Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുരുകൻ കാട്ടാക്കടയുടെ 'കണ്ണട'യെ തകർപ്പൻ യൊ..യൊ ഗാനമാക്കി ബാലഭാസ്‌ക്കർ; റോക്ക് ഗാനത്തിന്റെ വീഡിയോ കാണാം..

മുരുകൻ കാട്ടാക്കടയുടെ 'കണ്ണട'യെ തകർപ്പൻ യൊ..യൊ ഗാനമാക്കി ബാലഭാസ്‌ക്കർ; റോക്ക് ഗാനത്തിന്റെ വീഡിയോ കാണാം..

മുരുകൻ കാട്ടാക്കടയുടെ 'കണ്ണട'യെന്ന കവിത അദ്ദേഹത്തോടൊപ്പം കേരളം മുഴുവൻ ഏറ്റുപാടിയതാണ്. ഈ കവിതയെ പശ്ചാത്തലമാക്കി 'മകൾക്ക്' എന്ന സിനിമ പോലും പിറന്നു. എന്നാൽ കണ്ണട തരംഗം അവിടംകൊണ്ടും നിൽക്കുന്ന മട്ടില്ല. ന്യൂജനറേഷന് ഗാനത്തെ പരിചയപ്പെടുത്താൻ അടിപൊളി യൊ.. യൊ ഗാനമാക്കി കണ്ണടയെ പുറത്തിറക്കിയിരിക്കയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കർ.

തിമിരം എന്ന പേരിലാണ് കണ്ണടയുടെ റോക്ക് രൂപം ബാലഭാസ്‌കറാണ് തിമിരം എന്ന പേരിൽ കണ്ണടയുടെ റോക്ക് രൂപം തയ്യാറാക്കിയിരിക്കുന്നത്. ബാലഭാസക്‌റിന്റെ യൂട്യൂബ് ചാനലിലാണ് ഈ മ്യൂസിക് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബാലഭാസ്‌കർ സംഗീതം നൽകി ആലപിച്ചിരിക്കുന്ന എല്ലാവർക്കും 'എല്ലാവർക്കും തിമിരം' മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് സുജിർ ബാബു ആണ്. അനൂപ് ആർ നായർ, അഭിജിത്ത് ശ്രീനി, സന്തോഷ് സാമുവൽ, അരുൺ, പ്രശാന്ത് വൽസാജി തുടങ്ങയവർ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP