Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബച്ചൻ കൈയിൽ കൊടുത്തത് 5 കോടിയുടെ ചെക്ക്; കൈയിൽ കിട്ടിയത് 3.6 കോടി; ഇപ്പോൾ പറയാനുള്ളത് ദാരിദ്രവും; കോൻ ബനേഗാ കറോട്പതി വിജയിക്ക് എന്താണ് സംഭവിച്ചത്

ബച്ചൻ കൈയിൽ കൊടുത്തത് 5 കോടിയുടെ ചെക്ക്; കൈയിൽ കിട്ടിയത് 3.6 കോടി; ഇപ്പോൾ പറയാനുള്ളത് ദാരിദ്രവും; കോൻ ബനേഗാ കറോട്പതി വിജയിക്ക് എന്താണ് സംഭവിച്ചത്

ദേ പോയി, ദാ വന്നു എന്നതു പോലല്ലെ കാശിന്റെ കാര്യം. അത് ദാ വന്നു ദേ പോയി എന്ന പോലെയാകും പലപ്പോഴും. ഇതു തന്നെയാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് കോടിശ്വരനായ സുശീൽ കുമാറിന്റെ കാര്യം. ഇന്ന് ജീവിക്കാൻ നിവർത്തിയില്ലാതെ കഷ്ടപ്പെടുകയാണ് ഈ ബിഹാറുകാരൻ. സർക്കാരിന്റെ കനിവുണ്ടെങ്കിൽ മാത്രമേ ജീവതം മുന്നോട്ട് പോകൂ എന്ന അവസ്ഥ.

ബിഗ് ബിയുടെ അവതരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കോൻ ബനേഗാ കറോട്പതി. അതിൽ പങ്കെടുത്താണ് അഞ്ചു കോടിയുടെ നേട്ടം സുശീൽ കുമാർ സ്വന്തമാക്കിയത്. അമിതാഭ് ബച്ചൻ അഞ്ച് കോടിയുടെ ചെക്കും നൽകി. ടാക്‌സും പിടിച്ച് 3.6 കോടി കൈയിൽ കിട്ടി. പക്ഷേ എല്ലാം ഇന്ന് ദുരിത ജീവിതത്തിനിടയിലെ സുവർണ്ണ ഓർമ്മകൾ മാത്രമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പുള്ള ജോലിയുമില്ല.

2011ൽ ടിവി ഷോയിൽ പങ്കെടുത്തത് വിജയി ആയതിനെ തുടർന്ന് അഭിനന്ദന പ്രവാഹമായിരുന്നു സുശീലിന്. പക്ഷേ അതിന് ശേഷം കിട്ടിയ തുക വിനിയോഗിച്ചതിൽ ആകെ പാളി. കിട്ടിയ തുകകൊണ്ട് നാലു സഹോദരങ്ങളോടൊപ്പം താമസിക്കുന്ന വീടുപുതുക്കി പണിയാൻ ശ്രമിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. തുകയിൽ കുറച്ച് സഹോദരങ്ങൾക്ക് വ്യവസായം ആരംഭിക്കാൻ നൽകിയിരുന്നു. എന്നാൽ വ്യവസായം നഷ്ടത്തിലായതോടെ ആ തുകയും പോയി. അമ്മയുടെ പേരിൽ ഭൂമി എന്ന നിലയിൽ നിക്ഷേപിക്കാമെന്നു കരുതി ഭൂമി വാങ്ങിക്കൂട്ടി, സ്ഥലത്തിന് വിലകുറഞ്ഞതോടെ ആ സ്വപ്നത്തിനും ഇരുട്ടടിയായി.

കെ.ബി.സി പരിപാടിക്ക് ശേഷം ഗ്രാമവികസന മന്ത്രാലയത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകാനുള്ള ക്ഷണം വന്നെങ്കിലും തുടർനടപടികളൊന്നും ആയിട്ടില്ല. കൈയിലെ പണമെല്ലാം തീർത്ഥതോടെ ഡൽഹിയിൽ പോയി ഐ.എ.എസ് പരീക്ഷാ പരിശീലനത്തിന് ചേരണമെന്ന സ്വപ്നവും സുശീൽ കുമാർ ഉപേക്ഷിച്ചു. ഭാര്യയുടെ നിർബന്ധ പ്രകാരം ബാങ്കിൽ നിക്ഷേപിച്ച കുറഞ്ഞ തുകയിൽ നിന്നുള്ള പലിശയും നാലു പശുകളുടെ പാലു വിറ്റു കിട്ടുന്ന പണവും മാത്രമാണ് ഇപ്പോൾ സുശീൽ കുമാറിന്റെ വരുമാന മാർഗം.

കെബിസിയിലെ വിജയത്തോടെ ബിഹാറിലെ യുവജനതയുടെ ആരാധാനാ പാത്രമായി സുശീൽ മാറി. ജനതാദൾ യുണൈറ്റഡിന്റെ പ്രവർത്തകർക്ക് ക്ലാസെടുക്കാൻ സാക്ഷാൽ മുഖ്യമന്ത്രി നിതീഷ് കുമാർ പോലും സുശീലിനെ വിളിച്ചു. ഈ തരത്തിൽ അംഗീകാരം കിട്ടയ വ്യക്തിയാണ് ജീവിത ദുരിതത്തിലിപ്പോൾ. മുമ്പുണ്ടായിരുന്ന കമ്പ്യൂട്ടർ ഓപ്പറേറ്റർ ജോലിയെങ്കിലും കിട്ടിയിരുന്നുവെങ്കിലെന്നാണ് ചിന്ത. ബിഎഡ് ഡിഗ്രി ഉള്ളതുകൊണ്ട് മാത്രം അദ്ധ്യാപകന്റെ വേഷത്തിൽ മുന്നോട്ട് പോകുന്നു. അതിൽ നിന്നുള്ള വരുമാനം ജീവിത ചെലവുകളോട് ചേരുന്നതല്ലെന്നാണ് സുശീൽ കുമാറിന്റെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP