Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തരികിട സാബുവിന്റെ മുൻകോപം മാറ്റണം, അത് മാറ്റിയാൽ മികച്ച വ്യക്തിയെന്ന്' അരിസ്റ്റോ സുരേഷ്; സ്വഭാവം മാറ്റുമോ എന്ന് സാബുവിനോട് ചോദിച്ച് മോഹൻലാൽ; തെറ്റായ കാര്യം ഒരാൾ മനസിലാക്കി കൊടുത്താലും പേളി മനസിലാക്കില്ലെന്ന് അനൂപ്, എന്നാൽ തെറ്റ് സമ്മതിക്കാൻ അനൂപിന് മടിയാണെന്ന് പേളിയുടെ മറുപടി; ബിഗ് ബോസിൽ പോര് മുറുകുന്നു

'തരികിട സാബുവിന്റെ മുൻകോപം മാറ്റണം, അത് മാറ്റിയാൽ മികച്ച വ്യക്തിയെന്ന്' അരിസ്റ്റോ സുരേഷ്; സ്വഭാവം മാറ്റുമോ എന്ന് സാബുവിനോട് ചോദിച്ച് മോഹൻലാൽ; തെറ്റായ കാര്യം ഒരാൾ മനസിലാക്കി കൊടുത്താലും പേളി മനസിലാക്കില്ലെന്ന് അനൂപ്, എന്നാൽ തെറ്റ് സമ്മതിക്കാൻ അനൂപിന് മടിയാണെന്ന് പേളിയുടെ മറുപടി; ബിഗ് ബോസിൽ പോര് മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികൾ തമ്മിൽ പോര് മുറുകുന്നു. തരികിട സാബുവിനെക്കുറിച്ചാണ് മത്സരത്തിൽ ഏറെ പരാതികളും ഉയർന്നത്. സാബുവിന്റെ മുൻകോപം മാറ്റണമെന്നും അത് മാറ്റിയാൽ സാബു മികച്ചൊരു വ്യക്തിയാണെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. ഇതിന് സമാനമായ അഭിപ്രായമായിരുന്നു ബഷീറും പറഞ്ഞത്. സാബു തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണെന്നും എന്നാൽ ക്യാപ്റ്റനായിരുന്ന സമയത്ത് സാബു പക്ഷപാതപരമായി പെരുമാറിയെന്നും ബഷീർ പറഞ്ഞു. സാബുവിനെ ക്കുറിച്ച് മത്സരാർഥികളിൽ നിന്നും പരാതിയുയർന്നതിനെ തുടർന്ന് സ്വഭാവം മാറ്റാൻ തയാറാണോ എന്ന് മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ സ്വഭാവം മാറ്റിയാൽ ഞാൻ ചിലപ്പോൾ ഞാനല്ലാതായി പോകുമെന്നായിരുന്നു തരികിട സാബുവിന്റെ മറുപടി.

പിന്നീട് പേളിയെക്കുറിച്ചുള്ള വാക്കുകളായിരുന്നു ഏറെ ശ്രദ്ധ നേടിയത്. തെറ്റായ കാര്യം ഒരാൾ പറഞ്ഞു മനസിലാക്കി കൊടുത്താലും പേളി അത് അംഗീകരിക്കില്ല എന്നും, പറഞ്ഞു കൊടുത്തതിനെ കുറിച്ച്  ചിന്തിക്കാനോ പോലും തയ്യാറാകില്ലെന്നും അനൂപ് പറഞ്ഞു. പേളിയും അനൂപിനെയായിരുന്നു ടാസ്‌കിൽ തിരഞ്ഞെടുത്തത്. ഒരാൾ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് സമ്മതിക്കാൻ അനൂപേട്ടന് മടിയാണെന്നും പേളി പറഞ്ഞു. എന്നാൽ ഇതിനിടയിൽ മോഹൻലാൽ ഇടപെട്ടെങ്കിലും പേളി തന്റെ തീരുമാനത്തിൽ നിന്ന് പിന്മറിയില്ല. കൂടാതെ ദിയയും അനൂപിനെ കുറിച്ചായിരുന്നു പറഞ്ഞത്. അദ്ദേഹം ഇവിടത്തെ മൂത്ത വ്യക്തിയാണെന്നും ഇടയ്ക്ക് കുട്ടികളി കളിക്കുന്നുവെന്നു ദിയ പറഞ്ഞു. ആദ്യ സമയത്തെ പോലെ സ്‌ട്രോങ്ങായി ഗെയിം കളിക്കണമെന്നും ദിയ പറഞ്ഞു.

ഏറ്റവും പുതിയ എപ്പിസോഡിൽ മോഹൻലാൽ കൊടുത്ത ടാസ്‌ക്ക് ഏറെ ശ്രദ്ധയോടെയാണ് ആളുകൾ കൈകര്യം ചെയ്തത്. കൂടെയുള്ള കുടുംബാംഗങ്ങളുടെ മാറ്റേണ്ട സ്വഭാവം പറയുക
എന്ന ടാസ്‌ക് ഏവരേയും ഒന്ന് കുഴക്കി. മത്സരം മുറുകുന്നതിന്റെ സൂചനയാണിതെന്നാണ് പൊതുവേയുള്ള അഭിപ്രായം. സ്വഭാവം മാറ്റേണ്ടതിന്റെ കാരണം വിശദീകരിക്കാൻ പറഞ്ഞതാണ് മത്സരാർഥികളെ ഏറെ കുഴക്കിയത്. ബിഗ് ബോസ് ഷോയെ സംബന്ധിച്ചിടത്തോളം അതിന്റെ ഘടനാ രീതി ഏറെ വ്യത്യസ്ഥമാണ്. കുടുംബാംഗങ്ങൾ തന്നെയാണ് എലിമിനേഷന് വേണ്ടി ആളെ തിരഞ്ഞെടുക്കുന്നതെന്നാണ്
മത്സരത്തിന്റെ പ്രത്യേകത. പ്രേക്ഷകരിൽ നിന്ന് ഇവർക്ക് ലഭിക്കുന്ന വോട്ടും ബിഗ് ബോസ് ഹൗസിലെ ഇവരുടെ പ്രകടനവും വിശദമായി വിലയിരുത്തിയ ശേഷമാണ് ഷോയിൽ
എലിമിനേഷൻ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP