Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിലെ ആദ്യത്തെ എച്ച് ഡി ചാനൽ ഏഷ്യാനെറ്റോ അതോ മഴവിൽ മനോരമയോ? അവകാശവാദവുമായി ചാനലുകളുടെ മത്സരം

മലയാളത്തിലെ ആദ്യത്തെ എച്ച് ഡി ചാനൽ ഏഷ്യാനെറ്റോ അതോ മഴവിൽ മനോരമയോ? അവകാശവാദവുമായി ചാനലുകളുടെ മത്സരം

ആവണി ഗോപാൽ

തിരുവനന്തപുരം: ദൃശ്യ-ശബ്ദ വിസ്മയങ്ങൾക്കു പുതിയ മാനങ്ങൾ നൽകി തിയറ്ററുകൾ കുതിക്കുമ്പോൾ സിനിമകൾക്കു പൂർണ പിന്തുണ നൽകുന്ന ചാനലുകളും അതേ പാതയിൽ സഞ്ചരിക്കണ്ടേ. വിവിധ ദേശീയ അന്തർദേശീയ ചാനലുകളെല്ലാം ഹൈ ഡെഫനിഷൻ ദൃശ്യ-ശ്രാവ്യ അനുഭവം പകരുമ്പോൾ മലയാളം ചാനലുകളിൽ അത്തരമൊരു അനുഭവം ഇതുവരെ ഇല്ലായിരുന്നു.

എന്നാലിതാ മലയാളത്തിലും എച്ച്ഡി അനുഭവം പ്രദാനം ചെയ്യാനൊരുങ്ങുകയാണ് രണ്ടു ചാനലുകൾ. സംഗതിയൊക്കെ കൊള്ളാം. പക്ഷേ, ഒരു സംശയം. ഇവരിൽ ആരു പറയുന്നതാണു വിശ്വസിക്കേണ്ടത്. പ്രേക്ഷകർ ആകെ ആശയക്കുഴപ്പത്തിലാണ്.

ഏഷ്യാനെറ്റും മഴവിൽ മനോരമയുമാണ് എച്ച്ഡി സൗകര്യമൊരുക്കി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. എന്നാൽ, ഈ രണ്ടു ചാനലുകളുടെയും അവകാശവാദം തങ്ങളാണ് എച്ച്ഡി സൗകര്യം ഒരുക്കുന്ന ആദ്യ മലയാള ചാനൽ എന്നാണ്.

എന്തായാലും ആദ്യമായി ഒരു സൗകര്യം സജ്ജമാക്കാൻ ഒരു ചാനലിനേ കഴിയൂ എന്നതുറപ്പാണ്. അടുത്തയാൾ ആ സൗകര്യം ഒരുക്കുമ്പോൾ തീർച്ചയായും രണ്ടാമനാകും. രണ്ടു ചാനലുകളും തങ്ങളാണ് ആദ്യത്തേതെന്നു അവകാശവാദം ഉന്നയിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നതു പ്രേക്ഷകരാണ്.

ഏഷ്യാനെറ്റ് എച്ച്ഡി എന്ന പേരിലാണു ഏഷ്യാനെറ്റ് മലയാളിക്കു മുന്നിലേക്കെത്തുന്നത്. പൂർണ ദൃശ്യഭംഗിയോടെ ഹൈ ഡെഫനിഷനിൽ ഡോൾബി 5.1 ശബ്ദ മികവിലാണ് ഏഷ്യാനെറ്റ് എച്ച്ഡി സ്വീകരണ മുറികളിലെത്തുന്നത്.

അതിനിടെയാണു മഴവിൽ മനോരമയും ആദ്യ എച്ച്ഡി ചാനൽ തങ്ങളാണെന്ന അവകാശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ ആദ്യം ഞങ്ങൾ എന്ന നിലയിൽ ഏഷ്യാനെറ്റ് എച്ച്ഡി ഉദ്ഘാടനം ചെയ്തപ്പോൾ ഇന്നു രാവിലെയും മഴവിൽ മനോരമ കേരളത്തിലെ ആദ്യ എച്ച്ഡി എന്ന നിലയിൽ പരസ്യം നൽകിയിരുന്നു.

ഇനി സെക്കൻഡിന്റെ തലനാരിഴയ്ക്കു മെഡലുകൾ നഷ്ടമാകുന്നതു പോലെയുള്ള സംഗതികളൊക്കെ വച്ചു ഫോട്ടോ ഫിനിഷ് നടത്തണോ എന്ന ചിന്തയിലാണു പ്രേക്ഷകർ.

മനോരമ എച്ച്ഡിയാകുന്നു എന്ന പരസ്യം കണ്ട് എച്ച്ഡി സംവിധാനത്തിന്റെ അവസാന മിനുക്കുപണികൾ നടത്തുകയായിരുന്ന ഏഷ്യാനെറ്റ് ധൃതി പിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നാണു റിപ്പോർട്ടുകൾ.

മനോരമയ്ക്ക് മുമ്പ് ഏഷ്യാനെറ്റ് എച്ച്ഡി ആകണം എന്ന നിർബന്ധത്തോടെ പ്രവർത്തിക്കുകയായിരുന്നു സാങ്കേതിക വിദഗ്ധരെന്നും പറയപ്പെടുന്നു. ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപിയും മുകേഷും പങ്കെടുത്തു. ഫോണിലൂടെ മോഹൻലാലും സന്തോഷം പങ്കുവച്ചു. ഏഷ്യാനെറ്റ് ഒരുപടി മുന്നിലായെന്ന് മോഹൻലാൽ പറഞ്ഞു. മലയാളത്തിലെ ആദ്യ ്രൈപവറ്റ് ചാനലായ ഏഷ്യാനെറ്റിന്റെ അണമുറിയാത്ത യാത്രയാണിതെന്ന് സുരേഷ് ഗോപി പറഞ്ഞു. ടി.വി. എന്നാൽ ഏഷ്യാനെറ്റെന്നും മുകേഷും പറഞ്ഞു.

അതേസമയം, ടെലിവിഷൻ സംപ്രേഷണത്തിൽ കണ്ണെടുക്കാൻ തോന്നാത്ത ദൃശ്യമിഴിവോടെ മഴവിൽ മനോരമ എച്ച്ഡി ആണെന്ന വാർത്തയുമായാണു മനോരമ എത്തിയത്. കേരളത്തിലെ ആദ്യ സമ്പൂർണ ഹൈ ഡെഫനിഷൻ ടെലിവിഷൻ സംപ്രേഷണത്തിന് തുടക്കംകുറിച്ച് മഴവിൽ മനോരമ ചരിത്രമെഴുതുന്നുവെന്നും അവർ അവകാശപ്പെട്ടു. മഴവിൽ മനോരമയിലെ പരിപാടികളുടെ ചിത്രീകരണം ആദ്യംമുതൽ എച്ച്ഡി സാങ്കേതികത്തികവോടെ ആയിരുന്നുവെന്നും എച്ച്ഡിയിൽ തന്നെ സംപ്രേഷണം ചെയ്യുന്ന പ്രത്യേക ചാനലായ മഴവിൽ മനോരമ എച്ച്ഡി മലയാളത്തിലെ ആദ്യ സമ്പൂർണ എച്ച്ഡി ചാനലും ആകുന്നുവെന്നും അവകാശമുയർത്തി.

അനലോഗ് രീതിയിലുള്ള മുൻകാല ടിവി സംപ്രേഷണത്തെ അപേക്ഷിച്ച് കുറഞ്ഞ തരംഗദൈർഘ്യമുള്ള എച്ച്ഡി ദൃശ്യങ്ങൾക്ക് ആറിരട്ടി വ്യക്തതയാണുള്ളത്. ഒപ്പം ഹോം തിയറ്ററുകൾക്കും മറ്റും ഇണങ്ങിയ ഉന്നതശ്രേണിയിലുള്ള ശബ്ദമികവും എച്ച്ഡി സംപ്രേഷണം ഉറപ്പുവരുത്തുന്നു. രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ച് 16:9 അനുപാതത്തിലാണ് ദൃശ്യങ്ങൾ എച്ച്ഡി സംപ്രേഷണത്തിൽ ലഭ്യമാവുക. പാശ്ചാത്യരാജ്യങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ തുടക്കമിട്ട ഡിജിറ്റൽ വിപ്ലവത്തിന്റെ ചുവടുപിടിച്ച് ഇപ്പോൾ ഇന്ത്യയിലും ഒട്ടേറെ ദേശീയ ടിവി ചാനലുകൾ എച്ച്ഡി മികവോടെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. പൂർണ എച്ച്ഡി നിലവാരത്തിൽ കാണാൻ സാധിക്കുന്ന ടിവി സെറ്റുകൾ വിപണിയിൽ ലഭ്യമാണ്. സെറ്റ് ടോപ് ബോക്‌സ് തുടങ്ങിയ അനുബന്ധ ഘടകങ്ങളുടെ സഹായത്താൽ ഈ സൗകര്യം വളരെ വേഗം പ്രേക്ഷകരിലെത്തുന്നുമുണ്ട്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP