Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിനെ ഒരു കൂട്ടം ആക്രമികൾ വളഞ്ഞിട്ട് തല്ലി; താഴെ വീണ ഭർത്താവിന് രക്ഷകയായത് ഭാര്യ; തന്റെ ഭർത്താവിനെ ആക്രമിക്കാനെത്തിയ ജനത്തെ വടി കൊണ്ട് നേരിട്ട വീട്ടമ്മയുടെ വീഡിയോ വൈറൽ ആകുന്നു

ഭർത്താവിനെ ഒരു കൂട്ടം ആക്രമികൾ വളഞ്ഞിട്ട് തല്ലി; താഴെ വീണ ഭർത്താവിന് രക്ഷകയായത് ഭാര്യ; തന്റെ ഭർത്താവിനെ ആക്രമിക്കാനെത്തിയ ജനത്തെ വടി കൊണ്ട് നേരിട്ട വീട്ടമ്മയുടെ വീഡിയോ വൈറൽ ആകുന്നു

സ്വന്തം ഭർത്താവിനെ കുറേപേർ വളഞ്ഞിട്ടു തല്ലിയാൽ എന്തു ചെയ്യും. അലറിക്കരയാനെ പലർക്കും കഴിയുകയുള്ളു. എന്നാൽ സ്വന്തം ഭർത്താവിനെ തല്ലിയ ജനത്തെ വടികൊണ്ട് നേരിട്ട് ഭർത്താവിന്റെ രക്ഷകയായി മാറിയിരിക്കുകയാണ് ഒരു യുവതി. ഹരിയാനയിലാണ് സംഭവം നടന്നത്.

ഭർത്താവിനെ ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് തല്ലി. നിലത്തുവീണ ഇയാളെ പിന്നെയും തല്ലാൻ ഒരുങ്ങുകയാണ് ഇവർ. അപ്പോഴാണ് ഇയളുടെ ഭാര്യയുടെ രംഗ പ്രവേശം. ഭർത്താവിനെ തല്ലിയവരുടെ കയ്യിലിരുന്നതിനേക്കാൾ വലിയ വടിയുമായാണ് ഈ സ്ത്രീ എത്തിയത്. തന്റെ ഭർത്താവിനെ തല്ലിയവരെ ഇവർതല്ലിയോടിക്കാനും തുടങ്ങി. ഇതോടെ അക്രമികൾ ഇവരുടെ ഭർത്താവിനെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്.

ഈ മാസം ആദ്യവും ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ച യുവാക്കളെ ഭാര്യ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഈ വീട്ടമ്മ ആക്രമികളെ ഓടിച്ചു വിട്ടത്. ലക്‌നൗവിലെ ഇവരുടെ വീടിനു മുന്നിലാണ് സംഭവം നടന്നത്. ഇതും വൈറലായിരുന്നു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP