Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മാസ്റ്റർ എന്നതിനേക്കാൾ പ്രസന്ന തനിക്കൊരു സുഹൃത്ത്; മാസ്റ്ററുടെ വിവിധ തരത്തിലുള്ള നൃത്തങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിക്കൽ ഡാൻസ് മാത്രം താനിതു വരെ കണ്ടിട്ടില്ല; ഡി ഫോർ ഡാൻസിലെ വിധികർത്താവിനെ ഞെട്ടിച്ച ഒന്നും ഒന്നും മൂന്നിലെ മോഹൻലാലിന്റെ വീഡിയോ ഇങ്ങനെ

ഒരു മാസ്റ്റർ എന്നതിനേക്കാൾ പ്രസന്ന തനിക്കൊരു സുഹൃത്ത്; മാസ്റ്ററുടെ വിവിധ തരത്തിലുള്ള നൃത്തങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിക്കൽ ഡാൻസ് മാത്രം താനിതു വരെ കണ്ടിട്ടില്ല; ഡി ഫോർ ഡാൻസിലെ വിധികർത്താവിനെ ഞെട്ടിച്ച ഒന്നും ഒന്നും മൂന്നിലെ മോഹൻലാലിന്റെ വീഡിയോ ഇങ്ങനെ

ന്നും ഒന്നും മൂന്നിന്റെ ഓരോ എപ്പിസോഡിൽ പ്രസന്നാ മാസ്റ്ററെ അക്ഷരാർത്ഥത്തിൽ റിമോ ടോമി ഞെട്ടിച്ചു.

ഡി ഫോർ ഡാൻസിലെ പ്രിയ്യപ്പെട്ട വിധികർത്താക്കളായ പ്രസന്ന മാസ്റ്ററും നീരവ് ബാവ്ലേചയും പങ്കെടുത്ത പരിപാടിയിൽ അപ്രതീക്ഷിത അതിഥിയും ഉണ്ടായിരുന്നു.പ്രസന്നാ മാസ്റ്ററും റിമിയും ചേർന്ന് സംഗതി ഗംഭീരമാക്കി. പ്രസന്ന മാസ്റ്ററും നീരവ് ബാവ്ലേചയും നൃത്തരംഗത്തെ പ്രഗത്ഭർ ആയതുകൊണ്ടു തന്നെ ഡാൻസ്‌ െകാണ്ടു നിറഞ്ഞു നിന്നു വേദി, ഒപ്പം റിമിയുടെ പാട്ടും.

പരിപാടിക്കിടയിൽ നീരവ് ബാവ്‌ലേചയുടെ പ്രണയത്തെക്കുറിച്ചും റിമി ചോദിച്ചു. ഒട്ടേറെ പേരോടു ക്രഷ് തോന്നിയിട്ടുണ്ടെന്നും എന്നാൽ ദീപികയോടു തോന്നിയത് ഇപ്പോഴും ഓർത്തിരിക്കുന്നുവെന്നും നീരവ് പറഞ്ഞു. ദീപിക ഓം ശാന്തി ഓം സിനിമ ചെയ്യും മുമ്പേയായിരുന്നു അത്. തന്റെ സങ്കൽപത്തിലെ പെൺകുട്ടി മനസിലാക്കുന്നയാളും ഒപ്പം ഒരു നല്ല സുഹൃത്തും ആയിരിക്കണം എന്ന നിർബന്ധം മാത്രമേ നീരവിനുള്ളു.

തെന്നിന്ത്യൻ സിനിമാ ലോകത്തെ തിളങ്ങുന്ന ഡാൻസ് മാസ്റ്റർ പ്രസന്നയ്ക്ക് കിടിലൻ സർപ്രൈസും റിമി ഒരുക്കിയിരുന്നു. മോഹൻ ലാലിന്റെ ഒരു വിഡിയോ ആയിരുന്നു അത്. പ്രസന്ന മാസ്റ്റർക്കൊപ്പം പ്രവർത്തിച്ച നിമിഷങ്ങൾ ഓർത്തെടുത്ത മോഹൻ ലാലിന് അവസാനമായി ഒരു അഭ്യർത്ഥന കൂടിയുണ്ടായിരുന്നു.

അതെന്താണെന്നല്ലേ? പ്രസന്ന മാസ്റ്ററുടെ വിവിധ തരത്തിലുള്ള നൃത്തങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിക്കൽ ഡാൻസ് മാത്രം താനിതു വരെ കണ്ടിട്ടില്ല. ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ തനിക്കു വേണ്ടി ക്ലാസിക്കൽ ഡാൻസ് ചെയ്തു കാണിക്കണം എന്നതായിരുന്നു അത്.

തന്റെ പ്രിയപ്പെട്ട നടൻ പറയുമ്പോൾ അതു സാധ്യമാക്കിക്കൊടുക്കാതിരിക്കുന്നതെങ്ങനെ? അങ്ങനെ ലാലേട്ടനു വേണ്ടി ക്ലാസിക്കൽ ഡാൻസ് ചെയ്യുക തന്നെ ചെയ്തു പ്രസന്ന മാസ്റ്റർ. ഒരു മാസ്റ്റർ എന്നതിനേക്കാൾ പ്രസന്ന തനിക്കൊരു സുഹൃത്താണെന്നും മോഹൻ ലാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP