Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നെ പിന്തുണച്ചവർ എനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായി; മമ്മൂക്കയെ കുറിച്ച് ഞാൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചത്; ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് അന്നാ രാജൻ

ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നെ പിന്തുണച്ചവർ എനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായി; മമ്മൂക്കയെ കുറിച്ച് ഞാൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചത്; ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് അന്നാ രാജൻ

മമ്മൂട്ടി അച്ഛനായിട്ട് അഭിനയിച്ചാൽ മതിയെന്ന അന്നയുടെ പരാമർശം സോഷ്യൽ മീഡികളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രോഷാകുലരായ മമ്മൂട്ടി ആരാധകർ അന്നക്കെതിരെ ഫേസ്‌ബുക്കിലൂടെ പൊങ്കാല നടത്തുകയായിരുന്നു. എന്നാൽ ഈ കാര്യത്തിലെ വാസ്തവം എന്തെന്ന് വിശദീകരിച്ച് എത്തിയ ഫേസ്‌ബുക്ക് ലൈവിലാണ് അന്ന പൊട്ടിക്കരഞ്ഞത്.

ഒരു ചാനലിലെ കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് അന്നയ്ക്ക് പാരയായി മാറിയത്. ഇതെ തുടർന്ന് അന്നയുടെ ഫേസ്‌ബുക്ക് പേജിൽ ആരാധകർ രോഷം തീർക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി അന്ന എത്തി. ഫേസ്‌ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അന്നയുടെ പ്രതികരണം.

കുസൃതിചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഇടയിൽ അവർ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്ന്? ദുൽഖർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽഖർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല.

തമാശയെ ആളുകൾ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആളുകൾക്ക് തെറ്റിധാരണയുണ്ടായതിൽ ക്ഷമ ചോദിക്കുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെ തന്നെ വിശദീകരണം നൽകുന്നുണ്ടെന്നും അന്ന വ്യക്തമാക്കി.'അന്ന പറഞ്ഞു.

'ഇവരെയൊന്നും താരതമ്യം ചെയ്യാൻ പോലും ഞാൻ ആളല്ല. ഓൺലൈൻ മാധ്യമങ്ങൾ വെറുതെ വളച്ചൊടിച്ചതാണ്. ഞാൻ ആരാധകരോട് സോറി പറയുന്നു. തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കണം. ഈ ലൈവ് പോകുന്നതിന് മുമ്പ് കുറേ നേരം ഇരുന്നു. എനിക്ക് സാധിക്കുന്നില്ലായിരുന്നു. ഒരുപാട് കരഞ്ഞു. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്നെ പിന്തുണച്ചവർ എനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായി. ദയവ് ചെയ്ത് വിശ്വസിക്കണം.'അന്ന പറഞ്ഞു

ലിജോജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ സിനിമാരംഗത്തേക്ക് വന്ന്, പ്രേക്ഷകരുടെ മനംകവർന്ന നായികയാണ് അന്ന രേഷ്മ രാജൻ. സിനിമ വിജയിച്ചതോടെ അന്ന പ്രേക്ഷകർക്ക് ലിച്ചിയായി മാറി. ലാൽജോസ് മോഹൻലാൽ ടീം ഒരുമിച്ച വെളിപാടിന്റെ പുസ്തകത്തിലും അന്നയായിരുന്നു നായിക. സിനിമയുടെ വിജയതിളക്കത്തിലും പുലിവാൽ പിടിച്ചിരിക്കുകയാണ് അന്ന.

അന്നയുടെ ഫേസ്‌ബുക്ക് ലൈവ് കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP