പാണ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരിയായി ചുമതലയേറ്റത്

നിലമ്പൂർ ചുങ്കത്തറ വെള്ളാരത്ത് കുടുംബത്തിന്റെ ശാഖയായ കാവിൽ കുടുബാംഗമായ കെ. എം. ജോർജ്ജിന്റെയും സാറാമ്മയുടെയും ഇളയ മകനായ കെമിസ്ട്രി ബിരുദധാരിയായ ഫാ. തോമസ് ജോർജ്, കോട്ടയം ഓർത്തഡോക്ട്‌സ് തിയോളജിക്കൽ സെമിനാരി, കൊൽക്കത്ത സെറാമ്പൂർ സർവ്വകലശാലാ എന്നിവിടങ്ങളിലായാണ് ബാച്ചിലർ ഓഫ് ഡിവിനിറ്റി (ബി.ടി), ഗ്രാജുവേഷൻ ഇൻ സേക്രഡ് തിയോളജി (ജി. എസ്. ടി.) ബിരുദങ്ങൾ പൂർത്തിയാക്കിയത്. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും നേടി. ഫാ. തോമസിന്റെ വിദ്യാഭ്യാസനേട്ടങ്ങൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല.

ഭാരതിയാർ സർവകലാശാലയിലെ ജിആർഡി സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിൽനിന്ന് മാസ്റ്റർ ബിരുദവും അണ്ണാമല സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ പിജി ഡിപ്‌ളോയും സ്വന്തമാക്കിയിട്ടുണ്ട്. പരുമല തിരുമേനിയുടെ ശതാബ്ദി സ്മാരകമായി 2002ൽ ചുങ്കത്തറ എം. ജി. എം. പബ്‌ളിക് സ്‌കൂൾ സ്ഥാപിച്ചു. അഞ്ചു വർഷം ഈ സ്‌കൂളിന്റെ ചെയർമാനുമായിരുന്നു. ചുങ്കത്തറ ഗവ. എൽ. പി. സ്‌കൂൾ, മാർ ഫീലക്‌സിനോസ് മെമോറിയൽ ഹൈസ്‌കൂൾ, മാർത്തോമ്മ കോളജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

മലബാർ ഭദ്രാസന വൈദിക അസോസിയേഷൻ സെക്രട്ടറി, മാർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. ടൊറന്റോയിൽ കേരള ക്രിസ്റ്റ്യൻ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റുമായിരുന്നു.

കേരളത്തോട്ടം സെന്റ് ജോർജ്, ചോക്കാട് സെന്റ് മേരീസ്, അകംപാടം സെന്റ് മേരീസ് (1993-1994), മുതുകുളം സെന്റ് മേരീസ് (1994-1995), കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ (1995-1998), മാമങ്കര സെന്റ് ഗ്രിഗോറിയോസ് (1998-2001), എടക്കര സെന്റ് മേരീസ് (2001-2005), പള്ളികുത്ത് സെന്റ് മേരീസ്, നിലന്പൂർ സെന്റ് ഗ്രിഗോറിയോസ് (2005- 2007), എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചുങ്കത്തറ ചിറപ്പുറത്ത് സി. സി. ചാക്കോയുടെയും ശോശാമ്മയുടെയും മകൾ ആൻസി തോമസാണ് പ്രിയതമ. വിദ്യാർത്ഥികളായ കൃപ സാറാ തോമസ് (ക്വീൻസ് യൂണിവേഴ്‌സിറ്റി, കിങ്സ്റ്റൺ), ഗ്രിഗറി ജോർജ് തോമസ് (യോർക്ക് യൂണിവേഴ്‌സിറ്റി, ടൊറന്റോ) എന്നിവരാണ് മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP