Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദങ്ങൾക്കിടെ മഴവിൽ മനോരമ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി; സൂര്യ ടിവി റേറ്റിംഗിൽ മുന്നാമതെത്തി; മനോരമയോട് മത്സരിച്ച് നിന്ന ഫ്‌ലവേഴ്‌സിന് ഈ ആഴ്ചയിൽ ആറാം സ്ഥാനം; അമൃത പന്ത്രണ്ടാം സ്ഥാനത്ത് തന്നെ; ഏറ്റവും ഒടുവിൽ മാതൃഭൂമിയുടെ കപ്പയും ജനംടിവിയും

വിവാദങ്ങൾക്കിടെ മഴവിൽ മനോരമ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി; സൂര്യ ടിവി റേറ്റിംഗിൽ മുന്നാമതെത്തി; മനോരമയോട് മത്സരിച്ച് നിന്ന ഫ്‌ലവേഴ്‌സിന് ഈ ആഴ്ചയിൽ ആറാം സ്ഥാനം; അമൃത പന്ത്രണ്ടാം സ്ഥാനത്ത് തന്നെ; ഏറ്റവും ഒടുവിൽ മാതൃഭൂമിയുടെ കപ്പയും ജനംടിവിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2015 നവംബറിലെ നാൽപ്പത്തിയേഴാം ആഴ്ചയിൽ മഴവിൽ മനോരമയ്ക്ക് ബാർക്ക് റേറ്റിംഗിൽ വമ്പൻ മുന്നേറ്റം. മലയാളം ചാനൽ റേറ്റിംഗിൽ ഏഷ്യാനെറ്റിന് പിന്നിൽ മഴിവിൽ മനോരമ രണ്ടാമത് എത്തി. ആദ്യ സ്ഥാനം നിലനിർത്തുന്ന ഏഷ്യാനെറ്റിന് ചെറിയ ഇടിവ് പോയിന്റിലുണ്ടായി. എന്നാൽ മനോരമയ്ക്ക് വലിയ മുന്നേറ്റമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. പോയിന്റ് മുന്നൂറിന് മുകളിലാക്കാനും മഴവിൽ മനോരമയ്ക്കായി. ഇതോടെ ബാർക്ക് റേറ്റിംഗുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിനിടെയാണ് ചാനലിന്റെ കുതിച്ചു കയറ്റമെന്നത് ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റിന് ഈ ആഴ്ച 924 പോയിന്റാണുള്ളത്. കഴിഞ്ഞയാഴ്ച 959 പോയിന്റും. മഴവിൽ മനോരമയ്ക്ക് 251 പോയിന്റ് മാത്രമാണ് കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നത്. എന്നാൽ 47-ാം ആഴ്ചയിലെ റേറ്റിങ് പ്രകാരം ഇത് 335.87 ആണ്. ആശയക്കുഴപ്പത്തെ മറികടക്കാൻ മഴവിൽ മനോരമയെടുത്ത മുൻകരുതലുകൾ ഫലം കാണുന്നതിന്റെ സൂചനയാണ് ഇത്. കഴിഞ്ഞ ആഴ്ച രണ്ടാംസ്ഥാനത്തായിരുന്ന ഏഷ്യാനെറ്റ് മൂവീസ് നാലാം സ്ഥാനത്തേക്ക് പോയി. സൂര്യ ടിവി മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. സൂര്യയ്ക്ക് ഈ ആഴ്ച 295.83 പോയിന്റാണുള്ളത്. ഏഷ്യാനെറ്റ് മൂവീസിന് 247.85ഉം. 217.43 പോയിന്റുമായി കിരൺ ടിവി അ്ഞ്ചാംസ്ഥാനത്താണുള്ളത്. ആറാം സ്ഥാനത്തുള്ള ഫ്‌ലവേഴ്‌സിന് 207.11 പോയിന്റാണുള്ളത്.

കോടികൾ ചെലവിട്ട് പ്രോഗാമുകൾ നിർമ്മിക്കുന്ന മറ്റൊരു പ്രധാനി അമൃതാ ടിവിയാണ്. അമൃതയ്ക്ക് റേറ്റിംഗിൽ ഒരു മുന്നേറ്റവും ഉണ്ടാക്കാനാകുന്നില്ല. തുടർച്ചയായ മൂന്നാം ആഴ്ചയും റേറ്റിങ് പോയിന്റ് അമ്പത് പോലുമാക്കാൻ അവർക്ക് കഴിയുന്നില്ല. 43.66 പോയിന്റുമായി നാലാം സ്ഥാനത്ത് തള്ളപ്പെടുകായാണ് അമൃത. അമൃത തിളങ്ങുന്ന എന്ന ടാഗ് ലൈനിൽ നടത്തിയ പരസ്യ പ്രചരണത്തിന് പോലും അമൃത കോടികൾ പൊടിച്ചു. ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ബാർക്ക് നൽകുന്ന സൂചന. ഡിഡി മലയാളവും മാതൃഭൂമിയുടെ സംഗീത വിനോദ ചാനലായ കപ്പയും ജനം ടിവിയുമാണ് അമൃതയ്ക്ക് പിന്നിൽ ബാർക്ക് റേറ്റിംഗിലെ ആദ്യ പതിനെഞ്ചിൽ ഇടം നേടിയ ചാനലുകൾ.

മലയാളത്തിലെ ആദ്യ അഞ്ച് പരിപാടികളും ഏഷ്യാനെറ്റിന് സ്വന്തമാണ്. ബാർക്കിന്റെ കണക്ക് പ്രകാരം പസ്പരവും കറുത്ത മുത്തും ചന്ദന മഴയും ഭാര്യയും ചിന്താവിഷ്ടായ സീതയുമാണ് ആദ്യ അഞ്ച് പരിപാടികൾ. ഇതെല്ലാം സീരിയലുകളാണെന്നത് ശ്രദ്ധേയമാണ്. ബഡായി ബംഗ്ലാവെന്ന ഏഷ്യാനെറ്റിലെ പ്രോഗ്രാമിന് ഏറെ നാളിന് ശേഷം അഞ്ച് സ്ഥാനങ്ങളിലൊന്ന് നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. പ്രൈംടൈം പ്രോഗ്രാമുകളുടെ മികവുമായാണ് റേറ്റിംഗിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ നിൽക്കുന്നതെന്ന സൂചനയാണ് ഇത് നൽകുന്നത്. മഴവിൽ മനോരമയുടെ തിരിച്ചുവരവ് തന്നെയാണ് ഈ ഹിറ്റ് ചാർട്ടിനെ ശ്രദ്ധേയമാക്കുന്നതും. കൂടുതൽ മികച്ച പരിപാടികളുമായി റേറ്റിംഗിൽ മുന്നേറ്റം തുടരാനാകുമെന്ന് തന്നെയാണ് മഴവിൽ മനോരമയുടെ പ്രതീക്ഷ.

അതിനിടെ ബാർക്ക് റേറ്റിംഗുമായി ബന്ധപ്പെട്ട ചാനൽ പോര് പുതിയ തലത്തിൽ എത്തുകയും ചെയ്തു. കേരളാ ടെലിവിഷൻ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം ഏഷ്യാനെറ്റിന്റെ കെ മാധവനും ജനറൽ സെക്രട്ടറി സ്ഥാനം കൈരളിയുടെ ജോൺ ബ്രിട്ടാസും ഒഴിഞ്ഞിരുന്നു. മഴവിൽ മനേരമയുടെ ജയന്ത് മാമൻ മാത്യുവിന്റെ കത്തായിരുന്നു ഇതിന് കാരണം. സംഘടനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ പലതും അതിലുണ്ടായിരുന്നു. ബാർക്ക് റേറ്റിംഗിലെ പോരായ്മകൾ പരിഹരിക്കും വരെ ചാർട്ട് പുറത്തു വിടുന്നതിലെ പ്രശ്‌നങ്ങളും ചൂണ്ടാക്കാട്ടിയിരുന്നു. ഇതിനിടെയാണ് റേറ്റിംഗിൽ മനോരമ വീണ്ടും മുന്നേറുന്നത് എന്നതാണ് വസ്തുത. മനോരമയുടെ വാദങ്ങൾ കൃത്യമായി തന്നെ കെടിഎഫിന്റെ പ്രതിനിധികളെന്ന നിലയിൽ ബ്രിട്ടാസും മാധവനും മറുപടി നൽകിയിട്ടുണ്ട്. ഈ കത്തിലാണ് ഇരുവരും രാജിക്കാര്യം അറിയിച്ചതും.

ഇതുമായി ബന്ധപ്പെട്ട് മറുനാടൻ പുറത്തുവിട്ട വാർത്തകളിലെ സത്യസന്ധതയാണ് മനോരമയുടെ ജയന്തിന്റെ കത്തിലും കെടിഎഫ് ഭാരവാഹികളുടെ മറുപടിയിലും നിഴലിക്കുന്നത്. ചാനൽ ഉടമകളുടെ സംഘടനയിൽ തർക്കം അതിരൂക്ഷമെന്നും വ്യക്തമാവുകയാണ്. ഇതോടെ ബാർക്കിനൊപ്പം പരാതിയുമായി കെടിഎഫും സഹകരിച്ചുവെന്നും വ്യക്തമാകുന്നു. മനോരമയുടേയും സൂര്യ ടിവിയുടേയും പേര് ബാർക്കിന്റെ പരാതിയിലുണ്ടെന്ന വ്യക്തമായ സൂചനയും ഈ കത്തുകളിലുണ്ട്.

മുമ്പ് ടാം എന്ന സംവിധാനത്തിലൂടെയായിരുന്നു പ്രേക്ഷകരുടെ കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് ബാർക്ക് എത്തി. ഏറെ കാലമായി ഈ മേഖലയിൽ വമ്പൻ തട്ടിപ്പുകൾ നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. പരാതി ബാർക് അധികൃതരുടെ മുന്നിലെത്തിയതോടെ അവർ പ്രശ്‌നത്തിൽ ഇടപെട്ടു. ബാർക് മീറ്റർ വച്ചിട്ടുള്ള കൊച്ചിയിലെ വീടുകളിൽ ബാർക് വിജിലൻസ് സംഘം പരിശോധന നടത്തി. പരാതി സത്യമാണെന്നു അവർ കണ്ടെത്തുകയായിരുന്നു. ചില ഫോൺ നമ്പരുകളും കൈമാറിയിട്ടുണ്ട്.

രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായമാണ് ബാർക് അഥവാ ബ്രോഡ്കാസ്‌റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റേയും പരസ്യദാതാക്കളുടെ സംഘടനയായ എ എ എ യുടെയും സംയുക്ത സംരംഭമാണ് ബാർക് . ഇവരുടെ റേറ്റിങ് ഓരോ ചാനലിനും നിർണ്ണായകമാണ്. പരസ്യവരുമാനത്തിന്റെ തോത് നിർണ്ണയിക്കുക ബാർക് കണക്കുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP