Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളിക്ക് വഴിയേ നടന്നു പോകുന്ന മദാമ്മയോടു പ്രണയം തോന്നിയാൽ എന്തുചെയ്യും? ഒരു പ്രണയ കുരുക്കിന്റെ കഥ

മലയാളിക്ക് വഴിയേ നടന്നു പോകുന്ന മദാമ്മയോടു പ്രണയം തോന്നിയാൽ എന്തുചെയ്യും? ഒരു പ്രണയ കുരുക്കിന്റെ കഥ

ലണ്ടൻ: നാട്ടിലെ ജീവിതം മടുത്ത് സുഖജീവിതം തേടി എത്തിയവരല്ല ലണ്ടനിൽജോലി ചെയ്യുന്ന മലയാളികൾ. നാട്ടിലെ ജീവിതം സുഖകരമാക്കാൻ പ്രവാസിയായി എത്തിയതാണ്. പരിചയമില്ലാത്ത ഭാഷയും പ്രകൃതിയും മനുഷ്യരുമാണ് ഒരു പ്രവാസി നേരിടുന്ന ഏറ്റവും ആദ്യത്തെ വെല്ലുവിളി. പ്രണയത്തിനു കണ്ണും കാതും ഇല്ലെന്ന് പറയുന്നത് പോലെ അനേകം പ്രവാസികൾ തദ്ദേശിയരുടെ പ്രണയത്തിൽ വീഴുന്നു. ചിലത് വിജയിക്കുന്നു. ചിലത് മഹാദുരന്തങ്ങളായി മാറുന്നു. ലണ്ടനിൽ താമസിക്കുന്ന ഒരു മലയാളിക്ക് വഴിയിൽ കാണുന്ന ഒരു മദാമ്മയോട് പ്രണയം തോന്നുക സ്വാഭാവികം. പ്രണയത്തിന്റെ മനഃശാസ്ത്രം ഇങ്ങനെ തന്നെയാണ്. അത്തരം ഒരു പ്രണയത്തിന്റെ കഥയുമായാണ് ലണ്ടൻ മലയാളിയായ ജോബി വയലുങ്കൽ വീണ്ടും എത്തുന്നത്.

ഐ ലൗ യു എന്നാണ് ജോബി വയലുങ്കലിന്റെ പുതിയ ഷോർട്ട്ഫിലിമിന്റെ പേര്. ഇതിന് മുമ്പ് ജോബി സംവിധാനം നിർവ്വഹിച്ച ഐആം എലോണും, ഹോളി സപിറ്റും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഐ ലൗ യൂവിന്റെ ട്രയിലറിന് യു ട്യുബിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രിയിലർ ദിവസങ്ങൾക്കകം നിരവധിപേർ കണ്ടു കഴിഞ്ഞു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചെറിയ ഒരു ലൗ സ്റ്റോറിയാണ് ഇത്.

രാഹുൽ എന്ന ചെറുപ്പക്കാരന്റെ പ്രണയത്തിന്റെ കഥയാണ് ഐ ലൗ യുവിൽ പ്രതിപാദിക്കുന്നത്. പ്രണയാനുഭവം ഇല്ലാത്തവരായി ഈ ഭൂമിയിൽ ആരും തന്നെ കാണില്ല. പക്ഷെ പ്രണയം തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കാൻ എത്ര പേർക്ക് പറ്റും. തുറന്ന് പറയാത്തത് കാരണം നഷ്ടപ്പെടുന്ന എത്രയെത്ര പ്രണയങ്ങൾ. അന്യ ദേശക്കാരിയായ ഒരു ഇംഗ്ലീഷുകാരിയോട് ഒരു മലയാളിക്ക് തോന്നിയ അടുപ്പവും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നഷ്ട പ്രണയങ്ങൾ ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നും ജോബി ഈ ചിത്രത്തിലൂടെ പറയുന്നു.

ഒരു സാധാരണ മലയാളി എന്ന നിലയിൽ രാഹുൽ എന്ന കഥാപാത്രത്തിന്റെ വികാരങ്ങളും വിചാരങ്ങളും ഒരു പോലെ ഇതിൽ ഉൾക്കൊള്ളാൻ ജോബി വയലുങ്കൽ ശ്രദ്ധിച്ചിട്ടുണ്ട്. ഒട്ടും തന്നെ സങ്കോചം ഇല്ലാതെ പച്ചയായ രീതിയിൽ കഥ അവതരിപ്പിക്കുന്നതാണ് ജോബി വയലുങ്കലിന്റെ പ്രത്യേകത. ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തിച്ചേരുന്ന രാഹുൽ സുന്ദരിയായ ഒരു ഇംഗ്ലീഷ് (മദാമ്മ) കാരിയോട് തന്റെ പ്രണയം പറയാൻ ശ്രമിക്കുന്നതിലൂടെയാണ് ഐ ലൗ യൂ പുരോഗമിക്കുന്നത്.

രാഹുൽ എന്ന കഥാപാത്രം തന്റെ കൂട്ടുകാരനായ ജോൺസണുമായി ജോഗിങ്ങിന് പോകുമ്പോൾ വഴിയിൽ കാണുന്ന സുന്ദരിയായ ഒരു മദാമ്മ (അമാഡ) യെ ഇഷ്ടപ്പെടുന്നു. തുടർന്ന് അവൻ അവളോട് തന്റെ ഇഷ്ടം പറയാൻ ശ്രമിക്കുന്നതും അപ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിൽ നിന്ന് അവൻ കരകയറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ മുൻപുള്ള പ്രണയാനുഭവത്തെ ഇതുമായി തട്ടിച്ചു നോക്കുന്ന രാഹുലിന്റെ പ്രണയം അമാഡ സ്വീകരിക്കുമോ ഇല്ലയോ എന്നതാണ് കഥയിലെ പ്രധാന ഭാഗം.

രാഹുൽ എന്ന കഥാപാത്രത്തെ ജോബി വയലുങ്കലും, അമാഡയായി (വാഡ)യും ജോയ്‌സിൽ ജോൺസണായും ഇതിൽ അഭിനയിച്ചിരിക്കുന്നു. ഇതിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ബോസാണ്. അസിസ്റ്റന്റ് ഡയറകടർ ലിജോ കിടങ്ങയിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക് റോണി നടക്കലും മ്യൂസിക് കോർഡിനേറ്റർ ആയി ജിയോ കെ. ആന്റണിയും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു. ആർഡർഷോട്ടിന് സമീപം ബെന്റിലിയിലാണ് ജോബി വയലുങ്കലിന്റെ താമസം. ഉടൻ തന്നെ ഐ ലൗ യുവിന്റെ ഫുൾ പാർട്ട് റിലീസിങ്ങ് ചെയ്യുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP