Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിൽ ജയസൂര്യയെ പൊട്ടിച്ചിരിപ്പിച്ച് ജീസൺ ജോസഫ്; വേദിയിലെത്തിച്ചത് മാണി സാർ പറയുന്ന പാലാക്കാരുടെ സ്‌പെഷ്യൽ പന്നിക്കറിയും ഡൊണാൾഡ് ട്രംപിനെയും; മത്സരത്തിൽ പങ്കെടുക്കാൻ യുകെയിൽ നിന്നുത്തിയെന്ന് പറഞ്ഞപ്പോൾ 'എന്റമ്മേ' എന്നു പറഞ്ഞ് ഞെട്ടൽ രേഖപ്പെടുത്തി ജയസൂര്യ

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിൽ ജയസൂര്യയെ പൊട്ടിച്ചിരിപ്പിച്ച് ജീസൺ ജോസഫ്; വേദിയിലെത്തിച്ചത് മാണി സാർ പറയുന്ന പാലാക്കാരുടെ സ്‌പെഷ്യൽ പന്നിക്കറിയും ഡൊണാൾഡ് ട്രംപിനെയും; മത്സരത്തിൽ പങ്കെടുക്കാൻ യുകെയിൽ നിന്നുത്തിയെന്ന് പറഞ്ഞപ്പോൾ 'എന്റമ്മേ' എന്നു പറഞ്ഞ് ഞെട്ടൽ രേഖപ്പെടുത്തി ജയസൂര്യ

കെ ആർ ഷൈജുമോൻ

ലണ്ടൻ: പാലാക്കാരുടെ സ്പെഷ്യൽ പന്നി ഇറച്ചിയും കുട്ടനാട്ടുകാരുടെ താറാവ് കറിയും ഒക്കെ ചേർത്താണ് തന്റെ ഓണസദ്യയെന്ന് പാലാക്കാരുടെ പ്രിയ മാണി സാർ പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും ഈ പന്നിക്കറിയിൽ എന്തെങ്കിലും കാര്യ കാണും. എന്തായാലും മാണി സാറിന്റെ ഇഷ്ടങ്ങൾ ഇപ്പോൾ മലയാളികളോട് വെളിപ്പെടുത്തി രംഗത്തെത്തിയത് ഒരു യുകെ മലയാളിയാണ്. കറുകച്ചാൽ സ്വദേശി ജീസൺ ജോസഫ്. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിന്റെ വേദിയിലാണ് ജീസൺ താരമായത്.

ഇക്കഴിഞ്ഞ 14ന് നാട്ടിൽ അവധിക്കെത്തിയ ജീസൺ നേരെ വീട്ടിലേക്കല്ല പോയത്. ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ പറഞ്ഞു വിട്ട ശേഷം ജീസൺ എത്തിയത് ഫ്ളവേഴ്സ് ചാനലിന്റെ സ്റ്റുഡിയോയിൽ ആണ്. ലണ്ടനിൽ നിന്നും കൊച്ചിയിൽ എത്തിയ ക്ഷീണം മാറ്റാൻ ഒന്നും സമയം ലഭിക്കാതെ മിഥുൻ അവതാരകനായ കോമഡി ഉത്സവത്തിന്റെ ഓഡീഷന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ജീസന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ചെറു പൂരത്തിനുള്ള ആളുണ്ട്. ഒടുവിൽ ഓഡീഷൻ പൂർത്തിയായപ്പോൾ രാത്രി 11. 30. എന്നിട്ടും വീട്ടിൽ പോകാൻ പറ്റിയില്ല. റെക്കോർഡിങ്ങുമായി നാലു ദിവസം കോമഡി ഉത്സവം ടീമിനൊപ്പം.

എന്തു ത്യാഗം സഹിച്ചും ചാനൽ ഷോയുടെ ഭാഗം ആകണം എന്ന ജിസന്റെ സ്വപ്നം ഒടുവിൽ സാധ്യമായത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. അതും ഇഷ്ട നടനായ ജയസൂര്യയെ സാക്ഷിയാക്കി കൂടെ ടിനി ടോം, ഉണ്ട പക്രു എന്ന അജയകുമാർ, ബിജുക്കുട്ടൻ എന്നിവരും. തന്നെ സംബന്ധിച്ചു മറക്കാനാവാത്ത ഒരവധിക്കാലമാണ് ഫ്ളവേഴ്സ് തന്നതെന്ന് ഇപ്പോളും കേരളത്തിൽ തങ്ങുന്ന ജീസൺ പറയുന്നു. അടുത്ത വെള്ളിയാഴ്ച ജീസൺ യുകെയിലേക്ക് പറക്കാൻ തയ്യാറാകും മുൻപ് രസകരമായ ഒട്ടേറെ കാര്യങ്ങളാണ് ഇപ്പോൾ നാട്ടിൽ സംഭവിക്കുന്നത്.

അറിയുന്നവരും അറിയാത്തവരും ഒക്കെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. കറുകച്ചാൽ എന്ന ഗ്രാമത്തിൽ നിന്നും അധികം പേർ ചാനലിൽ എത്തിയിട്ടില്ല. അതിനാൽ ചെറിയൊരു ഹീറോ പരിവേഷവും കിട്ടി. കഴിഞ്ഞ ദിവസം കോട്ടയത്ത് കല്ല്യാൺ സിൽക്സിൽ എത്തിയപ്പോൾ അവിടെയും പരിചയക്കാരുടെ സ്നേഹാന്വേഷണങ്ങൾ. ചിലർ സെൽഫി എടുപ്പിച്ചേ വിടാൻ തയ്യാറായുള്ളൂ. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള കോമഡി പരിപാടി ആയതിനാൽ പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിക്കാനായി എന്നാണ് ജീസന്റെ അനുഭവം.

ശബ്ദാനുകരണ കലയുടെ സാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തിയ ജീസനെ തേടി കഴിഞ്ഞ ദിവസം ഒരു സിനിമ പ്രവർത്തകരും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ന് എറണാകുളം ഹോട്ടലിലാണ് പ്രാരംഭ ചർച്ചകൾ. കെ. എം. മാണിയുടെ ശബ്ദവും മികച്ച രീതിയിൽ സഹകരിച്ച ജീസൺ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വെറുതെ വിട്ടില്ല. ട്രംപിന്റെ മാനിസിറങ്ങൾ കൂടി വെളിപ്പെടുത്തിയാണ് ജീസൺ നിറഞ്ഞാടിയത്.

നല്ല ശുദ്ധമായ ഇംഗ്ലീഷ് വഴങ്ങുന്നതിനാൽ ട്രംപിന്റെ വേഷമാറ്റം ഏറെ സ്വാഭാവികമായി. ശൃംഗാരം കലർന്ന ഭാഷയിൽ ഉള്ള ട്രംപിന്റെ അനുകരണ ശൈലി മലയാളത്തിൽ അധിക മാറ്റം ചെയ്യാത്തതിനാലും പ്രത്യേക ശ്രദ്ധ കിട്ടി എന്നു വേണം അനുമാനിക്കാൻ. അഞ്ചു വയ്‌സുകാരൻ മകനെയും കൂട്ടി എഴുത്തിനിരുത്താൻ വേണ്ടിയാണ് ജീസണും ഭാര്യയും കേരളത്തിൽ എത്തിയത്. അതിങ്ങനെ ഒരു അവസരം കൂടി ഒരുക്കി വച്ചിട്ടുണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും ജിസൺ പറയുന്നു.

കേരളത്തിൽ സെറ്റോൻ കമ്പനിയുടെ മാനേജർ ആയി ജോലി നോക്കിയിട്ടുള്ള ജീസൺ നാലു വർഷം മുൻപാണ് യുകെ മലയാളി ആയത്. കെന്റിന് അടുത്ത് ഡാട്്ഫോർഡിൽ ആണ് ജീസൺ കുടുംബ സമേതം താമസിക്കുന്നത്. ഹോസ്പിറ്റലൈസേഷൻ വകുപ്പിൽ ടെക്നീഷൻ ആയ ജീസൺ ഇപ്പോൾ യുകെയിലും ആരാധകരായി എന്നതാണ് സത്യം. ഡാട്‌ഫോർഡിൽ ഏതാനും മലയാളി കൂട്ടായ്മയിൽ ശബ്ദാനുകരണം നടത്തിയത് ജീസൺ താൻ ഓഡിഷൻ വിജയിക്കും എന്ന പ്രതീക്ഷ ഇല്ലാതെയാണ് ഷോയിൽ പങ്കെടുക്കാൻ ഉള്ള താൽപ്പര്യം വ്യക്തമായി എഴുതിയത്. അധികം കാത്തിരിക്കാതെ തന്നെ ഫ്ളവേഴ്സിൽ നിന്നും വിളി എത്തി.

ഷോയുടെ തുടക്കം മുതൽ നിറഞ്ഞ കയ്യടികൾ നേടിയ ജീസൺ താൻ യുകെയിൽ നിന്നുമാണ് ഷോയിൽ പങ്കെടുക്കാൻ എത്തിയത് എന്ന് പറയുമ്പോൾ അതിഥിയായി എത്തിയ ജയസൂര്യ ''എന്റമ്മേ'' എന്നു പറഞ്ഞ് ഞെട്ടൽ പ്രകടിപ്പിച്ചാണ് തന്റെ ആശ്ചര്യം വെളിപ്പെടുത്തിയത്. തുടർന്ന് ട്രംപിനെയും ബോളിവുഡ് താരം അക്ഷയ് കുമാറിനെയും ഒടുവിൽ കെഎം മാണിയെയും അവതരിപ്പിച്ച് താൻ ഈ കലയിൽ ഒട്ടും മോശം അല്ലെന്ന് തെളിയിക്കുക ആയിരുന്നു. കൂട്ടത്തിൽ കെ. എം. മാണിയാണ് കസറിയത്.

എന്നാൽ സമയക്കുറവ് മൂലം ഉമ്മൻ ചാണ്ടി വേഗത്തിൽ പറയുന്ന ഫാസ്റ്റ് നമ്പർ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്ന ഖേദവും ജീസൺ മറച്ചു വയ്ക്കുന്നില്ല. ഷോയുടെ സമയക്കുറവാണ് ഉമ്മൻ ചാണ്ടി ആയുള്ള പ്രകടനത്തിന്. പാട്ടിലും നൃത്തത്തിലും പുസ്തകരചനയിലും ഒക്കെ വൈഭവം തെളിയിച്ച യുകെ മലയാളികളുടെ ഇടയിൽ അധികമാരും കൈ വയ്ക്കാത്ത മേഖലയായ മിമിക്രി രംഗത്ത് ജിസന്റെ വരവോടെ ചൂണ്ടിക്കാട്ടാൻ ഒരു പേരായിരിക്കുകയാണ്. അതും ഏറ്റവും ജനപ്രീതിയുള്ള ചാനൽ പരിപാടിയിൽ തന്നെ അരങ്ങേറ്റം സാധ്യമായി എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹീതമായി മാറുക ആണെന്നും ജീസൺ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP