Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്കൻ കലിഫോർണിയയിൽ കരയ്ക്കടിഞ്ഞ് പടുകൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം; 24 മീറ്റർ നീളമുള്ള പെൺതിമിംഗലം കപ്പലിടിച്ച് ചത്തുവെന്ന് സംശയം; കാര്യമായ കേടുപാടുകളില്ലാത്ത ജഡത്തെക്കുറിച്ചുള്ള പഠനം തിമിംഗലങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ഗവേഷകർ; വീഡിയോയും ചിത്രങ്ങളും കാണാം

വടക്കൻ കലിഫോർണിയയിൽ കരയ്ക്കടിഞ്ഞ് പടുകൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം; 24 മീറ്റർ നീളമുള്ള പെൺതിമിംഗലം കപ്പലിടിച്ച് ചത്തുവെന്ന് സംശയം; കാര്യമായ കേടുപാടുകളില്ലാത്ത ജഡത്തെക്കുറിച്ചുള്ള പഠനം തിമിംഗലങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ഗവേഷകർ; വീഡിയോയും ചിത്രങ്ങളും കാണാം

ലോസാഞ്ചലസ്: അമേരിക്കയിലെ വടക്കൻ കലിഫോർണിയ തീരത്ത് അടിഞ്ഞ പടുകൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം കൗതുകമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ സസ്തനിയാണ് നീലത്തിമിംഗലം.

 

മറീൻ കൗണ്ടിയിലെ അഗതെ കടൽത്തീരത്ത് ചൊവ്വാഴ്ചയാണ് തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. ഈ പെൺ തിമിംഗലത്തിന്റെ നീളം 79 അടി(24 മീറ്റർ) ആണ്.

എങ്ങനെയാണ് ഈ തിമിംഗലം ചത്തതെന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശവത്തിൽ വലിയ മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഇത് കപ്പൽ ഇടിച്ചതിന്റെ ആഘാതമാണെന്നു സംശയിക്കുന്നു.

തിമിംഗലത്തിന്റെ വാരിയെല്ലുകൾക്ക് വലിയ ക്ഷതവും ഏറ്റിട്ടുണ്ട്. ഇതെല്ലാം കപ്പൽ ഇടിച്ചുവെന്ന സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്.

ചത്തു വൈകാതെ തന്നെ കരയ്ക്കടിഞ്ഞ ശവത്തിന് കാര്യമായ കേടുപാടുകളില്ല. ഇത്രയും നല്ല കണ്ടീഷനിൽ തിമിംഗലത്തിന്റെ ശവം ലഭിക്കുന്നത് അപൂർവമാണ്. അതുകൊണ്ടുതന്നെ തിമിംഗലങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഏറെ ഉപകാരപ്രദമാകും ഈ ശവം. ഗവേഷകർ ഇപ്പോൾതന്നെ പഠനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP