Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞിന് ബച്ചൻ പേരിട്ടു, സമ്മാനമായി രണ്ടു സ്വർണവളയും; നിശ്ചയദാർഢ്യം കൊണ്ട് വിമർശനങ്ങളെ ചെറുത്തു ജയിച്ച അമ്മയുടെ കഥ

കുഞ്ഞിന് ബച്ചൻ പേരിട്ടു, സമ്മാനമായി രണ്ടു സ്വർണവളയും; നിശ്ചയദാർഢ്യം കൊണ്ട് വിമർശനങ്ങളെ ചെറുത്തു ജയിച്ച അമ്മയുടെ കഥ

അമ്മയുടെ നിശ്ചയദാർഢ്യം ഈ രണ്ടു വയസ്സുകാരിക്ക് രണ്ട് സ്വർണ വളകൾ മാത്രമല്ല നേടിക്കൊടുത്തത്, ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചന്റെ കാർമികത്വത്തിൽ സ്വന്തം നാമകരണവും കൂടിയാണ്.

ജനപ്രിയ ടിവി റിയാലിറ്റി ഗെയിംഷോ ആയ ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർ പതിയുടെ പുതിയ സീസണിൽ നാളെ അരങ്ങിലെത്തുന്ന കുശ്ബു സിംഗിന്റെ കഥയിൽ നിന്നാണ് ഈ രണ്ടു വയസ്സുകാരിയുടെ കഥ ആരംഭിക്കുന്നത്. 2012-ൽ ഈ ഷോയിൽ പങ്കെടുക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടു നടക്കുന്ന സമയത്താണ് ഓഡിഷനിൽ പങ്കെടുക്കാൻ 2012 ജൂലൈ മൂന്നിന് എത്തണമെന്ന അറിയിപ്പ് ലഭിക്കുന്നത്. സ്വപ്നം സഫലീകരിക്കപ്പെടുമെന്നുറപ്പായി ഏറെ സന്തോഷിച്ചിരിക്കുമ്പോഴാണ് ജൂലൈ ഒന്നിന് കുശ്ബു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ള ഈ സാമൂഹ്യ പ്രവർത്തകയ്ക്ക് അങ്ങനെ ഈ ജനപ്രിയ ഷോയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി.

ഒരു പെൺകുട്ടിയെ ലഭിച്ച ദിവസം ജീവിതത്തിൽ ഏറ്റവും സന്തോഷമേറിയ ദിനമായി കണക്കാക്കുന്നതിനാൽ ഓഡിഷനു പോകാൻ സാധിക്കാത്തതിൽ ഒരിക്കലും ഖേദിച്ചില്ലെന്ന് കുശ്ബു പറയുന്നു. എന്നാൽ ഈ അവസരം നഷ്ടപ്പെട്ടതോടെ ബന്ധുക്കളും അയൽക്കാരും എല്ലാം വലിയ നഷ്ടമായി അതിനെക്കുറിച്ച് വാതോരാതെ പറയുകയും ഇതിനുത്തരവാദിയായ കുഞ്ഞിനെ കുറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. അന്നൊരു തീരുമാനമെടുത്തതാണ് കുശ്ബു. കോൻ ബനേഗ ക്രോർപതിയിൽ എന്തായാലും പങ്കെടുത്തിരിക്കുമെന്ന്. അത് യാഥാർത്ഥ്യമാകുക മാത്രമല്ല 6,40,000 രൂപ സമ്മാനമായി നേടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു കുശ്ബുവിന്. പോരാത്തതിന് മകൾക്ക് സാക്ഷാൽ ബച്ചന്റെ വക രണ്ടു സ്വർണ വളയും. അവൾക്ക് പേരിട്ടതും ബച്ചൻ തന്നെ.

"എന്റെ അവസരം നഷ്ടപ്പെട്ടതിന് മകൾ വിമർശിക്കപ്പെട്ടപ്പോൾ ഞാനെടുത്തു തീരുമാനമാണ് ഈ ഷോയിൽ പങ്കെടുത്തിരിക്കുമെന്ന്,' കുശ്ബു പറയുന്നു. 'ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്റെ കഥ ബച്ചനോട് പറഞ്ഞു. മകൾക്ക് പേരിടാതെ ഈ അവസരം വരെ ഞാൻ കാത്തിരിക്കുകയായിരുന്നെന്നും മകൾക്ക് പേരിടാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹമതു സമ്മതിച്ചു. മകൾക്ക് നവേലി എന്ന പേരും നൽകി," പെൺകുട്ടികളുടെ ക്ഷേമത്തിനായി ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കുശ്ബു പറയുന്നു. പേരിട്ടതിനൊപ്പം സമ്മാനമായി ബച്ചൻ കുടുംബത്തിന്റെ വക രണ്ടു സ്വർണ വളകൾ സമ്മാനവും നവേലിക്കു കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP