Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂനം പാണ്ഡെയെയും തോല്പിക്കും സോഫിയ ഹയാത്തിന്റെ ഐസ് ബക്കറ്റ് ചലഞ്ച്! സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ബിഗ് ബോസ് താരം ചലഞ്ച് ചെയ്തത് നഗ്നയായി

പൂനം പാണ്ഡെയെയും തോല്പിക്കും സോഫിയ ഹയാത്തിന്റെ ഐസ് ബക്കറ്റ് ചലഞ്ച്! സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ബിഗ് ബോസ് താരം ചലഞ്ച് ചെയ്തത് നഗ്നയായി

മുംബൈ: ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബഗ് തുടങ്ങിവച്ച ഐസ് ബക്കറ്റ് ചലഞ്ച് സെലബ്രിറ്റികൾക്ക് വാർത്തകളിൽ ഇടംപിടിക്കാനുള്ള മാർഗ്ഗമായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നഗ്നത പ്രദർശിപ്പിച്ച് ഒടുവിൽ ഫേസ്‌ബുക്ക് പുറത്താക്കുക പോലും ചെയ്ത പൂനം പാണ്ഡെയും ഐസ് ബക്കറ്റ് ചലഞ്ച് എന്നു പറഞ്ഞ് തലയിൽ ഐസ് വെള്ളം ഒഴിച്ചു. ഇപ്പോഴിതാ പൂനം പാണ്ഡെയെയും കടത്തിവെട്ടുന്ന പ്രകടനവുമായി ബ്രിട്ടീസ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏഴാം സീസണിലെ മത്സരാർത്ഥിയുമായ സോഫിയ ഹയാത്ത് ഐസ് ബക്കറ്റ് ചലഞ്ച് നടത്തിയിരിക്കുന്നു.

പൂർണ്ണ നഗ്നയായാണ് സോഫിയ ഹയാത്തിന്റെ ഐസ് ബക്കറ്റ് ചലഞ്ച്! സ്ത്രീശാക്തീകരണത്തിന്റെ പേരു പറഞ്ഞായിരുന്നു നടിയുടെ പ്രകടനം. തന്റെ ചൂടൻ ഐസ്ബക്കറ്റ് പ്രകടനത്തിന്റെ വീഡിയോ ട്വിറ്ററിൽ അപ്ലോഡ് ചെയ്യാനും സോഫിയ മറന്നില്ല. ഇതോടെ വിമർശനവുമായി നിരവധി പേർ എത്തിയെങ്കിലും അതിനൊന്നും ചെവികൊടുക്കാൻ സോഫിയ തയ്യാറല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP