Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഐയെ മാപ്പു പറയിക്കാൻ യൂത്തന്മാർ നടത്തിയ ധീരസമരത്തിന്റെ പേരിൽ ആപ്പിലായത് ഏഷ്യാനെറ്റ് ന്യൂസ് ചിത്രം വിചിത്രം; തന്നെ പരിപാടിയിൽ യൂത്ത് കോൺഗ്രസുകാരിയായി ചിത്രീകരിച്ചതിനെതിരെ ആഞ്ഞടിച്ച് സാമൂഹിക പ്രവർത്തക അശ്വതി ജ്വാല; സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നതും പരിപാടിയിൽ കാണിച്ചതും തമ്മിൽ പുലബന്ധമില്ലെന്നും അശ്വതി

സിഐയെ മാപ്പു പറയിക്കാൻ യൂത്തന്മാർ നടത്തിയ ധീരസമരത്തിന്റെ പേരിൽ ആപ്പിലായത് ഏഷ്യാനെറ്റ് ന്യൂസ് ചിത്രം വിചിത്രം; തന്നെ പരിപാടിയിൽ യൂത്ത് കോൺഗ്രസുകാരിയായി ചിത്രീകരിച്ചതിനെതിരെ ആഞ്ഞടിച്ച് സാമൂഹിക പ്രവർത്തക അശ്വതി ജ്വാല; സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നതും പരിപാടിയിൽ കാണിച്ചതും തമ്മിൽ പുലബന്ധമില്ലെന്നും അശ്വതി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റും പരിസരവും അടുത്തിടെയായി സമരങ്ങളുടെ വേലിയേറ്റം കാരണം വീർപ്പുമുട്ടുകയാണ്. ആക്ഷേപഹാസ്യ പരിപാടികൾക്ക് ഇതൊക്കെ നല്ല വിരുന്നാണ് താനും.സിഐ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ കന്റോൺമെന്റ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഏഷ്യാനെറ്റിന്റെ ചിത്രം വിചിത്രം പരിപാടിക്ക് വിഷയമായി.കെ.വി.മധുവായിരുന്നു അവതാരകൻ. വീര്യം വഴിഞ്ഞൊഴുകിയ സമരം, സിഐ മാപ്പ് പറയുമോ എന്നതായിരുന്നു ചോദ്യം.

സെക്രട്ടേറിയറ്റിന് മുന്നിൽ രുദ്രയുടെ മാതാപിതാക്കളായ സുരേഷ് ബാബുവും രമ്യയും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയപ്പോൾ, ജ്വാല ഫൗണ്ടേഷൻ സെക്രട്ടറിയും സാമൂഹിക പ്രവർത്തകയുമായ അശ്വതിയെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സുരേഷും രമ്യയും വഴിപിഴച്ച് ജീവിക്കുന്നവരാണെന്നും രുദ്ര അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയാണെന്നുമെല്ലാം കന്റോൺമെന്റ് സിഐ അശ്വതിയോട് പറയുകയും ചെയ്തു. അശ്വതി ഈ വിവരം മാധ്യമ പ്രവർത്തകരെയും സമരപ്പന്തലിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസുകാരെയും അറിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുകയും ചെയ്തു.താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് സിഐ പറഞ്ഞെങ്കിലും യൂത്തന്മാർ വഴങ്ങിയില്ല.ഒടുവിൽ സിഐ മാപ്പുപറഞ്ഞില്ലെന്ന് മാത്രമല്ല, യൂത്തന്മാർക്ക് നടുറോഡിൽ കുത്തിയിരിക്കേണ്ടിയും വന്നു.

തർക്കം ഇതിലൊന്നുമല്ല. ചിത്രം വിചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങളിൽ യൂത്ത് കോൺഗ്രസുകാർക്കൊപ്പം അശ്വതി ജ്വാലയും കന്റോൺമെന്റ് സ്‌റ്റേഷനിലേക്ക് പോകുന്നതായി കാണാം. തന്നെ യൂത്ത് കോൺഗ്രസുകാരിയായി തെറ്റിദ്ധരിക്കുന്ന രീതിയിൽ എഡിറ്റുചെയ്തുവെന്നാണ് അശ്വതിയുടെ പരാതി.

പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്ന രീതിയിൽ പരിപാടിയിൽ കാണിച്ചിരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ താൻ സ്റ്റേഷനിൽ നിന്നും തിരികെ വരുമ്പോഴുള്ളതാണെന്നും താൻ യൂത്ത് കോൺഗ്രസുകാർക്കൊപ്പം സ്റ്റേഷനിലേക്ക് പോയിട്ടില്ലെന്നും അശ്വതി പറയുന്നു. ഈ വീഡിയോ കണ്ട് താൻ യൂത്ത് കോൺഗ്രസിൽ ചേർന്നോയെന്ന് പലരും വിളിച്ചു ചോദിക്കുന്നു. താൻ യൂത്ത് കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും അശ്വതി വ്യക്തമാക്കി.

''അവിടെ നടന്നതും ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല, ജ്വാലയുടെ സെക്രട്ടറി എന്ന് കാണിച്ച് എന്നെ പരിഹസിച്ചോളൂ. അതല്ലാതെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തക എന്ന രീതിയിൽ ലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ ചിത്രീകരിച്ചതിൽ വിഷമം ഉണ്ട്'' അശ്വതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP