Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്ത് കഥയും പൃഥ്വിയോട് പറയാം ക്ഷമയോടെ കേട്ടിരിക്കും; ചേരുന്നതല്ലെന്നു തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും; പൃഥിരാജ് അഹങ്കാരിയാണെന്ന് പറയുന്നവരോട് സംവിധായകൻ ജിനു എബ്രഹാമിന് പറയാനുള്ളത്

എന്ത് കഥയും പൃഥ്വിയോട് പറയാം ക്ഷമയോടെ കേട്ടിരിക്കും; ചേരുന്നതല്ലെന്നു തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും; പൃഥിരാജ് അഹങ്കാരിയാണെന്ന് പറയുന്നവരോട് സംവിധായകൻ ജിനു എബ്രഹാമിന് പറയാനുള്ളത്

പൃഥിരാജ് എന്ന വ്യക്തിയെ അടുത്തറിയാവുന്നവരെല്ലാം അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് കാണുന്നത്. അതേസമയം പൃഥിരാജ് അഹങ്കാരിയാണെന്നും മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്തയാളാണെന്നും ഇംഗ്ലീഷ് പറഞ്ഞ് ഷൈൻ ചെയ്യുകയാണെന്നുമൊക്കെ പലരും പരാതി പറയാറുമുണ്ട്. എന്തൊക്കെയാണെങ്കിലും തനിക്കറിയാവുന്ന പൃഥിരാജ് ഇങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ജിനു എബ്രാഹം. പൃഥിരാജിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം, ആദം ജോണിന്റെ സംവിധായകനാണ് ജിനു. താരകുടുംബത്തിൽ നിന്നുള്ള യുവനടനെക്കുറിച്ച് ജിനു പറയുന്നതിങ്ങനെ...

നമ്മൾ പറയുന്ന കഥ പോലും മുഴുവൻ കേൾക്കാൻ ക്ഷമ കാണിക്കാത്ത ആളുകളുണ്ട്. ഒന്നുമേ ആലോചിക്കാതെ തള്ളിക്കളയുന്നവരുമുണ്ട്. പൃഥ്വിരാജ് വേറിട്ട് നിൽക്കുന്നത് അതുകൊണ്ടാണ്. എന്ത് കഥയും അദ്ദേഹത്തോടു പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്നു തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം.

എന്നെ സംബന്ധിച്ച് ഞാൻ ഒന്നിൽ നിന്ന് തീർത്തും വ്യത്യസ്തവും അതുപോലെ പുതിയൊരു കാഴ്ച അനുഭവവുമായിരിക്കണം അടുത്ത ചിത്രം എന്നു നിർബന്ധമുള്ളയാളാണ്. പൃഥ്വി ആ നിലപാടിനെ സ്വാഗതം ചെയ്യുന്നയാളാണ്. അതുപോലെ അദ്ദേഹത്തിന് വേർതിരിവുകൾ ഒന്നുമില്ല. പുതിയയാൾ പഴയയാൾ, പരിചയ സമ്പന്നൻ അങ്ങനെയൊരു വേർതിരിവോടെയല്ല സമീപനം.

ഈ ചിത്രം തന്നെ അച്ഛൻ മകളെ തേടുന്നു എന്ന പശ്ചാത്തലത്തിലുള്ളതെന്നു മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്റെ കഥ കേൾക്കാൻ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോൾ നമ്മുടെ മനസിലുള്ളത് എന്താണ് അത് അതേപടി പൃഥ്വിയിലും ചില നേരങ്ങളിൽ പ്രതിഫലിക്കും. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണം.

15 വർഷമായി പൃഥ്വി സിനിമയിലെത്തിയിട്ട്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നന്നായി പഠിച്ച് സിനിമയെ സമീപിക്കുന്നൊരു ആക്ടറും കൂടിയാണ്. അദ്ദേഹത്തിന് അതുകൊണ്ടു തന്നെ നല്ല അറിവുമാണ്. സ്‌ക്രിപ്റ്റിൽ മാത്രമല്ല, സിനിമയിലുടനീളം നല്ല നിർദ്ദേശങ്ങൾ തരുന്നയാളാണ് അദ്ദേഹം. വളരെ പോസിറ്റിവ് ആയി മാത്രം. അങ്ങനെയുള്ള അഭിനേതാക്കൾക്കൊപ്പം ജോലി ചെയ്യാനാകുന്നത് ഏതൊരു സംവിധായകനും നല്ല അനുഭവമേ സമ്മാനിക്കൂ. ജിനു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP