Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനം ടിവിയുടെ ഡിസ്ട്രിബ്യൂഷൻ മേധാവി ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ; ഒളിവിൽ പോയ പ്രതിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ; പൊലീസ് നടപടി പാലക്കാട് സ്വദേശിനിയുടെ പരാതിയിൽ; രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി

ജനം ടിവിയുടെ ഡിസ്ട്രിബ്യൂഷൻ മേധാവി ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ; ഒളിവിൽ പോയ പ്രതിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ; പൊലീസ് നടപടി പാലക്കാട് സ്വദേശിനിയുടെ പരാതിയിൽ; രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ഡിസ്ട്രിബ്യൂഷൻ മേധാവി ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ.പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നെടുമ്പാശേരി ആപ്പിൾ റെസിഡൻസി ഫ് ളാറ്റിൽ താമസക്കാരനായിരുന്ന തുരുത്തിശേരി സ്വദേശി ശ്രീകുമാറിനെ (42) ആണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. അറസ്റ്റിലായ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒളിവിലായിരുന്ന ഇയാൾ കോടതി നിർദ്ദേശത്തെത്തുടർന്ന് കീഴടങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മെയ് രണ്ടാം വാരമാണ് കേസിനാസ്പാദമായ സംഭവം നടന്നത്. ശ്രീകുമാർ താമസിക്കുന്ന ഫ് ളാറ്റിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽപോയ ശ്രീകുമാർ മുൻകൂർജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം തള്ളിയിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിൽ മുമ്പ് ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന പെൺകുട്ടിയും ശ്രീകുമാറും വിമാനത്താളത്തിനോടുചേർന്ന ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഫ്‌ളാറ്റിലെ ഫ്ളോർ മാനേജരുടെ ജോലിയും യുവതി ചെയ്തിരുന്നു.
നേരത്തെ രണ്ടു തവണ ശ്രീകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. എന്നാൽ രണ്ട് തവണയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് മുറി വൃത്തിയാക്കുന്നത് സംബന്ധിച്ച് ചോദിക്കാനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി വാതിൽ അകത്തുനിന്ന് പൂട്ടിയശേഷം പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവം പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്നും ജോലി ഇല്ലാതാക്കുമെന്നും ശ്രീകുമാർ ഭീഷണിപ്പെടുത്തി. പെൺകുട്ടി പാലക്കാട്ടെ വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അങ്കമാലി മജിസ്ട്രേട്ട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നേരത്തെ സംഭവം പുറത്തായതോടെ ജനം ടിവി സിഇഒ വിശ്വരൂപൻ വരെ തള്ളിപ്പറഞ്ഞിരുന്നു.

സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ചാനലിന്റെ സിഇഒ എന്ന് പരിചയപ്പെടുത്തിയാണ്് ഫ്ളാറ്റിൽ ശ്രീകുമാർ താമസിച്ചിരുന്നത്.ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ്കൂടിയാണ് ഇയാൾ. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. പരാതി പൊലീസ് ഗൗരവത്തോടെ എടുത്തതോടെ ശ്രീകുമാർ ഒളിവിൽ പോയി. വിശ്വരൂപന്റെ സഹായത്തോടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന സൂചനയും പൊലീസിന് കിട്ടിക്കഴിഞ്ഞു. ശ്രീകുമാറിനെ പിടികൂടാൻ വിശ്വരൂപനേയും പൊലീസ് നിരീക്ഷണത്തിലാക്കുമെന്നാണ് ലഭിക്കുന്ന സൂചന.

പാലക്കാട് നിർധനകുടുംബത്തിലെ അംഗമായ പെൺകുട്ടി ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ സംഭവം പുറത്തുപറഞ്ഞില്ല. സംഭവത്തിനുശേഷം പെൺകുട്ടി നാട്ടിലേക്കുപോയി. തിങ്കളാഴ്ച ഉച്ചയോടെ അമ്മയോടൊപ്പം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തന്നെ ശ്രീകുമാർ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പാരതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ശ്രീകുമാർ മുങ്ങി. ഇതോടെ വെപ്രാളത്തിലായത് വിശ്വരൂപനായിരുന്നു. ആർ എസ് എസുകാരുടെ ചോദ്യം ഭയന്ന് ശ്രീകുമാറിനെ വിശ്വരൂപൻ തള്ളി പറഞ്ഞു. ശ്രീകുമാർ ചാനലിലെ ജീവനക്കാരൻ പോലുമല്ലെന്ന് പറഞ്ഞു പരത്താനും നിർദ്ദേശിച്ചു. ജനം ടിവിയുടെ പേരു ദുരുപയോഗം ചെയ്തതിന് ശ്രീകുമാറിനെതിരെ കേസു നൽകാനും തീരുമാനിച്ചു. ജനം ടിവിയിൽ വിശ്വരൂപനെതിരെ നിരവധി പരാതികളുണ്ട്. ശ്രീകുമാറിനെ പോലുള്ളവരെ വിശ്വരൂപൻ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു അതിലൊന്ന്.

ഈയിടെ ജനം ടിവിയുടെ ഡയറക്ടറായി ശ്രീകുമാറിനെ ഉയർത്താൻ വിശ്വരൂപൻ ശ്രമിച്ചിരുന്നു. വിദേശത്തും മറ്റും ചാനലിന്റെ ബിസിനസ് മീറ്റിംഗുകളിൽ ഡയറക്ടറെന്ന് ശ്രീകുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ മറ്റ് ഓഹരി ഉടമകൾ യോജിച്ചു. ഇതോടെയാണ് ശ്രീകുമാറിനെ ഡയറക്ടറാക്കാനുള്ള നീക്കം പൊളിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത്തിന്റെ കേരളത്തിലെ നോഡൽ ഓഫീസറായും ശ്രീകുമാർ പ്രചരണം തട്ടി പണം കൈക്കലാക്കിയതായി പരാതിയുണ്ട്. മോദിയുടെ അടുത്തയാളാണ് താനെന്നും ഇയാൾ പ്രചരിച്ചു. ഇതിനെല്ലാം അവസരമൊരുക്കിയത് വിശ്വരൂപനായിരുന്നുവെന്നാണ് ആർഎസ് എസ് നേതൃത്വത്തിലെ പ്രമുഖരുടെ നിലപാട്. ജനം ടിവിയിലും പല പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം മുക്കുകയും ചെയ്തു. എന്നാൽ ചാനലിന് പുറത്തെ പീഡനത്തിൽ ശ്രീകുമാർ കുടുങ്ങുകയും ചെയ്തു. ഇതിന്റെ പേരുദോഷം ജനം ടിവിക്ക് ഉണ്ടാകാതിരിക്കാനാണ് ശ്രീകുമാറിനെ ചാനലിന് പുറത്തുള്ള വ്യക്തിയായി ചിത്രികരിക്കാൻ വിശ്വരൂപൻ ശ്രമം നടത്തുന്നത്.

നേരത്തെ യൂത്ത് ഫെസ്റ്റിവലിൽ പണം തട്ടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണവും ശ്രീകുമാറിനെതിരെ ഉയർന്നിരുന്നു. ഇതു തെളിയിക്കുന്ന ശബ്ദരേഖ പ്രമുഖ ചാനലിന് ലഭിച്ചു. യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനിരുന്ന പെൺകുട്ടിയുടെ അമ്മ റിക്കോർഡ് ചെയ്ത് ചാനലിന് കൈമാറിയതായിരുന്നു ഇത്. എന്നാൽ ജനംടിവിയുടെ പേരു പറഞ്ഞ് ചാനലിനെ കൊണ്ട് ഈ സംഭാഷണം സംപ്രേഷണം ചെയ്യിക്കാതിരിക്കാൻ ശ്രീകുമാറിന് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP