Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യതലസ്ഥാനത്തെ ബ്യൂറോ പൂട്ടി താഴിടാൻ ജനം ടിവി; വിവാദതീരുമാനം തങ്ങളുടെ വയറ്റത്തടിച്ചുകൊണ്ടെന്ന് 13 ജീവനക്കാർ; ബ്യൂറോ ഏറ്റെടുക്കുന്നത് ചാനൽ കോഡിനേറ്റിങ് എഡിറ്റർ ആർ.രാധാകൃഷ്ണൻ; ജീവനക്കാർ ജോലി രാജി വച്ച് തന്റെ ഭാര്യയുടെ പേരിൽ തുടങ്ങുന്ന ന്യൂസ് ഏജൻസിയിൽ ചേരാൻ നിർദ്ദേശം; ഓഹരി ഉടമകളോ സംഘപരിവാർ നേതാക്കളോ അറിയാതുള്ള നടപടി ചാനലിലെ ആഭ്യന്തര കലാപങ്ങളുടെ തുടർച്ചയെന്ന് ആരോപണം

രാജ്യതലസ്ഥാനത്തെ ബ്യൂറോ പൂട്ടി താഴിടാൻ ജനം ടിവി; വിവാദതീരുമാനം തങ്ങളുടെ വയറ്റത്തടിച്ചുകൊണ്ടെന്ന് 13 ജീവനക്കാർ; ബ്യൂറോ ഏറ്റെടുക്കുന്നത് ചാനൽ കോഡിനേറ്റിങ് എഡിറ്റർ ആർ.രാധാകൃഷ്ണൻ; ജീവനക്കാർ ജോലി രാജി വച്ച് തന്റെ ഭാര്യയുടെ പേരിൽ തുടങ്ങുന്ന ന്യൂസ് ഏജൻസിയിൽ ചേരാൻ നിർദ്ദേശം; ഓഹരി ഉടമകളോ സംഘപരിവാർ നേതാക്കളോ അറിയാതുള്ള നടപടി ചാനലിലെ ആഭ്യന്തര കലാപങ്ങളുടെ തുടർച്ചയെന്ന് ആരോപണം

പീയൂഷ് ആർ

ഡൽഹി: ജനം ടിവിയുടെ ഡൽഹി ബ്യൂറോ പൂട്ടുന്നതായി സൂചന. ബ്യൂറോയിലെ ഒട്ടു മിക്ക സാധനങ്ങളും കേരളത്തിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ബ്യൂറോ ജനം ഡൽഹി ബ്യൂറോ കോഡിനേറ്റിങ് എഡിറ്റർ ആർ. രാധാകൃഷ്ണൻ ഏറ്റെടുക്കുന്നതായാണ് വിവരം. ഇതിനുള്ള ശ്രമം നടന്നു വരികയാണ്. ജനം ടിവിയുടെ 13 ജീവനക്കാരുടെ കാര്യം ഇതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ജീവനക്കാർ ജോലി രാജി വച്ച് രാധാകൃഷ്ണന്റെ ഭാര്യയുടെ പേരിൽ തുടങ്ങാൻ പോകുന്ന ന്യൂസ് ഏജൻസിയിലേക്ക് പ്രവേശിക്കാനാണ് നിർദ്ദേശം. അല്ലാത്ത പക്ഷം നാട്ടിലേക്ക് മടങ്ങിക്കൊള്ളുവാനും രാധാകൃഷ്ണൻ വാക്കാൽ പറഞ്ഞതായി ബ്യൂറോ ജിവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ജനം ഓഹരി ഉടമകളുടെയോ സംഘപരിവാർ നേതാക്കളുടെയോ അറിവോടെയല്ല ഈ നടപടി എന്നാണ് വിവരം. ജനം ടിവിയിൽ നിലനിൽക്കുന്ന ആദ്യന്തര കലാപങ്ങളുടെ തുടർച്ചയാണ് ഡൽഹി ബ്യൂറോ വിൽക്കാനുള്ള നീക്കം.

കോർഡിനേറ്റിങ് എഡിറ്റർ രാധാകൃഷ്ണന്റെ ഭാര്യയുടെ പേരിൽ ആരംഭിക്കുന്ന പുതിയ ന്യൂസ് ഏജൻസിക്കാണ് ബ്യൂറോ വിൽക്കുന്നത്. ഈ ന്യൂസ് ഏജൻസി ജനത്തിനും ഉത്തരേന്ത്യയിലെ വിവിധ ചാനലുകൾക്കും വാർത്ത നൽകി സാമ്പത്തിക ലാഭം കൊയ്യാനാണ് ഉദ്ദേശം. പുതിയ കമ്പനി പ്രവർത്തനം ആരംഭിക്കുമ്പോൾ ഡൽഹി ബ്യൂറോയിലെ ജീവനക്കാർ ജനത്തിന്റെ സ്റ്റാഫ് അല്ലാതാകും. ഈ നീക്കത്തിന് ബലിയാടാകുന്നത് ബ്യൂറോയിലെ ജീവനക്കാരാണ്.

ഒരു കാലത്ത് സിപിഎം അനുഭാവിയും പിന്നീട് കോൺഗ്രസ്‌കാരനുമായ രാധാകൃഷ്ണൻ സംഘപരിവാർ അനുഭാവമുള്ള ജനം ടിവിയിൽ ഇത്രത്തോളം സ്വാധീനം ചെലുത്തിയത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല.ചെലവ് കുറക്കലിന്റെ ഭാഗമായി പുതിയ ബ്യൂറോ തുടങ്ങുന്നു എന്ന് മാത്രമാണ് മാനേജ്മന്റ് ജീവനക്കാരോട് പറഞ്ഞത്.ജനം ടി വി യ്ക്ക് നിരവധി ബിഗ് ബ്രേക്കിങ് സമ്മാനിച്ച നാഷണൽ ബ്യൂറോ പൂട്ടുന്നതിൽ പ്രതിഷേധം ശക്തമാണ്.

ഷെയർ ഹോൾഡർ മാരെ പോലും അമ്പരപ്പിക്കുന്നതാണ് മാനേജ്മന്റ് നടപടി.ഗൾഫിൽ ഉൾപ്പടെയുള്ള ഷെയർ ഹോൾഡർമാർ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.2019 തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്യൂറോ വിൽക്കുന്നതിലൂടെ കച്ചവട ലക്ഷ്യം മാത്രമാണ് മാനേജ്മന്റിന് ഉള്ളത്ഡൽഹി ജണ്ഡേവാലയിലെ ആർഎസ്എസ് കാര്യാലയത്തിന് സമീപമുള്ള ബ്യൂറോ ഉടൻ തന്നെ മറ്റൊരിടത്തേക്ക് പറിച്ചു നടും.

ചാനലിലെ ഗ്രൂപ്പ് കളി അവസാനിപ്പിക്കാൻ അമൃത ടിവിയിൽ നിന്ന് വന്ന ജി.കെ സുരേഷ്ബാബുവിനും ഈ കച്ചവടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. രാധാകൃഷ്ണന്റെ മടങ്ങി വരവോടെ നിലവിലെ ബ്യൂറോ ചീഫ് ആയ ഐസണെ ട്രാൻസ്ഫർ ചെയ്തു. ഒരു വർഷം മുൻപ് ഡൽഹി ബ്യൂറോ യിൽ ജോലി നോക്കിയ ഐസനെ ഫുട്ബോൾ തട്ടുന്നത് പോലെയാണ് മാനേജ്മെന്റ് ട്രാൻസ്ഫർ ചെയ്യുന്നത്. രാധാകൃഷ്ണനും ഐസണും തമ്മിലുള്ള ഈഗോ പ്രശ്നമാണ് ഇതിനു പ്രധാന കാരണം.

കാസർഗോഡ്, വയനാട് പോലുള്ള സ്ഥലങ്ങളിലെ ബ്യൂറോകളിൽ നിന്നും പ്രധാന വാർത്തകൾ കുറവാണ്. അങ്ങനെ ചെലവ് കുറയ്ക്കാനാണെങ്കിൽ ഈ ബ്യൂറോകൾ പൂട്ടണം. അല്ലാതെ രാജ്യതലസ്ഥാനത്തെ പ്രധാന ബ്യൂറോ അല്ല പൂട്ടേണ്ടത് എന്നാണ് ജീവനക്കാർ പറയുന്നത്. ബ്യൂറോ പൂട്ടി സ്വകാര്യ ന്യൂസ് ഏജൻസിക്ക് കൈമാറുകയാണെങ്കിൽ സംഘ പരിവാറിനുള്ളിൽ തന്നെ കലാപം പൊട്ടിപുറപ്പെടുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP