Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാനൽ ഓണം ഇത്തവണ ഗംഭീരമാകില്ലേ? ദിലീപിന്റെ 'ജയിൽ ഓണ'ത്തിൽ താരങ്ങൾക്കെല്ലാം ദുഃഖം! വാർത്താ ചാനലുകളുടെ അഭിമുഖങ്ങൾക്ക് പോലും ഇരുന്നു കൊടുക്കില്ലെന്ന് സൂപ്പറുകൾ പോലും; അവിടെയും വ്യത്യസ്തനായി പൃഥ്വിരാജ്

ചാനൽ ഓണം ഇത്തവണ ഗംഭീരമാകില്ലേ? ദിലീപിന്റെ 'ജയിൽ ഓണ'ത്തിൽ താരങ്ങൾക്കെല്ലാം ദുഃഖം! വാർത്താ ചാനലുകളുടെ അഭിമുഖങ്ങൾക്ക് പോലും ഇരുന്നു കൊടുക്കില്ലെന്ന് സൂപ്പറുകൾ പോലും; അവിടെയും വ്യത്യസ്തനായി പൃഥ്വിരാജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണത്തിന് മലയാളത്തിലെ പ്രധാന ചാനലുകളുടെയെല്ലാം വിഭവം സിനിമാ താരങ്ങളായിരുന്നു. സൂപ്പർ താരങ്ങളുമൊത്തുള്ള ഓണ സല്ലാപം കാണാൻ കാത്തിരിക്കുന്ന പതിവ് മലായാളി പ്രേക്ഷകരുമുണ്ട്. എന്നാൽ, ദിലീപിനെ അറസ്റ്റു ചെയ്ത സംഭവത്തോടെ ഓണത്തിന് താരങ്ങളുടെ ആ പഴയ പ്രഭ ഇപ്പോഴില്ല. എന്നാൽ, താരത്തെ അറസ്റ്റു ചെയ്തതിന് ശേഷമുള്ള ചാനലുകളുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പല താരങ്ങളും വാർത്താചാനലുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ദീലിപ് വിഷയത്തിലെ ചോദ്യങ്ങൾ ഭയന്നാണ് താരങ്ങൾ ചാനലുകളിൽ നിന്നും മാറിനിൽക്കാൻ ഒരുങ്ങുന്നത്. എന്നാൽ അവിടെയും വ്യത്യസ്തനാകുകയാണ് പൃഥ്വിരാജ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും ദിലീപ് ജയിലിൽ കഴിയുന്നതിനെക്കുറിച്ചും പ്രതികരിക്കാതെ അഭിമുഖം പൂർത്തിയാക്കാനാകില്ല. ഇതാണ് താരങ്ങളെ കുഴയ്ക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ നിലപാട് പറയാതെ വന്നാൽ ജനവികാരം എതിരാകുമെന്ന് ഭയന്നാണ് താരങ്ങൾ അഭിമുഖ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നത്.

പൃഥ്വിരാജ് മാത്രമാണ് ഇത്തവണ ഓണത്തിന് ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ രമ്യാ നമ്പീശനടക്കം നടിക്കൊപ്പം നിന്ന താരങ്ങളും ചാനൽ പരിപാടികളിൽ പങ്കെടുക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം നിലപാട് വ്യക്തമാക്കുകയും പിന്നീട് ദിലീപിന്റെ അറസ്റ്റ് ഉണ്ടായപ്പോഴും അതിൽ ഉറച്ച് നിൽക്കുകയും ചെയ്ത താരമാണ് പൃഥ്വി. പൃഥ്വിരാജ് മാത്രമല്ല ചാനൽ പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചത് പൃഥ്വിരാജ് മാത്രമല്ല. ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്ന രമ്യ നമ്പീശനും മറ്റുള്ള താരങ്ങളും പരിപാടികളിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അമ്മയിൽ ദിലീപിന് ശക്തമായ പിന്തുണ നൽകുന്ന താരങ്ങൾ എന്തായാലും പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

കോടതി കുറ്റക്കാരനാണെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ദിലീപിനെതിരെ മാധ്യമങ്ങൾ നടത്തിയ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് ചാനലുകൾ നടത്തുന്ന പരിപാടികളിൽ നിന്നും ഷോകളിൽ നിന്നും വിട്ട് നിൽക്കാൻ താരങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ അനൗദ്യോഗികമായി നടത്തിയ ഈ ചർച്ചകൾ എത്രത്തോളം പ്രാവർത്തികമാകും എന്നത് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. എന്നാൽ ആ തീരുമാനം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് താരങ്ങൾ.

ദിലീപിനെ വളഞ്ഞിട്ട് ആക്രമിച്ച ചാനലുകളോടുള്ള പ്രതിഷേധം മാത്രമല്ല പരിപാടികളിൽ നിന്ന് പിന്മാറാൻ താരങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നടി ആക്രമിക്കപ്പെട്ട വിഷയത്തേക്കുറിച്ചും ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കുറിച്ചും അഭിമുഖങ്ങളിൽ പ്രതികരിക്കേണ്ടി വരുമെന്നതുമാണ് താരങ്ങളെ പ്രതിരോധത്തിലാക്കുന്നത്.

അതേസമയം സിനിമകളുടെ  പ്രമോഷന് ചാനൽ വേണ്ട താരങ്ങൾ ചാനൽ പരിപാടികൾ ബഹിഷ്‌കരിച്ചൽ ഈ താരങ്ങളുടെ ചിത്രങ്ങൾക്ക് ചാനലുകളിൽ പ്രമോഷൻ ലഭിക്കില്ലെന്ന സാധ്യത നിലവിലുണ്ട്. എന്നാൽ പ്രമോഷന് ചാനലുകൾ വേണ്ട എന്ന നിലപാടാണ് താരങ്ങൾക്ക്. പ്രേക്ഷകരിലേക്ക് ഏറ്റവും വേഗത്തിൽ എത്തിച്ചേരുന്ന സമൂഹമാധ്യമങ്ങളിലാണ് അവർ പ്രതീക്ഷ അർപ്പിക്കുന്നത്.

ഓണത്തിന് വിനോദ ചാനലുകളുടെ പ്രധാന വിഭവമാണ് സിനിമാ താരങ്ങളുടെ അഭിമുഖം. ഓണക്കാലത്ത് താരങ്ങളുടെ അഭിമുഖത്തിനായി ചാനലുകൾ തമ്മിൽ മത്സരമാണ്. താരങ്ങളുടെ ഓണം റിലീസിനോട് അനുബന്ധിച്ചാണ് അഭിമുഖ പരിപാടികൾ സംഘടിപ്പിക്കുന്നത്. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ചാനലുകളിലേക്ക് താരങ്ങളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP