Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാപാരികൾക്ക് ചാനൽ കച്ചവടം മതിയായി! ടിവി ന്യൂ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ വക്കിൽ; ക്യാമറ അടക്കമുള്ള കോടികളുടെ ഉപകരണങ്ങളും സ്റ്റുഡിയോയും മറ്റൊരു ചാനലിന് വാടകയ്ക്ക് കൊടുക്കാൻ നീക്കം സജീവം; ജീവനക്കാർ കടുത്ത പ്രതിസന്ധിയിലേക്ക്

വ്യാപാരികൾക്ക് ചാനൽ കച്ചവടം മതിയായി! ടിവി ന്യൂ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ വക്കിൽ; ക്യാമറ അടക്കമുള്ള കോടികളുടെ ഉപകരണങ്ങളും സ്റ്റുഡിയോയും മറ്റൊരു ചാനലിന് വാടകയ്ക്ക് കൊടുക്കാൻ നീക്കം സജീവം; ജീവനക്കാർ കടുത്ത പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാദ വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ട് കുപ്രസദ്ധി നേടിയ ടിവിന്യൂ ചാനലിൽ വീണ്ടും കൂട്ട പിരിച്ചുവിടലിന് കളം ഒരുങ്ങുന്നു. ചാനലിലെ അവശേഷിക്കുന്ന ജേർണലിസ്റ്റുകളോടും മറ്റ് ജീവനക്കാരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ടിവി ന്യൂ മാനേജ്‌മെന്റ് ചാനലിന്റെ സ്റ്റുഡിയോയും കോടികൾ വിലവരുന്ന ഉപകരണങ്ങളും കേരളത്തിൽ പുതുതായി വരുന്ന ഒരു വാർത്താ ചാനലിന് വാടകയ്ക്ക് കൊടുക്കാനൊരുങ്ങുന്നു.

മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും അനാവശ്യ ഇടപെടലും മൂലം നിരവധി മുൻനിര ജേണലിസ്റ്റുകളും ജീവനക്കാരും ടിവി ന്യൂവിൽ നിന്ന് രാജിവച്ചിരുന്നു. തുടർന്ന് ചാനൽ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു.ചാനലുമായി യാതൊരു ബന്ധവുമില്ലാത്തവർ സുപ്രധാനപദവികളിൽ ഇരിക്കുകയും, മാനേജ്‌മെന്റിലുള്ളവർ കേസുകളിൽ പ്രതികളാവുകയും ചെയ്തതോടെ ടിവി ന്യൂ വീണ്ടും പ്രതിസന്ധിയിലായി.പരസ്യവരുമാനം ഇല്ലാത്തത് മൂലം ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഏറ്റെടുക്കൽ നീക്കം നടക്കുന്നതോടെ പിരിഞ്ഞുപോയ ജീവനക്കാരും നിലവിലുള്ളവരും അക്ഷരാർത്ഥത്തിൽ ആശങ്കയിലാണ്. കാരണം പിരിഞ്ഞുപോയവർക്ക് മാനേജ്‌മെന്റും, കെയുഡബ്യുജെയും കൂടി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള ബാക്കി ശമ്പളവും പിഎഫും ഒന്നും ഇതുവരെ നൽകിയിട്ടില്ല.

നിലവിലുള്ളവരോട് പിരിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടിവി ന്യൂവിന്റെ മികച്ച സ്റ്റുഡിയോയും എക്യുപ്‌മെന്റ്‌സും തന്നെയാണ് പുതുതായി വരുന്ന സ്വകാര്യ വാർത്താചാനലിനെ ആർഷിച്ച ഘടകം.. ഈ സ്റ്റുഡിയോ തന്നെ പങ്കിട്ടെടുത്ത് രണ്ട് ചാനലുകളും സംപ്രേഷണം തുടരുമെങ്കിലും ടിവി ന്യൂവിൽ വാർത്തയുണ്ടാവി്ല്ല. അടുത്തിടെ ചുമതലയേറ്റയാൾ വീണ്ടും ലോഗോ മാറ്റത്തിന് ശ്രമിക്കുകയാണ്.ഇതോടെ ഒന്നര വർഷത്തിനുള്ളിൽ ചാനൽ മൂന്നാം തവണയാണ് ലോഗോ മാറ്റുന്നത്.സ്റ്റുഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ടും, സാങ്കേതിക ഉപകരണങ്ങൾ ഇൻസ്റ്റോൾ ചെയ്തതുമായി ബന്ധപ്പെട്ടും കോടികളുടെ ബാധ്യത ടിവിന്യൂവിനുണ്ട്.പാലാരിവട്ടത്തെ സ്റ്റുഡിയോ കെട്ടിടത്തിന്റെ വാടകയിനത്തിലും ടിവിന്യൂ ലക്ഷങ്ങൾ കൊടുക്കാനുണ്ട്.

ഉപകരങ്ങളുടെ വില പെരുപ്പിച്ച് കാണിച്ചും, ചെലവ് തെറ്റിദ്ധരിപ്പിച്ചും കോടികൾ തട്ടിയെടുക്കാനാണ് ഇടനിലക്കാർ ശ്രമിക്കുന്നത്. രണ്ട് ചാനലിലെയും ജീവനക്കാരാണ് കച്ചവടത്തിന് ദല്ലാളായി പ്രവർത്തിക്കുന്നത്. പ്രമുഖ വ്യവസായികളായ എംഎ യൂസഫലിയും, രവിപിള്ളയും മറ്റ് വിദേശനിക്ഷേപകരും ടിവി ന്യൂവിൽ പണമിറക്കിയിട്ടുണ്ട്. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നെങ്കിലും ടിവി ന്യൂ പ്രതിസന്ധിയെത്തുടർന്ന് രാജിവെക്കുകയായിരുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസി ചാനലിലലേക്ക് മൂന്ന് കോടിയോളം രൂപ നിക്ഷേപമിറക്കിയിട്ടുണ്ട്.കേരളത്തിൽ കെഎസ്‌ഐഡിസിയുടെ നിക്ഷേപം വന്ന ഏക ചാനലും പൂട്ടാനിരുന്ന ടിവിന്യൂവിലാണ്.ആലുങ്കൽ മുഹമ്മദ് എന്ന പ്രവാസി വ്യവസായിയാണ് ടിവി ന്യൂ ഏറ്റെടുക്കലിന് പിന്നിലെന്നാണ് സൂചന.എന്നാൽ ടിവിന്യൂവിലെ നിലവിലെ വിദേശനിക്ഷേകപർക്കൊന്നും ഇത്തരത്തിലൊരു കൈമാറ്റത്തെക്കുറിച്ച് അറിവില്ല.

കേരള ചേബർ ഓഫ് കൊമേഴ്‌സ് എന്ന സംഘടനയുടെ പണം ടിവി ന്യൂ ചാനലിനായി വകമാറ്റി ചെലവഴിച്ചതിനും കൊച്ചിയിലെ ട്രേഡ് സെന്റർ നിർമ്മാണത്തിലെ കോടികളുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടും ചാനൽ ചെയർമാൻ കെഎൻ മർസൂക്ക്, ബിജു ചെറിയാൻ, ഇപി ജോർജ്ജ്, മാത്യു കുരുവിത്തടം എന്നിവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തപ്പെട്ട് അന്വേഷണം നേരിട്ട് വരികയാണ്.സുരക്ഷാകാരണങ്ങളാൽ കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയ ചാനൽ ചെയർമാൻ കെഎൻ മർസൂക്ക് രണ്ടു മാസം മുമ്പ് തൽസ്ഥാനം രാജിവച്ചിരുന്നു.

മാദ്ധ്യമപ്രവർത്തകൻ ഭഗത് ചന്ദ്രശേഖർ തുടങ്ങിവച്ച ചാനലിൽ പിന്നീട് വീണ ജോർജ്ജ്, സനൽ എബ്രഹാം എന്നിവർ അണിനിരന്നെങ്കിലും മാനേജ്‌മെന്റുമായി മുന്നോട്ട് പോകാൻ കഴിയാതെ വിട്ടുപോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP