Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിലെ ബിജെപിക്കാരുടെ കാര്യം അൽപം കഷ്ടം തന്നെയാണ് ..കൈയിൽ കിട്ടിയ മാങ്ങയേല്ലേ കാക്ക കൊത്തിയങ്ങ് പോയത്? ചാനൽ ലോകത്തെ ആക്ഷേപ ഹാസ്യ പരിപാടികളിൽ പുരുഷ കുത്തക അവസാനിപ്പിച്ച് പീപ്പിൾ ടിവി; കോക്ടെയിലിലൂടെ സ്‌നേഹ സുരേഷ് രചിക്കുന്നത് പുതുചരിത്രം

കർണാടകയിലെ ബിജെപിക്കാരുടെ കാര്യം അൽപം കഷ്ടം തന്നെയാണ് ..കൈയിൽ കിട്ടിയ മാങ്ങയേല്ലേ കാക്ക കൊത്തിയങ്ങ് പോയത്? ചാനൽ ലോകത്തെ ആക്ഷേപ ഹാസ്യ പരിപാടികളിൽ പുരുഷ കുത്തക അവസാനിപ്പിച്ച് പീപ്പിൾ ടിവി; കോക്ടെയിലിലൂടെ സ്‌നേഹ സുരേഷ് രചിക്കുന്നത് പുതുചരിത്രം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ആരു പറഞ്ഞു സ്ത്രീകൾക്ക് ഹാസ്യം വഴങ്ങില്ലെന്ന്? സിനിമയിൽ മാത്രമല്ല ടെലിവിഷനിലും പുത്തൻ കാലത്തെ പ്രതിഭകൾ കടന്നുവരികയാണ്. ടെലിവിഷൻ ടിആർപി റേറ്റിങ്ങിൽ ചാനലുകൾ ചാകര കൊയ്യുന്നത് ആക്ഷേപ ഹാസ്യ പരിപാടികളിലൂടെയാണ്. സ്ഥിരം പ്രേക്ഷകർ ഏറെയുണ്ട്. അവർ വിശ്വസ്തരാണ് താനും. പ്രൈംടൈമുകളിലാണ് രസികൻ ആക്ഷേപ ഹാസ്യ പരിപാടികൾ ഇടം പിടിക്കുന്നത്. തഴക്കം ചെന്ന മുതിർന്ന മാധ്യമ പ്രവർത്തകരാണ് പൊതുവെ ഇവ അവതരിപ്പിച്ചു വരുന്നത്.

ഏഷ്യാനെറ്റിലെ 'ചിത്രം വിചിത്ര'ത്തിന്റെ അവതാരകൻ ജോർജ്ജ് പുളിക്കനാണ്.മാതൃഭൂമിയിലെ 'വക്രദൃഷ്ടി' ചെയ്യുന്നത് പ്രമേഷ് കുമാറും മാർഷൽ വി സെബാസ്റ്റ്യനുമാണ്.മനോരമയിലെ 'വായിൽ തോന്നിയത്' എന്ന പരിപാടി ചെയ്യുന്നത് ജയമോഹൻനായരും 'തിരുവാ എതിർവാ' ചെയ്യുന്നത് രഞ്ജിത്തും വിവേകും സനീഷും ചേർന്നുമാണ്.മീഡിയ വണ്ണിലെ 'പോളിമിക്‌സ്' ചെയ്യുന്നത് പി.ടി. നാസറാണ്.ന്യൂസ് 18ലെ 'പുഷ്പുൾ'ചെയ്യുന്നത് ലല്ലുവും ഗോപീകൃഷ്ണനും ചേർന്നാണ്.റിപ്പോർട്ടറിലെ 'ഡെമോക്രേസി' ചെയ്യുന്നത് എംഎസ് ബനേഷും.പീപ്പിൾ ടിവിയിലെ 'കോക്ടെയിൽ' ചെയ്തു വന്നിരുന്നത് സുരരാജും അരുണുമാണ്.പുരുഷന്മാർ അടക്കി വാഴുന്ന ഈ മേഖലയിലേക്കാണ് 'കോക്ടെയി'ലിലൂടെ തന്നെ സ്‌നേഹ സുരേഷുമെത്തുന്നത്.

മാധ്യമപ്രവർത്തന രംഗത്ത് ഒരു വർഷം മാത്രം പ്രവർത്തി പരിചയമുള്ള സ്‌നേഹ പക്ഷെ ആക്ഷേപ ഹാസ്യ പരിപാടി വനിതകൾക്കും നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ്.കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ സ്‌നേഹ കോഴിക്കോട് പ്രസ്‌ക്ലബിൽ നിന്നാണ് ജേർണലിസത്തിൽ പിജി ഡിപ്ലോമ ചെയ്തത്.2017ലാണ് പീപ്പിളിൽ ജോലിക്ക് ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP