Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനൂപിന് ഞാൻ മാപ്പു കൊടുക്കുന്നു.. എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശ്വേതാ മേനോൻ! എലിമിനേഷൻ പോയിന്റിൽ നിന്ന സിനിമാ നടനെ കൈവിടാതെ സഹപ്രവർത്തകയായ നടി; ഒടുവിൽ മോഹൻലാൽ പറഞ്ഞതു കേട്ട് ശ്വേതയ്ക്ക് പ്രിയപ്പെട്ട മസാല ദോശയും തിന്ന് ഹാപ്പിയായി ഇരുവരും ബിഗ് ബോസ് ബംഗ്ലാവിൽ തുടരും

അനൂപിന് ഞാൻ മാപ്പു കൊടുക്കുന്നു.. എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശ്വേതാ മേനോൻ! എലിമിനേഷൻ പോയിന്റിൽ നിന്ന സിനിമാ നടനെ കൈവിടാതെ സഹപ്രവർത്തകയായ നടി; ഒടുവിൽ മോഹൻലാൽ പറഞ്ഞതു കേട്ട് ശ്വേതയ്ക്ക് പ്രിയപ്പെട്ട മസാല ദോശയും തിന്ന് ഹാപ്പിയായി ഇരുവരും ബിഗ് ബോസ് ബംഗ്ലാവിൽ തുടരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോഹൻലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും ആരാകും അടുത്തതായി എലിമിനേറ്റ് ആകുക? പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. മോഹൻലാൽ നൽകിയ സർപ്രൈസ് ഗിഫ്റ്റിലൂടെ ഇത്തവണ ആരും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോകേണ്ടെന്ന തീരുമാനത്തിലായി. ഷോയിലെ രണ്ടാമത്തെ എലിമിനേഷനായിരുന്നു ഇന്നലെ. പുറത്തേക്കു പോകാനുള്ള മത്സാർത്ഥികൾ പെട്ടിയും ഒരുക്കി കാത്തിരിക്കുന്ന വേളയിലാണ് മോഹൻലാൽ തന്റെ സർപ്രൈസുമായി രംഗത്തെത്തിയത്. ശ്വേതാ മേനോന്റെ മാപ്പു കൊടുക്കൽ കൂടിയായപ്പോൾ ഷോയിൽ അനൂപ് ചന്ദ്രൻ തുടരുമെന്ന സ്ഥിതിയിലായി.

അരിസ്റ്റോ സുരേഷ്, പേളി മാണി, അനൂപ് ചന്ദ്രൻ ഇവരിൽ ആരെങ്കിലും പുറത്തുരപോകുമെന്നായിരുന്നു കരുതിയത്. ആരാകും പുറത്തുപോകേണ്ടി വരിക എന്ന ആകാംക്ഷയിലായിരുന്നു മത്സരാർത്ഥികളും. കണ്ണീർ വീണ എലിമിനേഷൻ റൗണ്ടിന് ഒടുവിൽ കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരുമിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. ശ്വേതാ മോനോന്റെ പൊട്ടിക്കരച്ചിലും തുടർന്ന് എലിമിനേഷന്റെ വക്കിൽ നിന്നും രക്ഷപെട്ട അനൂപ് ചന്ദ്രനുമായിരുന്നു കഴിഞ്ഞ ദിവസത്തെ ഷോയുടെ ഹൈലൈറ്റ്.

പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാർത്ഥികളുടെ നോമിനേഷനും പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ടയാളെ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ആരാകും പുറത്തുപോകേണ്ടി വരിക എന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. അനൂപ് ചന്ദ്രന്റെ വിചാരം താനായിരിക്കും ഇപ്പോൾ പുറത്തു പോകേണ്ടി വലിക എന്നായിരുന്നു. ഇടയ്ക്ക് ശ്വേത മേനോനുമായുണ്ടായ വഴക്കാണ് തനിക്ക് തിരിച്ചടിയാകുക എന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാൽ, പ്രേക്ഷകർക്ക് പ്രിയങ്കരനായ അരിസ്റ്റോ സുരേഷ് ആകട്ടെ തന്നെ പുറത്താക്കണമെന്ന ആവശ്യവുമായാണ് എത്തിയത്. എന്നാൽ സുരേഷിന്റെ പുറത്തുപോകലിനെ ഷോയിലെ മറ്റുള്ളവർ എതിർത്തു.

എലിമിനേഷനിടയിലാണ് പുറത്തേക്ക് പോവാൻ സാധ്യതയുള്ളവരുടെ അഭിപ്രായം മോഹൻലാൽ ആരാഞ്ഞത്. പുറത്തായാൽ വീട്ടിൽ ചെന്ന് കൃഷിയും പശുവുമൊക്കെയായി സന്തോഷത്തോടെ കഴിയുമെന്നായിരുന്നു അനൂപിന്റെ പ്രതികരണം. എന്നാൽ ഇക്കൂട്ടത്തിലൊരാളും പുറത്തുപോവരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു പേളി പറഞ്ഞത്. അനൂപും പേളിയും എലിമിനേഷൻ ലിസ്റ്റിൽ വന്നതോടെ ബിഗ് ബോസ് തീരുമാനം മാറ്റിയെന്നാണ് അറിയുന്നത്.

ശ്വേത മേനോനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചതിന് ശേഷമാണ് അനൂപിനോട് ക്ഷമിക്കാമോ എന്ന് ബിഗ് ബോസ് ചോദിച്ചത്. താരത്തിന്റെ തീരുമാനമനുസരിച്ചാകും അനൂപിന്റെ വിധിയെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു അദ്ദേഹത്തിൽ നിന്നും ഇത്തരത്തിലൊരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ശ്വേത. അനൂപിന് ഇപ്പോൾ മാപ്പ് കൊടുക്കുന്നുവെന്നും ഇനി ഇത്തരത്തിലൊരു സംഭവമുണ്ടാകില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

കൺഫഷൻ റൂമിൽ നിന്നും പുറത്തെത്തിയ ശ്വേതയെ സംസാരിക്കാൻ സമ്മതിക്കാതെ എന്തായിരിക്കും അവിടെ നടന്നതെന്നറിയാനായി ഊഹിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായെത്തിയ ശ്വേതയെ കണ്ടപ്പോൾ അനൂപ് പുറത്തായി എന്നാണ് പലരും കരുതിയത്. എന്നാൽ പേളിയുടെ പുറത്താൽ ആവാം താരത്തെ കരയിപ്പിച്ചതെന്നാണ് മറ്റു ചിലർ കണ്ടെത്തിയത്. പിന്നീട് ശ്വേതയാണ് താൻ അനൂപിന് മാപ്പ് കൊടുത്ത കാര്യം അറിയിച്ചത്. കരഞ്ഞു കൊണ്ടാണ് ശ്വേത ഇക്കാര്യം അറിയിച്ചത്.

ശ്വേതയ്ക്ക് പ്രിയപ്പെട്ട ആഹാരമായ മസാല ദോശ സ്റ്റോറൂമിലുണ്ടെന്നും അത് പോയി എടുത്തുകൊണ്ടുവരാനും ആവശ്യപ്പെട്ടത് മോഹൻലാലായിരുന്നു. മസാല ദോശയിലൂടെ താരത്തെ പാഠം പഠിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് മഇക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. എന്നാൽ എലിമിനേഷൻ ഒഴിവാക്കിയതിനൊപ്പം മോഹൻലാൽ ആ കുടുംബത്തിലേക്ക് ഒരു അതിഥിയെയും എത്തിച്ചു.

പ്രശസ്ത മോഡലായ ഷിയാസ് കരീമാണ് ഇപ്പോൾ ബിഗ് ഹൗസിലേക്ക് എത്തിയിട്ടുള്ളത്. പെരുമ്പാവൂർ സ്വദേശിയായ ഈ മോഡലും ഇി ബിഗ് ഹൗസിലുണ്ട്. സിനിമയിൽ അഭിനയിക്കണമെന്ന സ്വപ്നവുമായി നടക്കുന്ന മോഡലാണ് ഷിയാസ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോകളിൽ പങ്കെടുത്ത പരിചയവുമായാണ് അദ്ദേഹം ബിഗ് ബോസിലേക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP