Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിശ്വസനീയം ഈ കാഴ്ച; 83 മീറ്റർ അകലെ നിന്നൊരു ഗോൾ; അത്ഭുതം സംഭവിച്ചത് ജർമൻ ലീഗിൽ

അവിശ്വസനീയം ഈ കാഴ്ച; 83 മീറ്റർ അകലെ നിന്നൊരു ഗോൾ; അത്ഭുതം സംഭവിച്ചത് ജർമൻ ലീഗിൽ

മ്യൂണിക്: ഫുട്‌ബോൾ മൈതാനത്തു നിന്നിതാ അവിശ്വസനീയമായ ഒരു കാഴ്ച. സ്വന്തം പെനാൽറ്റി ബോക്‌സിൽ നിന്ന് എതിരാളിയുടെ പോസ്റ്റിൽ ഗോളടിക്കുക എന്നത് ഫുട്‌ബോളിൽ അപൂർവ കാഴ്ച തന്നെയാണ്.

ഇതാ അതും സംഭവിച്ചിരിക്കുന്നു. ജർമൻ ഫുട്‌ബോൾ ലീഗിലാണ് ഈ അത്ഭുതം സംഭവിച്ചത്. എസ്‌സി പാഡർ ബോൺ താരം മോർട്ടീസ് സ്റ്റോപ്പൽ ക്യാമ്പാണ്‌ 83 മീറ്റർ ദൂരത്തുനിന്ന് പായിച്ച ഷോട്ടിലൂടെ ഗോൾ നേടിയത്.

മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോഴാണ് ഗോളിന് അവസരമൊരുങ്ങിയത്. എതിരാളികളായ ഹാനോവറിന് ഒരു ഫ്രീകിക്ക് ലഭിച്ചു. സമനില നേടാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഗോൾ കീപ്പറുൾപ്പെടെ ഹാനോവർ താരങ്ങളെല്ലാം പാഡർ ബോണിന്റെ പെനാൽറ്റി ഏരിയയിൽ എത്തി.

ഗോളിലേക്ക് ലക്ഷ്യംവച്ച ഫ്രീകിക്ക് ഒരു പാഡർ ബോൺ താരം ഹെഡ്ഡറിലൂടെ തട്ടിമാറ്റി. പന്ത് ലഭിച്ചത് മോർട്ടീസിനാണ്. കിട്ടിയ അവസരം പാഴാക്കാതെ എതിർ ഗോൾ മുഖത്തേക്ക് മോർട്ടീസ് കിക്ക് ചെയ്തു. നെഞ്ചു കൊണ്ട് തട്ടിയിട്ട് വലം കാലുകൊണ്ട് ഉഗ്രനൊരു ഷോട്ട്.

പ്രതിരോധക്കാരും ഗോൾ കീപ്പറുമടക്കം ഹാനോവറിന്റെ എല്ലാ കളിക്കാർക്കും ഇത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പോയി പന്ത് വല കുലുക്കിയതോടെ പാഡർ ബോണിന്റെ ലീഡ് രണ്ടായി ഉയർന്നു.

ഇതാ ആ അത്ഭുത ഗോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP