Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതെ ചൊല്ലാനും അറിയില്ല നോക്കി ചൊല്ലാനും അറിയില്ല; ദേശസ്‌നേഹം തെളിയിക്കാൻ വന്ദേമാതരം ആലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിജെപി നേതാവ് സ്റ്റുഡിയോ തണുപ്പിലും വിയർത്ത് ബ ബ്ബ ബ്ബ ; ചൊല്ലിയപ്പോൾ സുനാമി പുൽകിസിയാ എന്നീ വാക്കുകളുടെ സംഭാവനയും; വീഡിയോ വൈറലാകുന്നു

കാണാതെ ചൊല്ലാനും അറിയില്ല നോക്കി ചൊല്ലാനും അറിയില്ല; ദേശസ്‌നേഹം തെളിയിക്കാൻ വന്ദേമാതരം ആലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിജെപി നേതാവ് സ്റ്റുഡിയോ തണുപ്പിലും വിയർത്ത് ബ ബ്ബ ബ്ബ ;  ചൊല്ലിയപ്പോൾ സുനാമി പുൽകിസിയാ എന്നീ വാക്കുകളുടെ സംഭാവനയും; വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: ബൽദേവ് സിങ് ഔലാഖിനെ ഓർമ്മയില്ലേ? ടിവി ഷോയിൽ വന്ദേമാതരം ആലപിക്കാൻ പറഞ്ഞപ്പോൾ, ഒരുവരി പോലും പാടാൻ കഴിയാതിരുന്ന യുപി ന്യൂനപക്ഷ ക്ഷേമ മന്ത്രിയെ. ബൽദേവ് സിങ് ഇക്കാര്യത്തിൽ ഒറ്റയ്ക്കല്ലെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു. ടിവിചാനൽ സീ സലാമിലെ ഡിബേറ്റിലെ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ബിജെപി വക്താവ് നവീൻ കുമാർ സിങ്ങാണ് ബൽദേവ് സിങ്ങിന് കൂട്ടായി എത്തിയിരിക്കുന്നത്. അഖിലേന്ത്യ വ്യക്തിനിയമ ബോർഡ് അംഗം മുഫ്തി ഇജാസ് അർഷദ് ഖാസ്മിയാണ് നവീൻ കുമാർ സിങ്ങിനോട് വന്ദേമാതരം ആലപിക്കാൻ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടത്.വന്ദേമാതര ആലാപനം സിവിക് സ്‌കൂളുകളിൽ നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. സംസ്ഥാനം മുഴുവൻ ഇത് വ്യാപിപ്പിക്കണമെന്നാണ് ബിജെപി എംഎൽഎ രാജ് പുരോഹിത് ആവശ്യപ്പെട്ടത്.

നവീൻ കുമാർ സിങ്ങിനോട് വന്ദേമാതരം ആലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ,ഗീതം അദ്ദേഹം മറന്നുവെന്നുമാത്രമല്ല അതത്ര പരിചയമുള്ള കാര്യമല്ലെന്നും മനസ്സിലായി. കാണാതെ അറിയില്ലെന്നത് പോട്ടെന്ന് വയ്ക്കാം. നോക്കി ചൊല്ലിയിട്ടുപോലും ബിജെപി നേതാവിന് വന്ദേമാതരം ചൊല്ലാനായില്ലെങ്കിൽ പിന്നെ എന്തുപറയാനാണ്.രാജ്യസ്‌നേഹത്തെക്കുറിച്ച് വലിയ പ്രസംഗം നടത്തുന്ന താങ്കൾക്ക് വന്ദേമാതരം ഒരുവരിയെങ്കിലും കാണാതെ ചൊല്ലാമോയെന്നായിരുന്നു മുഫ്തി ഇജാസ് അർഷദ് ഖാസ്മി ബിജെപി വക്താവിനോട് ചോദിച്ചത്.

പിന്നീടുള്ള നവിൻകുമാറിന്റെ പരാക്രമങ്ങൾ കാണേണ്ടതുതന്നെ. പരാക്രമങ്ങൾക്കൊടുവിൽ ഫോൺ നോക്കി ചൊല്ലാൻ തുടങ്ങിയെങ്കിലും രക്ഷിയുണ്ടായില്ല. നോക്കി ചൊല്ലാൻ ശ്രമിച്ചിട്ടുപോലും ഒരു വരി പോലും പൂർത്തിയാക്കാനാകാത്തതോടെ ആർക്കും ചിരിയടക്കാനായില്ല.

സുനാമി, പുൽകിസിയാ തുടങ്ങിയ വാക്കുകളൊക്കെയാണ് ബിജെപി നേതാവ് വന്ദേമാതരത്തിന് സംഭാവനചെയ്തിരിക്കുന്നത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.നേരത്തെ ബൽദേവ് സിങ് ഔലാഖിന് വന്ദേമാതരം ഒരുവരി പോലും പാടാൻ കഴിയാതിരുന്നപ്പോൾ കുട്ടികളെ പോലെ തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു പ്രതികരണം.ദേശസ്‌നേഹം തനിക്ക് ആരുടെ മുമ്പിലും തെളിയി്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു. ഏതായാലും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കളെങ്കിലും അത്യാവശ്യം വന്ദേമാതരം നോക്കി വായിക്കാനെങ്കിലും പഠിക്കുന്നത് നന്നായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP