Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരസ്യ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഒപ്പം താമസിക്കാൻ ജുവല്ലറി ഉടമയുടെ ക്ഷണം; പൊട്ടിത്തെറിച്ച് ചാനൽ അവതാരക രഞ്ജിനി ഹരിദാസ്‌

പരസ്യ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഒപ്പം താമസിക്കാൻ ജുവല്ലറി ഉടമയുടെ ക്ഷണം; പൊട്ടിത്തെറിച്ച് ചാനൽ അവതാരക രഞ്ജിനി ഹരിദാസ്‌

കൊച്ചി: സീരിയൽ - സിനിമാ താരങ്ങളെ കാണുമ്പോൾ ചില മുതലാളിമാർക്കുള്ള 'ഇളക്കം' ഇടയ്ക്കിടെ മാദ്ധ്യമങ്ങളുടെ ഗോസിപ്പു കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. അങ്ങനെയൊരു സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരിക്കുന്നത്. പരസ്യ ഷൂട്ടിങ് കഴിഞ്ഞ് ഒപ്പം താമസിക്കാൻ ജുവല്ലറി ഉടമ ക്ഷണിച്ചെന്നും അപ്പോൾ താൻ പൊട്ടിത്തെറിച്ചെന്നുമുള്ള രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ ഗോസിപ്പു കോളങ്ങളിൽ വീണ്ടും ഇടം പിടിക്കുന്നത്.

ഉള്ള കാര്യങ്ങൾ തുറന്നടിക്കുന്ന ശീലക്കാരിയായ രഞ്ജിനിയുടെ തുറന്നുപറച്ചിൽ പലർക്കും ദഹിക്കാതെ കിടക്കുകയാണ് പതിവ്. ഈ സംഭവത്തിലും കാര്യങ്ങൾ അങ്ങനെ തന്നെയാണ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒരു ജുവല്ലറി ഉടമ തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചെന്ന കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലെ ഒരു പ്രമുഖ ജൂവല്ലറി ഉടമയാണ് രഞ്ജിനിയോട് അപമര്യാദയായി പെരുമാറിയത്. പരസ്യ ചിത്രീകരണത്തിനെത്തിയതായിരുന്നു രഞ്ജിനി. ഷൂട്ടിങ് കഴിഞ്ഞ ശേഷം ബാക്കി തുകയും വാങ്ങി രാത്രി തന്നെ കണ്ണൂരിൽ നിന്ന് യാത്ര തിരിക്കാനൊരുങ്ങിയ രഞ്ജിനിയെ തേടിയെത്തിയത് ജൂവല്ലറി ഉടമ.

ശൃംഗാരച്ചിരിയിൽ അയാൾ തന്നോട് ചേദിച്ച കാര്യം തനിക്കത്ര ഇഷ്ടമായില്ലെന്ന് രഞ്ജിനി. "പണവുമായി ഇന്ന് രാത്രി തന്നെ പോകണോ ..കോർഡിനേറ്റർ ഒന്നും പറഞ്ഞില്ലേ... ഇന്നു രാത്രി നമുക്ക്..." ഇതായിരുന്നു ജൂവല്ലറി ഉടമയുടെ വാക്കുകൾ. പറഞ്ഞു തീരേണ്ട താമസം രഞ്ജിനി അയാൾക്ക് നേരെ ഷൗട്ട് ചെയ്തു. താങ്കളെന്താണ് എന്നെക്കുറിച്ച് വിചാരിച്ചതെന്നും അന്വേഷിച്ചു. എന്തായാലും രഞ്ജിനിക്ക് മുന്നിൽ കൈകൂപ്പി സംഭവം പുറത്താരോടും പറയരുതെന്ന് അപേക്ഷിച്ചാണത്രേ ജൂവല്ലറി ഉടമ മടങ്ങിയത്.

എന്തായാലും രഞ്ജിനിയുടെ തുറന്നടിക്കലിനെതിരെയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിനിയെ മോശക്കാരിയാക്കിയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP