Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ രാധാകൃഷ്ണനും സുധീരനും മഞ്ജു വാര്യർക്കും സാധ്യത; മനോരമയുടെ ന്യൂസ് മേക്കർ പ്രാഥമിക ലിസ്റ്റിൽ പത്ത് പേർ

കെ രാധാകൃഷ്ണനും സുധീരനും മഞ്ജു വാര്യർക്കും സാധ്യത; മനോരമയുടെ ന്യൂസ് മേക്കർ പ്രാഥമിക ലിസ്റ്റിൽ പത്ത് പേർ

കൊച്ചി: വർഷാന്ത്യമായതോടെ വാർത്താചാനലുകൾ 2014ലെ വാർത്താതാരം ആരാണെന്ന് കണ്ടെത്താനുള്ള മത്സരം ആരംഭിച്ചു കഴിഞ്ഞു. ന്യൂസ് പേഴ്‌സൺ ഓഫ് ദ ഇയറുമായി ഇന്ത്യാവിഷൻ രംഗത്തെത്തുമ്പോൾ ന്യൂസ് മേക്കർ പുരസ്‌ക്കാരുമായാണ് മനോരമ ന്യൂസ് രംഗത്തെത്തിയിരിക്കുന്നത്. മനോരമയുടെ ന്യൂസ് മേക്കർ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പത്ത് പേരുടെ ലിസ്റ്റാണ് തുടക്കത്തിൽ മനോരമ നൽകിയിരിക്കുന്നത്. കേരളം ഏറ്റവുമധികം ചർച്ച ചെയത് മദ്യനിരോധന ചർച്ചയ്ക്ക് തുടക്കമിട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് വാർത്താതാരമാകാനുള്ള പട്ടികയിൽ മുന്നിലുള്ളത്. കൂടാതെ ഭാരതതത്തിന്റെ യശസ്സ് ചൊവ്വയിലെത്തിച്ച ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണനും വാർത്താതാരമാകാനുള്ള സാധ്യതാ പട്ടികയിൽ മുന്നിലാണ്.

ഇവരെ കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, തിരുവനന്തപുരം എംപി ശശി തരൂർ എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പാർലമെന്റ് അംഗമായ നടൻ ഇന്നസെന്റ്, നടി മഞ്ജു വാരിയർ, സംവിധായിക അഞ്ജലി മേനോൻ എന്നിവരും പട്ടികയിൽ ഇടംനേടി. ഹോക്കി താരം പി.ആർ. ശ്രീജേഷ്, ചുംബന സമര നേതാവ് രാഹുൽ പശുപാലൻ എന്നിവരെയും മനോരമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്എംഎസ്, ഓൺലൈൻ, ജിപിആർഎസ് എന്നിവ വഴി വോട്ടെടുപ്പ് 30ന് അവസാനിക്കും. കൂടുതൽ വോട്ടുനേടുന്ന നാലുപേർ ഫൈനലിലെത്തും. ഒരുമാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തുന്ന വ്യക്തിയെ 'മനോരമ ന്യൂസ്, ന്യൂസ് മേക്കർ 2014 ആയി പ്രഖ്യാപിക്കും.

മുൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ഋഷിരാജ് സിങ്ങിനെയാണ് കഴിഞ്ഞ വർഷം പ്രേക്ഷകർ ന്യൂസ്‌മേക്കറായി തിരഞ്ഞെടുത്തത്. കൊച്ചി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രീജ ശ്രീധരൻ, റസൂൽ പൂക്കുട്ടി, ജി. മാധവൻ നായർ, പിണറായി വിജയൻ, വി എസ്. അച്യുതാനന്ദൻ എന്നിവർ മുൻവർഷങ്ങളിൽ വാർത്താതാരങ്ങളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP