Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രനിർമ്മാണത്തിന് ആരംഭം കുറിച്ചു

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രനിർമ്മാണത്തിന് ആരംഭം കുറിച്ചു

ടൊറന്റോ: ബ്രാംപ്ടനിൽ നിർമ്മിക്കുന്ന ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് പ്രതീകാത്മകമായി ആരംഭം കുറിച്ചു. ബ്രാംപ്ടൻ നഗരത്തിലെ കൺട്രിസൈഡ് റോഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ, ഭൂമി ഉടയ്ക്കൽ ചടങ്ങ് നവംബർ 8-ാം തീയതി രാവിലെ മുഖ്യതന്ത്രി ദിവാകരൻ നമ്പൂതിരിയുടെയും പൂജാരി മനോജ് നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ അരങ്ങേറി. നൂറുകണക്കിനു ഭക്തരും ബ്രാംപ്ടൻ പാർലമെന്റ് മെമ്പറും വയോജന മന്ത്രാലയ സെക്രട്ടറിയുമായ പരംഗിൽ, ബ്രാംപ്ടൻ കൗൺസിലർ ജോൺ സ്‌പോറോലോറി, ശൃംഗേരി മഠം പ്രസിഡന്റ് ഡോ.ലക്ഷ്മണൻ, ഹിന്ദുസഭാ സെക്രട്ടറി രാജഗോപാൽ, ബ്രാംപ്ടൻ മലയാളി സമാജം പ്രസിഡന്റ് കുര്യൻബേബി എന്നീ മുഖ്യാഥിതികളും സന്നിഹിതരായിരുന്നു. നിലവിലുള്ള ക്ഷേത്രത്തിൽ നിന്നും ഉഷപൂജയ്ക്കുശേഷം കൈക്കോട്ടും മൺവെട്ടിയും ഏന്തി തന്ത്രിയുടെ നേതൃത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ അകമ്പടിയോടുകൂടി പദയാത്രയായിട്ടാണ് നിർമ്മാണ സ്ഥലത്ത് എത്തിയത്.

ചടങ്ങിനുശേഷം നടന്ന പൊതുയോഗത്തിൽ ക്ഷേത്ര പ്രസിഡന്റ് ഡോ. പികെ കുട്ടി ഭാവി നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. 1990-ൽ പൂവിട്ട ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കുവാൻ പിന്നിട്ട നാഴികക്കല്ലുകളും അതിനുവേണ്ടി പ്രയത്‌നിച്ച എല്ലാവരെയും യോഗത്തിൽ പ്രശംസിച്ചു. തനത് കേരളീയ ക്ഷേത്ര ശില്പ നിർമ്മാണ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച് ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് ഈ ക്ഷേത്രവും നിർമ്മിക്കുക. അടുത്ത വർഷം മാർച്ച് ഏപ്രിലോടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. സനാതനധർമ്മത്തിലധിഷ്ഠിതമായി വിശ്വശാന്തിക്കും ഭാവിതലുമറയുടെ ആദ്ധ്യാത്മിക പുരോഗതിക്കുംവേണ്ടി ക്ഷേത്രം നിലകൊള്ളുമെന്ന് അറിയിച്ചു. നവംബർ 14-ാം തീയതി സർപ്പബലിയും അതിനുശേഷം മണ്ഡലപൂജകളും അതിവിപുലമായി നടത്തുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.guruvayur.ca
ഫോൺ - 905 7990900

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP