Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യയ്ക്ക് ഒരു ഡേറ്റ് എന്റെ മനസ്സിലുണ്ട്... അന്ന് ചിലപ്പോൾ ചെയ്‌തെന്നിരിക്കും: ശ്രീജ നായർ എഴുതുന്നു

ആത്മഹത്യയ്ക്ക് ഒരു ഡേറ്റ് എന്റെ മനസ്സിലുണ്ട്... അന്ന് ചിലപ്പോൾ ചെയ്‌തെന്നിരിക്കും: ശ്രീജ നായർ എഴുതുന്നു

ശ്രീജ മരിച്ചോ? അതോ ശ്രീജയെ ആരേലും കൊന്നോ?
ആകെ കൺഫ്യുഷൻ ആയല്ലോ ഭഗവാനെ....
എന്റെ ഇൻബോക്‌സിൽ വന്നു ചിലർ എന്നെ തെറി വിളിക്കുന്നു.. ഞാൻ ഉടായിപ്പാണെന്ന് പറയുന്നു..എന്തിനാണോ ആവോ കാര്യമറിയാതെ ഇങ്ങനെ കാളയുടെ കുഞ്ഞിനെ കെട്ടാൻ കയർ അന്വേഷിക്കുന്നത്?
ഇന്നലെ ഉച്ചമുതൽ എന്റെ രണ്ട് മൊബൈലിലുമായി ഏകദേശം അയ്യായിരത്തിൽ കൂടുതൽ മിസ് കോളുകൾ.. അതുപോലെ വാട്‌സ് ആപ് മെസ്സേജുകൾ.. ഫെയിസ്ബുക്കിൽ ഇൻബോക്‌സ് പൊട്ടുന്ന അവസ്ഥ... സംസാരിക്കാനുള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് ഒന്നും നോക്കിയത് കൂടി ഇല്ല. ഇന്നാണ് വിശദമായി ഒന്ന് നോക്കിയത്..

അപ്പോഴേക്കും 56 ഓൺലൈൻ പത്രങ്ങളിലും ചില ഇംഗ്ലീഷ് പത്രത്തിലും എന്റെ മരണ വാർത്ത.. ഇത്രയ്‌ക്കൊക്കെ ഞാൻ പ്രശസ്തയാണോ ഭഗവാനെ...???
ഇനി യഥാർഥ സംഭവങ്ങളിലേക്ക് വരാം...മെനിഞ്ഞാന്നു എനിക്ക് നല്ല തിരക്കുള്ള ദിവസമായിരുന്നു. രാവിലെ തുടങ്ങിയ ഷൂട്ടിങ്ങ് ജോലികൾ തീർന്നത് രാത്രി പത്ത് മണിയോടെ... ഇങ്ങനെ ജോലി ചെയ്യുന്ന ദിവസങ്ങളിൽ വല്ലാത്ത ശരീര വേദന ഉണ്ടാകും. അതുകാരണം ചൂടുവെള്ളത്തിൽ ഉപ്പിട്ട് കുളിച്ചാൽ പോലും ഉറങ്ങാൻ സാധിക്കില്ല. അന്നേ ദിവസം ഞാൻ മാനസികമായും നല്ല ടെൻഷനിൽ ആയിരുന്നു. അതുകാരണം സ്ലീപിങ് പിൽസ് എടുത്താണ് ഉറങ്ങിയത്. സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ സൈലന്റ് മോഡ് ആക്കും. അന്ന് അത് മറന്നു. വെളുപ്പാൻ കാലമായപ്പോൾ ഗൾഫിലുള്ള ഏതോ ഒരു ചേട്ടന് എന്റെ ഓർമ്മ വന്നിരിക്കണം. ഒരു 45 മിസ്സ് കോൾ. എടുത്തപ്പോഴേക്കും വിളിച്ചവന് സമാധാനമായി. ഫോൺ കട്ടാവുകയും ചെയ്തു എന്റെ ഉറക്കവും പോയി.. ശരീര വേദനയും കൂടി. വീണ്ടും ഞാൻ ഗുളിക എടുത്തു.

രാവിലെ എഴുനേൽക്കുന്ന സമയമായിട്ടും എഴുനേൽക്കാതിരുന്നപ്പോൾ വീട്ടുകാർ ഭയന്നു. കുടുംബ സുഹൃത്തായ ഡോക്ട്ടറിന്റെ ആശുപത്രിയിൽ എത്തിച്ചു... അപ്പോൾ എനിക്ക് ബോധം ഇല്ലായിരുന്നു. വോമിറ്റ് ചെയ്യിക്കുകയും ഇനിമ തരികയും ചെയ്തു. ക്ഷീണത്തിന് ട്രിപ്പും തന്നു. വൈകുന്നേരം വരെ അവിടെ കിടത്തി.രാത്രി വീട്ടിലേക്കു കൊണ്ടുപോന്നു.
ഇതാണ് അന്ന് നടന്ന യഥാർത്ഥ സംഭവം. ആശുപത്രിയിൽ വച്ച് ഈ ന്യൂസ് എങ്ങനെയോ ലീക്ക് ആയി..ഏതോ പത്രത്തിൽ വന്നു. അപ്പോൾ എന്റെ സുഹൃത്തായ ജിജിമോൾ ഇതെന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു. ഫോൺ എനിക്ക് എടുക്കാൻ സാധിക്കാത്തതുകൊണ്ട് എന്റെ കസിൻ ആണ് അറ്റൻഡ് ചെയ്തത്. എന്റെ ഹസ്ബൻഡ് അപ്പോൾ ചെന്നയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയാതെ ഉണ്ടായിരുന്നുള്ളൂ.. ഹോസ്പിറ്റലിൽ അതിനു ശേഷമാണ് ആൾ വന്നത്.
അതിനു ശേഷം ജിജിമോൾ യഥാർഥ വിവരങ്ങൾ സൂചിപ്പിച്ചു ഒരു വാർത്ത അവളുടെ പത്രത്തിൽ ഇട്ടു. അപ്പോൾ ഞാൻ എന്റെ പാസ്സ്‌വേർഡ് അവൾക്കു കൊടുത്തിട്ട് എന്റെ പ്രൊഫൈലിലും കൂടി ഒന്ന് ഷെയർ ചെയ്‌തെക്കാൻ പറഞ്ഞു. അങ്ങനെയാണ് ആ വാർത്ത എന്റെ അക്കൗണ്ടിലും വന്നത്..
ഇന്ന് ഉച്ചയോടെയാണ് ഞാൻ ഫോൺ അറ്റൻഡ് ചെയ്യാനും ചിലർക്കൊക്കെ മറുപടി കൊടുക്കാനും തുടങ്ങിയത്. എന്നാലും നല്ല ക്ഷീണമാണ്. കൂടുതൽ സംസാരിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഒപ്പം ചില മാനസിക പ്രശ്‌നങ്ങളും നന്നായി അലട്ടുന്നുണ്ട്.

നാളെ മുതൽ 7 ദിവസത്തേക്ക് ഞാനൊരു തുടർ ചികിത്സക്ക് പോവുകയാണ്.. എന്റെ ശരീരത്തിലെ എല്ലാ മാലിന്യങ്ങളെയും തൂത്തു കളയണം..അതുവരെ ഞാൻ വല്ലപ്പോഴുമൊക്കെയേ ഫെയിസ്ബുക്കിൽ വരികയുള്ളൂ.. അന്നപൂർണ്ണയും ഡയാലിസിസുമൊക്കെ ചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു...

തൽക്കാലം അടുത്തൊന്നും ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഭയക്കേണ്ട. പക്ഷെ ഒരു ഡേറ്റ് എന്റെ മനസ്സിൽ ഉണ്ട്.. അന്ന് ചിലപ്പോൾ ചെയ്‌തെന്നിരിക്കും.കാരണം ഞാനും ഒരു മനുഷ്യ ജീവിയാണ്. എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും വിഷമങ്ങളും. ഇടക്കെപ്പോഴെങ്കിലും ഞാൻ ആത്മഹത്യ ചെയ്താൽ 'ശ്രീജ അന്ന് പറഞ്ഞിരുന്നില്ലല്ലോ ' എന്ന് പരാതി പറയാതിരിക്കാനുള്ള മുൻകൂർ ജാമ്യമാണിത്.
എന്നാലും എനിക്ക് ഇത്രയും ജനസമ്മതിയുണ്ടെന്ന് ഞാൻ ഇന്നും ഇന്നലെയും കൊണ്ടാണ് മനസ്സിലാക്കിയത്.. എന്തുമാത്രം ആൾക്കാരാണ് എനിക്കു വേണ്ടി പ്രാർത്ഥിച്ചത്.. അതിൽ പലർക്കും എന്നെ അറിയുകപോലും ഇല്ല. ഈ അടുത്ത ദിവസങ്ങളിലായി വളരെയധികം സ്വാർത്ഥതമാത്രം കണ്ടുവരുന്ന എനിക്ക് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒപ്പം അഭിമാനവും. കാരണം ഞാൻ ചെയ്യുന്ന പ്രവർത്തികളുടെ ബഹിർസ്ഫുരണമായിരിക്കുമല്ലോ ഈ സ്‌നേഹം.. എല്ലാവരോടും വളരെയധികം നന്ദിയുണ്ട് ബഹുമാനവും..

എന്നെ ഫോണിൽ വിളിച്ചു കരഞ്ഞ ധാരാളം സ്ത്രീ സുഹൃത്തുക്കളുണ്ട്...പാറു സൂസൻ , ജിജി മോൾ, പ്രീത, സരസു, മഞ്ചു, പ്രീതി, പ്രസി, അശ്വതി, ദിയ, സതി, പൊന്നമ്മ ചേച്ചി അങ്ങനെ ധാരാളം പേർ അതുപോലെ ആൺ സുഹൃത്തുക്കളും.. എന്നോട് കാട്ടുന്ന ഈ സ്‌നേഹത്തിനും കരുണയ്ക്കും എന്നും നന്ദിയുണ്ടാകും. ഞാൻ കടപ്പെട്ടിരിക്കും. ഒപ്പം ശരിയായ വാർത്തകൾ കൊടുക്കാൻ എന്റെ സുഹൃത്തായ ഷാജനും ( മറുനാടൻ മലയാളി) വളരെ ശ്രദ്ധിച്ചിരുന്നു. ഇനിയും പേരുകൾ എടുത്തു പറയേണ്ടവരായിട്ടുണ്ട്. ഓർമ്മ നിൽക്കുന്നില്ല...

ഇതിലെല്ലാമുപരി ദൈവത്തിനാണ് ഞാൻ നന്ദി പറയുന്നത്. കാരണം ദൈവമാണ് എന്നെ നടത്തുന്നത്, ഒരു 'ബിഗ് സീറോ' ആയ എന്നെ കൈ പിടിച്ചു ഇതുവരെ എത്തിച്ചതും ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നതും ആ ശക്തിയാണ്,എന്നെ ചിലർ കരയിപ്പിക്കുമ്പോൾ സാന്ത്വനമായി ദൈവം എപ്പോഴും എന്നോടൊപ്പം ഉണ്ടാകും ദൈവം മാത്രമേ ഉണ്ടാകൂ.. എന്റെ ഹസ്‌ബൻഡ് പറയുന്ന ഒരു വാചകമുണ്ട്..എനിക്ക് എന്തെങ്കിലും ഒരു ക്രൈസിസ് വരുമ്പോൾ ഞാൻ വിഷമിച്ചിരിക്കുന്നതു കാണുന്ന അവസരത്തിൽ പുള്ളി പറയും നിന്റെ ഫ്രണ്ട് ഇപ്പോൾ സഹായവുമായി എത്തുമല്ലോ.. പിന്നെന്തിനാ ഈ ടെൻഷൻ' എന്ന്. അദ്ദേഹം ഫ്രണ്ട് എന്ന് ഉദ്ദേശിക്കുന്നത് എന്റെ ദൈവത്തെയാണ്. ആ ദൈവം എനിക്ക് തരുന്ന സഹായങ്ങൾ ചിലപ്പോൾ മറ്റൊരാളിനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു എന്ന് വരില്ല. ഹുസ്ബന്റ്‌റ് അനുഭവസ്ഥനായതുകൊണ്ടുമാത്രം വിശ്വസിക്കുന്നു. അതുപോലെ ഓരോ അവസരങ്ങളിലും ദൈവം എന്റെ കൂടെത്തന്നെയുണ്ട്. എനിക്ക് ഒരു കൈ താങ്ങായി... ദൈവം മാത്രം..
എനിക്ക് ദൈവം മാത്രം മതി.. ഞാൻ എല്ലാം നേടും....

 

Stories you may Like

More News in this category+

MNM Recommends +

Go to TOP