Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസ് അനുകൂല ജനം ടിവി ചാനലിന്റെ കൊച്ചി ഓഫീസിന് നേരേ സംഘപരിവാർ അനുകൂല പ്രവർത്തകരുടെ ആക്രമണം; മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയും ചീത്ത വിളിച്ചും അകത്തുകടന്ന മൂന്നംഗസംഘം ടിവിയും ക്യാമറയും കസേരകളും തകർത്തു; ആക്രമണത്തിൽ റിപ്പോർട്ടർ ശ്രീകാന്തിന്റെ കൈക്ക് പരിക്ക്; സംഘത്തെ ചൊടിപ്പിച്ചത് ചാനൽ നൽകിയ അഴകിയകാവ് ക്ഷേത്ര പുനരുദ്ധാരണം വൈകുന്നുവെന്ന വാർത്ത

ആർഎസ്എസ് അനുകൂല ജനം ടിവി ചാനലിന്റെ കൊച്ചി ഓഫീസിന് നേരേ സംഘപരിവാർ അനുകൂല പ്രവർത്തകരുടെ ആക്രമണം; മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയും ചീത്ത വിളിച്ചും അകത്തുകടന്ന മൂന്നംഗസംഘം ടിവിയും ക്യാമറയും കസേരകളും തകർത്തു; ആക്രമണത്തിൽ റിപ്പോർട്ടർ ശ്രീകാന്തിന്റെ കൈക്ക് പരിക്ക്; സംഘത്തെ ചൊടിപ്പിച്ചത് ചാനൽ നൽകിയ അഴകിയകാവ് ക്ഷേത്ര പുനരുദ്ധാരണം വൈകുന്നുവെന്ന വാർത്ത

പീയൂഷ് ആർ

കൊച്ചി: ജനം ടിവിയുടെ കൊച്ചി ഓഫീസിനു നേരെ ക്ഷേത്രഭാരവാഹികളുടെ ആക്രമണം. റിപ്പോർട്ടർ ശ്രീകാന്തിനെ കയ്യേറ്റം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ് പള്ളുരുത്തി അഴകിയ കാവ് ക്ഷേത്രം ഭാരവാഹികളുൾപ്പെടുന്ന മൂന്നംഗ സംഘമാണ് ജനം ടിവിയുടെ കൊച്ചി ബ്യൂറോ ഓഫീസിൽ കയറി മാധ്യമ പ്രവർത്തകരെ അക്രമിച്ചത്. മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയും ചീത്ത വിളിച്ചും അകത്തു കടന്ന ഇവർ ഓഫീസിലെ ടിവിയും കാമറയും കസേരകളും നശിപ്പിച്ചു. റിപ്പോർട്ടർ ശ്രീകാന്തിന്റെ കൈ പിടിച്ച് തിരിച്ചു. ഇതിനിടെ ചാനൽ പ്രവർത്തകർ ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മൊബൈൽ ഫോണും സംഘം പിടിച്ചുവാങ്ങി നശിപ്പിച്ചു.ശ്രീകാന്തിന്റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

തൃക്കാക്കര എസിപി പി.പി ഷംസിന്റെ നേതൃത്വത്തിലള്ള പൊലീസ് സംഘം സ്ഥലത്തെത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എളമക്കര എസ് ഐ ബിനോദ് കുമാറിനാണ് അന്വേഷണ ചുമതല. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം വൈകുന്നുവെന്ന വാർത്തയാണ് ഭാരവാഹികളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.ക്ഷേത്രം ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകിയത് ആരെന്ന് ചോദിച്ചായിരുന്നു ആക്രമണം. രണ്ട് ദിവസമായി ജനം ടി വി റിപ്പോർട്ടർമാരെ ഫോണിൽ ക്ഷേത്രം ഭാരവാഹികൾ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. ഉദയൻ ,ഷൈൻ എന്നിവരടങ്ങുന്നതാണ് സംഘം. ഇവർ സംഘപരിവാർ പശ്ചാത്തലം ഉള്ളവരാണ്.ഷൈൻ ബി ഡി ജെ എസ് പ്രാദേശിക നേതാവാണ്.

ക്രമക്കേടുകൾ വാർത്തയാക്കിയതിന്റെ പേരിൽ നടന്ന ആക്രമണത്തിൽ എറണാകുളം പ്രസ് ക്ലബ് പ്രതിഷേധിച്ചു.കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ പ്രസിദ്ധമായ അഴകിയകാവ് ഭഗവതി ക്ഷേത്രം തകർച്ചയിലേക്ക് എന്ന വാർത്തയാണ് ജനം ടിവി നേരത്തെ കൊടുത്തത്. പുനരുദ്ധാരണത്തിന്റെ പേരിൽ 2012 മുതൽ പൊളിച്ചിട്ട ക്ഷേത്രത്തിന്റെ തിടപ്പള്ളി ഉൾപ്പെടെ ചോർന്നൊലിക്കുകയാണ്. വഴിപാടുകൾ, പൂജകൾ, അന്നദാനം എന്നിവയിലും ദേവസ്വം ബോർഡ് വെട്ടിക്കുന്നത് ലക്ഷങ്ങളാണ്.

2012ൽ തുടങ്ങി ആറ് വർഷത്തോളമായി പണിതീരാത്ത അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ കാഴ്ചകളാണിത്. ദേവന് നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളി ചോർന്നൊലിക്കുന്ന, പായസത്തിലും പാത്രങ്ങളിലും സർവം വെള്ളമയം,ശ്രീകോവിലിന് മുൻവശത്തും വെള്ളക്കെട്ട് രൂക്ഷം എന്നിങ്ങനെയായിരുന്നു റിപ്പോർട്ട്.

വെള്ളിയാഴ്ച തോറും ക്ഷേത്രത്തിൽ നടത്തുന്ന അന്നദാനത്തിന് 6000ത്തിനടുത്ത് രൂപ ഈടാക്കിയിട്ടും വാങ്ങുന്ന അരി 2 രൂപയുടെ തമിഴ്‌നാട് സബ്സിഡി അരിയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതെല്ലാമാണ് ക്ഷേത്ര ഭാരവാഹികളെ ചൊടിപ്പിച്ചത്. കഴിഞ്ഞ മാസം 31 നാണ് ജനം ടിവി വാർത്ത നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP