1 aed = 18.14 inr 1 eur = 70.38 inr 1 gbp = 83.03 inr 1 kwd = 218.43 inr 1 sar = 17.84 inr 1 usd = 66.64 inr
Feb / 2017
25
Saturday

പെൺകുട്ടികളുടെ ചോദ്യങ്ങളിൽ ജെയ്ക്കിന് ഉത്തരം മുട്ടിയപ്പോൾ സൈബർ പോരാളികൾ കോപിച്ചു; രാത്രി ഫോണിൽ വിളിച്ച് 'നിനക്ക് എത്ര രൂപ കിട്ടിയെടാ മറ്റവനേ' എന്നു വിളിച്ച് തെറിവിളി; ലോ അക്കാദമി വിഷയം വഷളാക്കിയെന്ന് ആരോപിച്ചത് നാരായണൻ നായരുടെ മകൻ: സഖാക്കളുടെ 'അവതാരക വേട്ട'യെ കുറിച്ച് വിനു വി ജോൺ പറയുന്നു

February 25, 2017

തിരുവനന്തപുരം: മലയാളം വാർത്താ ചാനലുകളിലെ അന്തിചർച്ചകൾ ചൂട് പിടിപ്പിക്കുന്ന പ്രധാന ഘടകം അവതാരകൻ തന്നെയാണ്. തീ പാറുന്ന വാഗ്വാദങ്ങളുമായി ചർച്ച കൊഴിപ്പിക്കുന്ന അവതാരകർ നിരവധിയാണെങ്കിലും ചില മുഖങ്ങൾ മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവയാണ്. ഇക്കൂട്ടത്തിലാണ് ഏ...

ആദായ നികുതിക്കാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ താലി പണയം വച്ച് കടം കൊടുത്ത മാനേജർക്കെതിരെയും കേസ് കൊടുത്തു; ചാനൽ തുടങ്ങാൻ പണം നിക്ഷേപിച്ചവർക്ക് എതിരെയെല്ലാം കള്ളക്കേസുകൾ; ഉടമസ്ഥാവകാശം കോടതി കയറിയിട്ടും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലോണുകൾ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിച്ചതിന് നികേഷ് കുമാർ പ്രതിഫലം പറ്റുന്നത് ഇങ്ങനെ

February 23, 2017

തിരുവനന്തപുരം: കേരളത്തിലെ നിരവധി സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കേസുകൾ പുറത്തു കൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് എം വി നികേഷ് കുമാർ. മലയാളം ചാനൽ മാദ്ധ്യമ രംഗത്തെ മിശിഹാ എന്ന് അറിയപ്പെടുന്ന നികേഷ് എന്നാൽ, ചാനൽ മുതലാളി എന്ന നിലയിൽ ഒരു സമ്പൂർണ പരാജയമാ...

ചെയ്തവനെയല്ല, ചെയ്യിപ്പിച്ചവനെയാണ് നമുക്ക് പിടിക്കേണ്ടത്..! തൂക്കി കൊല്ലും മുമ്പ് എന്തെങ്കിലും കൂടി ചെയ്യാൻ പറ്റുമോ എന്നും നോക്കണം: കൊച്ചിയിൽ നടിക്കുണ്ടായ ദുര്യോഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പൊട്ടിത്തെറിച്ച് നാല് പെൺകുട്ടികളുടെ പിതാവായ നടൻ കൃഷ്ണ കുമാർ

February 21, 2017

തിരുവനന്തപുരം: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിനിമാ ലോകത്തു നിന്നും പ്രതിഷേധം ഉയരുന്നതിനൊപ്പം അന്വേഷണവും നടന്മാരിലേക്ക് വ്യാപിക്കുകയാണ്. ഈ സംഭവത്തിന് പിന്നിൽ പല വിധത്തിലുള്ള ഗൂഢാലോചനകൾ ഉണ്ടെന്ന് നടി മഞ്ജു വാര്യർ തുറന്നു പറയുകയും ...

നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ... രണ്ടുമാസം കഴിഞ്ഞു ഒരുറുപ്യാ ശമ്പളം കിട്ടീട്ട്...; ശമ്പളം കിട്ടാത്തതിന്റെ പേരിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട് റിപ്പോർട്ടർ ജീവനക്കാരൻ: കടം വാങ്ങിയ കോടികൾ നികേഷ് എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയാതെ ജീവനക്കാർ

February 20, 2017

തിരുവനന്തപുരം: അഴിമതിക്കെതിരെ സ്വന്തം ചാനലിൽ ഉൾപ്പെടെ കരുത്തനായ പോരാളിയായി രംഗത്തെത്തുകയും ഒടുവിൽ അഴിമിതി ആരോപണങ്ങൾ നേരിടേണ്ടിവരികയും ചെയ്യുന്ന റിപ്പോർട്ടർ ചാനൽ ഉടമ നികേഷ് കുമാർ ചാനലിലെ ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം നൽകിയില്ലെന്ന് വ്യക്തമാക്കി ജീ...

നികേഷ് കുമാർ വിചാരണ നേരിടുന്നത് ചാനൽ തുടങ്ങാൻ ഒന്നര കോടി പണമായും സ്ഥലം ഈട് വച്ച് 10 കോടിയും നൽകിയ യുവതിയുടെ ഓഹരി തട്ടിയെടുത്ത് കേസിൽ; ഉന്നത സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ചാനൽ ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യും; കമ്പനി ട്രിബ്യൂണൽ കേസ് തിരിച്ചടിയാകും മുമ്പ് സർക്കാറിൽ നിന്നും ലോണുകൾ വാരിക്കൂട്ടി നികേഷ്

February 15, 2017

കൊച്ചി: കേരളത്തിലെ രാഷ്ട്രീയക്കാരുടെ അഴിമതികൾ പുറത്തുകൊണ്ടുവരുന്ന കിടുവയാണ് എം വി നികേഷ് കുമാർ എന്ന മാദ്ധ്യമപ്രവർത്തകൻ. അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടതോടെ ചാനൽ ഫ്രെയിമിൽ നിന്നും മാറി നിന്നു നികേഷ് കുമാർ. അതിന് മുമ്പ് സോളാർ തട്ടി...

12 കോടിയുടെ ഓഹരികൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡിക്ക് തിരിച്ചടി; നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി തള്ളി; ഓഹരി അടിച്ചുമാറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയത് ആസ്തികൾ ഈട് വച്ച് കോടികൾ ലോണെടുത്തു നൽകിയ ലാലിയ ജോസഫ്

February 14, 2017

കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരിൽ ഒരാളും റിപ്പോർട്ടർ ചാനൽ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാർത്താ അവതാരികയുമായ റാണി നികേഷ് കുമാറിനും തിരിച്ചടിയായി കോടതി വിധി. റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട ഓഹരി തട്...

ജയശങ്കറിനെ വലിച്ചുകീറി താരമായ ജെയ്ക്ക് സി തോമസ് രണ്ട് പെണ്ണുങ്ങൾക്ക് മുമ്പിൽ പൊളിഞ്ഞടുങ്ങി; 'എന്റെ നെഞ്ചത്തു പിടിച്ചു തള്ളി മർദ്ദിച്ച എസ്എഫ്ഐക്കാരെ ഇങ്ങനെ ന്യായീകരുന്നത് എന്തിന് സഖാവേ.. എന്നു ചോദിച്ച് പെൺകുട്ടി'; യൂണിവേഴ്സ്റ്റി കോളേജിലെ സദാചാര ഗുണ്ടകളെ ന്യായീകരിക്കാനിറങ്ങി എസ്എഫ്ഐ പ്രസിഡന്റ് ഏഷ്യാനെറ്റ് ചർച്ചയിൽ നാണം കെട്ടത് ഇങ്ങനെ

February 11, 2017

തിരുവനന്തപുരം:ഇത് സോഷ്യൽ മീഡിയയുടെ കാലഘട്ടമാണ്.ഒരാൾ താരമാകാനും താരപകിട്ട് ഒന്നോടെ ഇല്ലാതാകാനും വലിയ സമയമൊന്നും വേണ്ട എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന് ഉണ്ടായിരിക്കുന്ന അനുഭവം. രണ്ട് ദിവസം മുൻപ് മാതൃഭൂമി യി...

നിങ്ങൾ പകൽ സിപിഐയും രാത്രി ആർഎസ്എസുമാണ്; ആ രാഷ്ട്രീയവുമായി എസ്എഫ്ഐയെ അഭിനന്ദിക്കാൻ വരേണ്ട..! മാതൃഭൂമി ചാനലിന്റെ ചർച്ചക്കിടെ പിണറായിയെ വിമർശിച്ചപ്പോൾ ജയശങ്കറിനെതിരെ പൊട്ടിത്തെറിച്ച് ജെയ്ക്ക് സി തോമസ്; 'നിന്നെക്കാളും വലിയ ഊളകളെ ഞാൻ കണ്ടിട്ടുണ്ടെ'ന്ന് പറഞ്ഞ് കലിപ്പുതീർത്ത് ജയശങ്കറും

February 09, 2017

തിരുവനന്തപുരം: ചാനൽ ചർച്ചകൾ ചൂടേറിയത് ആകണമെങ്കിൽ സ്ഥിരമായി വേണ്ട ചില ചേരുവകളുണ്ട്. അഡ്വ. ജയശങ്കർ, കെ സുരേന്ദ്രൻ, എം സ്വരാജ്, ഗോപാലകൃഷ്ണൻ, എ എൻ ഷംസീർ എന്നിങ്ങനെ നീളുന്നു ഈ ചേരുവകൾ.ഇന്നലെ ജയശങ്കർ പറഞ്ഞ ഏറ്റവും വലിയ കോമഡി എന്താന്ന് അറിയാമോ ഉമ്മൻ ചാണ്ടി ...

വഴിമുടക്കി സമരം ചെയ്യുന്നവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നത് സിപിഐ(എം) നയമാണോ? വിനുവിന്റെ ഇരുതല മൂർച്ചയുള്ള ചോദ്യത്തിൽ വെള്ളം കുടിച്ച് എ എൻ ഷംസീർ എംഎൽഎ; അവതാരകൻ യുഡിഎഫ് ഏജന്റെന്ന് കുറ്റപ്പെടുത്തി രക്ഷപെടാനുള്ള ശ്രമവും പാഴായി; സുരേന്ദ്രനും ഉണ്ണിത്താനും പങ്കെടുത്ത ഏഷ്യാനെറ്റിലെ വാക്‌യുദ്ധം ഇങ്ങനെ

February 07, 2017

തിരുവനന്തപുരം: ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് നയം തുടക്കം മുതൽ കടുത്ത വിമർശനമാണ് കേൾക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും എഴുത്തുകാർക്കെതിരെ വരെ യുഎപിഎ ചുമത്തിയതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനെയാണ് ...

പ്രിൻസിപ്പലിനെ വില്ലത്തിയാക്കി സമരം നടത്തുമ്പോൾ സ്വന്തം കോളേജ് ദിവസങ്ങൾ അയവിറക്കി പ്രിൻസിപ്പലിന്റെ നല്ലകാര്യങ്ങൾ എടുത്തു പറയുന്ന പിണറായി! ലക്ഷ്മി നായർക്കെതിരെ നേരിട്ട് പറയാൻ പറ്റാത്തതു കൊണ്ടുള്ള വളച്ചുകെട്ടലോ എന്ന് ചോദിച്ച് തിരുവാ എതിർവാ; ലോ അക്കാദമിയിലെ രാഷ്ട്രീയ കോമഡി ചിത്രങ്ങൾ കാണാം..

January 31, 2017

തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്‌ച്ചയിൽ ഏറെയായി തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം വാർത്തകളിൽ നിറയുകയാണ്. ചാനലുകളും സജീവമായി സെലബ്രിറ്റി ഷെഫ് ലക്ഷ്മി നായരുടെ കോളേജിലെ സമരം വിശദമായി കവർ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ആക്ഷേപഹാസ്യ പരിപാടികളുടെ...

ഈ പാട്ടു കേട്ടാൽ അറിയാതെ എണീറ്റു പോയില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യൻ ആയിരിക്കില്ല; ജാനകിയമ്മയുടെ അതിമനോഹരമായ ശബ്ദത്തിൽ ഒരു നിമിഷം പോലും തെറ്റാതെ ഇതാ ഒരാൾ പാടുന്നു; ഈ അത്ഭുത ഗായകനെ എങ്ങനെ ആദരിക്കണം?

January 31, 2017

ഈ പാട്ട് ഒന്ന് കേട്ടുനോക്കൂ. അത്ഭുതവും സന്തോഷവും ഒരുമിച്ചു ചേർന്നുള്ള ആഹഌദത്തിന്റെ നിറുകയിൽ ഇരുന്നല്ലാതെ എങ്ങനെ ഈ പാട്ടു കേട്ട് മുഴുമിപ്പിക്കാൻ പറ്റും. മലയാളം ഇന്നേവരെ കേട്ട എറ്റവും മനോഹരമായ സ്ത്രീ ശബ്ദമാണ് ഇത്. സാക്ഷാൽ ജാനകിയമ്മയുടെ ശബ്ദം. എസ് ജാനകി...

താനാരാ ഇവിടെവന്ന് ഇങ്ങനെയൊക്കെ പറയാൻ ... ഊച്ചാളി കോൺഗ്രസ്സുകാരൻ...ഒരു ഉഡായിപ്പ് വന്ന് ഊച്ചാളിത്തരം പറയുന്നു... ഇവനാരുവാ..; അമ്പതുകഴിഞ്ഞ മുരളീധരന് ഇവിടെവന്ന് നിരാഹാരം കിടക്കേണ്ട കാര്യമെന്താ? പീപ്പിൾ ചർച്ചയിൽ ലക്ഷ്മിനായർക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഫക്രുദ്ദീൻ അലിയുടെ അസഭ്യവർഷം

January 30, 2017

തിരുവനന്തപുരം: കൈരളി പീപ്പിൽ ചാനൽ ചർച്ചയിൽ ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മ നായരെ അനുകൂലിച്ചെത്തുകയും കോൺഗ്രസ് നേതാവിനെതിരെ ചർച്ചയ്ക്കിടെ അസഭ്യവർഷം നടത്തുകയും ചെയ്ത സ്വതന്ത്ര സാമൂഹ്യ പ്രവർത്തകൻ ഫക്രുദ്ദീൻ അലിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ലോ അ...

യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലിനെ ഓഫീസിൽ കയറി ചീത്ത പറഞ്ഞ ഉശിരൻ സഖാവ് കോടിയേരിക്ക് ലക്ഷ്മി നായർക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന കാഴ്‌ച്ച പരിചയപ്പെടുത്തി സിന്ധു സൂര്യകുമാർ; ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും തൊലിയുരിച്ച് ഏഷ്യാനെറ്റിന്റെ കവർസ്‌റ്റോറി

January 29, 2017

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരവും പ്രിൻസിപ്പൽ സ്ഥാനം രാജിവെക്കാതെ തുടരുന്ന ലക്ഷ്മി നായരുടെ കടുംപിടുത്തവും മൂലം ഏറ്റവും അധികം വെട്ടിലായിരിക്കുന്നത് കേരളം ഭരിക്കുന്ന സിപിഎമ്മാണെന്നത് പകൽപോലെ വ്യക്തമാണ്. സമരത്തോടുള്ള സിപിഎമ്മിന്റെ നിലപാട...

ലോ അക്കാഡമിക്കെതിരെ നിരാഹാരം കിടക്കുന്ന വി മുരളീധരൻ കേരള ഹസാരേ ആകുമോയെന്ന് ഞാൻ ഭയപ്പെടുന്നു; കേരളത്തിൽ മാവോയിസ്റ്റുകൾ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളിലും അക്കാഡമി നടത്തിപ്പുകാർക്ക് സ്വാധീനമുണ്ട്; ചെറിയ കാര്യങ്ങളിൽ സമരം വിജയിക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷവേണ്ടെന്ന് തുറന്നടിച്ച് അഡ്വ. ജയശങ്കർ

January 28, 2017

തിരുവനന്തപുരം: കേരളത്തിൽ മാവോയിസ്റ്റ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കന്മാരുടെ ശുപാർശക്കത്തുകൾ ലോ അക്കാഡമി മേധാവി നാരായണൻ നായരുടെ കൈവശമുണ്ടെന്നും അതുകൊണ്ടാണ് വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോഴും നേതാക്കന്മാർ മയപ്പെട്ടുനിൽക്കുന്നതെന്നും അഡ...

ഉപസമിതി റിപ്പോർട്ട് എതിരായാലും ലക്ഷ്മി നായർ രാജിവച്ചേക്കില്ല; സർവകലാശാലയോ സർക്കാരോ ആവശ്യപ്പെട്ടാൽ കോടതിയിൽ പോകും; അച്ഛൻ പറഞ്ഞാൽ മാത്രമേ രാജിയുള്ളൂ എന്ന് ലോ അക്കാഡമി പ്രിൻസിപ്പൽ; 17 ദിവസം പിന്നിട്ട സമരം നീളുമ്പോൾ വിദ്യാർത്ഥികൾക്കും ആശങ്ക

January 27, 2017

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ലെന്ന് സൂചനകൾ നൽകി ലക്ഷ്മി നായർ. അക്കാദമി ഡയറക്ടറായ അച്ഛൻ പറഞ്ഞാൽ മാത്രം മാറിനിൽക്കാമെന്നും പ്രിൻസിപ്പലായത് ഔദാര്യത്തിലല്ലെന്നും അവർ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പ്രിൻസിപ്പൽ സ...

MNM Recommends