Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊരാത്ത കോട്ടു ധരിച്ച രാമചന്ദ്രൻ; സ്റ്റാർട്ട്.. ആക്ഷൻ.. കട്ടുമായി എത്തിയ സംവിധായകൻ; കോളേജ് കാലത്ത് പ്രണയിക്കാതെ പെൺകുട്ടികളുടെ കാലു നോക്കി നടന്ന യുവാവ്: മുഖംമൂടികളില്ലാതെ അറ്റ്‌ലസ് രാമചന്ദ്രൻ ജോൺ ബ്രിട്ടാസിന് മുന്നിൽ എത്തിയപ്പോൾ

ഊരാത്ത കോട്ടു ധരിച്ച രാമചന്ദ്രൻ; സ്റ്റാർട്ട്.. ആക്ഷൻ.. കട്ടുമായി എത്തിയ സംവിധായകൻ; കോളേജ് കാലത്ത് പ്രണയിക്കാതെ പെൺകുട്ടികളുടെ കാലു നോക്കി നടന്ന യുവാവ്: മുഖംമൂടികളില്ലാതെ അറ്റ്‌ലസ് രാമചന്ദ്രൻ ജോൺ ബ്രിട്ടാസിന് മുന്നിൽ എത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുബായിൽ ആയിരം കോടിരൂപയോളം രൂപ ബാങ്കുകളിൽ നിന്നും വെട്ടിച്ച വ്യവസായി എന്ന നിലയിലാണ് അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ച് ഏതാനും ദിവസമായി നടക്കുന്ന ചർച്ചകൾ. എന്നാൽ, ജീവിതത്തിൽ കാപട്യങ്ങളില്ലാതെ ജീവിച്ച വ്യക്തിത്വമായിരുന്നു അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാൻ കൂടിയായ രാമചന്ദ്രൻ. വൈശാലി അടക്കമുള്ള വിഖ്യാത സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ എന്നയാളുടെ സംവിധാന മോഹവും ഏറെ ചർച്ചയായിരുന്നു. ഇങ്ങനെ പലപ്പോവും ബലംപിടിച്ചും സ്വന്തം കാപട്യം മറച്ചുവച്ചും സംസാരിക്കുന്നവർക്കിടയിൽ വ്യത്യസ്തനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. കൈരളി ടിവിയിൽ രണ്ട് വർഷം മുമ്പ് ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖം തന്നെ ഇത് വ്യക്തമാക്കുന്നതായിരുന്നു. മുഖംമൂടികളില്ലാതെയാണ് രാമചന്ദ്രൻ ബ്രിട്ടാസുമായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത്. രസകരമായ ഈ അഭിമുഖത്തിൽ തന്റെ കോളേജ് കാലവും ബിസിനസിനെകുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അറ്റ്‌ലസ് രാമചന്ദ്രൻ അനുഭവം പങ്കുവച്ചു.

എപ്പോഴും കോട്ടുധരിക്കുന്ന വ്യക്തിത്വമായ കഥയും രാമചന്ദ്രൻ ബ്രിട്ടാസിനോട് പങ്കുവെക്കുന്നുണ്ട്. കോട്ടുമായി പ്രണയം തുടങ്ങിയതോ ബാങ്ക് ഓഫീസറായിരുന്ന കാലത്താണെനെന്നാണ് രാമചന്ദ്രൻ പറയുന്നത്. കോട്ടു ധരിക്കുന്നതിന്റെ പേരിൽ തന്നെ കളിയാക്കി പലരും പറയുമ്പോഴും അത് തന്നെ സന്തോഷവാനാക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. സ്വന്തം പരസ്യത്തിലൂടെ ബിസിനസ് മെച്ചപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

സിനിമാ കമ്പത്തെ കുറിച്ചും രാമചന്ദ്രൻ ബ്രിട്ടാസിനോട് മനസു തുറന്നു. സിനിമ ജനങ്ങളുടെ ഹൃദയത്തിൽ കയറി ചെല്ലാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്നായിരുന്നു അദ്ദേഹം അഭിമുകത്തിൽ പറഞ്ഞത്. സിനിമയിലെ തന്റെ കഥാപാത്രങ്ങൾ ബിസിനസിന് ഗുണം ചെയ്തിട്ടുണ്ട്. ഏറ്റവും നല്ലതും ബുദ്ധിമുട്ടുള്ള കാര്യവും സിനിമയാണെന്നും അദ്ദേഹം പറയുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലെ സംവിധായകനായി ശ്രീനിവാസൻ എത്തുന്ന രംഗം ഉപയോഗിച്ച് ബ്രിട്ടാസ് കളിയാക്കിയപ്പോഴും ആ കളിയാക്കലിനെയും ആസ്വദിക്കുന്ന വ്യക്തിത്വമായിരുന്നു രാമചന്ദ്രന്റേത്. 'ഹോളിഡേയ്‌സ്' എന്ന സിനിമ സംവിധാനം ചെയ്തത് രാമചന്ദ്രൻ ആയിരുന്നു. ഇത് ചൂണ്ടായായിരുന്നു രാമചന്ദ്രന്റെ വിമർശനം.

ഈ സിനിമ എട്ടിൽ പൊട്ടാൻ കാരണമായി രാമചന്ദ്രൻ പറയുന്നത് എല്ലായിടത്തും തന്റെ കണ്ണെത്തിയില്ലെന്നാണ്. മൂന്നാറിൽ പോയി ഷൂട്ട് ചെയ്തതു കൊണ്ട് എന്റെ കണ്ണെത്തിയില്ലെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. എന്തായാലും ഇനി സംവിധാനത്തിന് ഇല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാദിവസവു ഉറങ്ങാൻ കിടക്കുമ്പോൽ സുന്ദരമായ കാര്യങ്ങളെ കുറിച്ചാണ് താൻ ആലോചിക്കുന്നതെന്നാണ് ബ്രിട്ടാസിനോട് അറ്റ്‌ലസ് രാമചന്ദ്രൻ വ്യക്തമാക്കിയത്. രാവിലെ ദൈവത്തെ പ്രാർത്ഥിച്ചാണ് തുടങ്ങുന്നത്. പ്രണയിച്ചിട്ടുണ്ടോ? എന്നും ഗായികയെ പ്രണയിച്ചിട്ടുണ്ടോ.. എന്നുമുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഗാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഗായികമാരെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം സുറുമയെഴുതി മിഴികളേ... എന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കോളേജ് കാലത്ത് പ്രണയിച്ചിട്ടില്ലെന്നാണ് രാമചന്ദ്രൻ ബ്രിട്ടാസിനോട് വെളിപ്പെടുത്തിയ മറ്റൊരു കാര്യം. ഇക്കാലത്ത് അമ്മയുടെ കർശന നിബന്ധകാരണം പെൺകുട്ടികളുടെ മുഖത്തു നോക്കിയിരുന്നില്ല. കാലിൽ നോക്കിയാണ് നടന്നിരുന്നത്. എന്നാൽ, പെൺകുട്ടികളാരും തന്നെ നോക്കിയിരുന്നില്ലെന്നും രാമചന്ദ്രൻ മുഖംമൂടികളില്ലാതെ വ്യക്തമാക്കുന്നു. ഞാൻ എന്റെ ഭാര്യയെ ഇപ്പോഴു പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. മെലിഞ്ഞ പ്രകൃതക്കാരനായിരുന്നു അന്ന്. ബോഡി ബിൽഡിങ് കഴിഞ്ഞപ്പോഴാണ് പെൺകുട്ടികൾ നോക്കി തുടങ്ങിയതെന്നും രാമചന്ദ്രൻ ചമ്മലില്ലാതെ അഭിമുഖത്തിൽ പറയുന്നു.

അക്ഷരസ്ലോകത്തിലും മിടുക്കനാണ് താനെന്ന വ്യക്തമാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ അഭിമുഖം. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നത് മനസിന്റെ നന്മയാണെന്നും ബ്രിട്ടാസിനോട് വെളിപ്പെടുത്തുന്നുണ്ട് അറ്റ്‌ലസ് രാമചന്ദ്രൻ അഭിമുഖത്തിൽ. മുഖം നമ്മൾ നല്ലവണ്ണം നോക്കണമെന്നും അത്യാവശ്യം ക്രീമുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ജെബി ജംഗ്ഷനിലെ അഭിമുഖത്തിലൂടെ ബിസിനസുകാരൻ എന്നതിലുപരിയായി സാധാരണക്കാരനായ വ്യക്തിത്വമാണ് തന്റേതെന്ന് വ്യക്തമാക്കുകയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP