Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തയ്‌ക്വോണ്ടോ വേഷത്തിൽ മോഹൻലാലിന്റെ ശുചിത്വ മിഷൻ പരസ്യം! ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പരസ്യത്തിന് ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം

തയ്‌ക്വോണ്ടോ വേഷത്തിൽ മോഹൻലാലിന്റെ ശുചിത്വ മിഷൻ പരസ്യം! ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പരസ്യത്തിന് ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം

മോഹൻലാലിനെ ഓണററി തയ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് നൽകി ആദരിച്ചത് അടുത്തിടെയാണ്. കൊറിയൻ സർക്കാറിന്റെ അംഗീകാരമായിട്ടാണ് ഓണററി തയ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് മോഹൻലാലിന് നൽകിയത്. ഈ അംഗീകാരം ലഭിച്ചതോടെ മോഹൻലാൽ തയ്‌ക്വോണ്ടോ അസോസിയേഷൻ ഓഫ് കേരളയുടെ ഓണററി അംബാസഡർ കൂടിയായി മാറിയിരുന്നു. അതുകൊണ്ട് തന്നെ തയ്‌ക്വോണ്ടോയ്ക്കും ഒരു അംഗീകാരമാകട്ടെ എന്നു കരുതിയാകും മോഹൻലാലിന്റെ പുതിയ ദൗത്യം. സംസ്ഥാന സർക്കാറിന്റെ ശുചിത്വ മിഷന്റെ പരസ്യത്തിൽ തയ്‌ക്വോണ്ടോയുടെ വേഷത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പരസ്യ വീഡിയോ മോഹൻലാൽ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. അരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ വ്യായാമം മാത്രം പോരാ.. ശുചിത്വവും ആവശ്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാലിന്റെ പരസ്യം ആരംഭിക്കുന്നത്. പരസ്യത്തിലൂടെ താരം പ്രധാനമായും പറഞ്ഞുവെക്കുന്നത് മാലിന്യം സംസ്‌ക്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്. ഭക്ഷ്യ അവശിഷ്ടങ്ങൾക്കൊപ്പം ഇലക്ട്രോണിക് അവശിഷ്ടങ്ങൾ, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, പേപ്പറുകൾ, റബർ, അഴുകാത്തതും റീസൈക്കിൽ ചെയ്യാൻ സാധിക്കാത്തതുമായവ ഒരുമിച്ചിടരുതെന്നാണ് മോഹൻലാൽ ഉപദേശിക്കുന്നത്.

ഇത്തരം വസ്തുകൾ പ്രത്യേകം ശേഖരിച്ചത് അത് കൈകാര്യം ചെയ്യുന്ന ഏജൻസികൾക്ക് അത് ഡൊണേറ്റ് ചെയ്യണമെന്നാണ് ലാൽ പറയുന്നത്. തയ്‌ക്വോണ്ടോ കേരളാ അസോസിയേഷനും ശുചിത്വ മിഷനൊപ്പം കൈകോർക്കുന്നുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി, കാവ്യ മാധവൻ എന്നിവരും ശുചിത്വ മിഷന്റെ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.

മോഹൻലാൽ അഭിനയിച്ച പരസ്യം കാണാം..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP