Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഡ്രൈഡേയിൽ ബാറിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ച് മദ്യം തട്ടിയെടുത്ത് കർണാടക പൊലീസ്; സിസിടിവി ദൃശ്യങ്ങൾ തെളിവായിട്ടും നടപടി എടുക്കാതെ മേലുദ്യോഗസ്ഥർ; വിലകൂടിയ വിദേശമദ്യക്കുപ്പികൾ എടുത്തുകൊണ്ടുപോയത് റെയ്ഡിന്റെ ഭാഗമെന്നും വിശദീകരണം

ഡ്രൈഡേയിൽ ബാറിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ച് മദ്യം തട്ടിയെടുത്ത് കർണാടക പൊലീസ്; സിസിടിവി ദൃശ്യങ്ങൾ തെളിവായിട്ടും നടപടി എടുക്കാതെ മേലുദ്യോഗസ്ഥർ; വിലകൂടിയ വിദേശമദ്യക്കുപ്പികൾ എടുത്തുകൊണ്ടുപോയത് റെയ്ഡിന്റെ ഭാഗമെന്നും വിശദീകരണം

ബെംഗളൂരു: ഡ്രൈഡേയിൽ പൊലീസ് ബാറിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ച് മദ്യം തട്ടിയെടുത്തതായി പരാതി. കർണാടകത്തിലെ ബെൽഗാമിൽ നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിൽ പൊലീസുകാർ കുടുങ്ങുകായയിരുന്നു. ഹോളി അവധിയായിരുന്ന മാർച്ച് 13നാണ് സംഭവം നടന്നത്. ബെൽഗാമിലെ ഒരു ബാറിൽ നിന്ന് പൊലീസ് ബലമായി മദ്യക്കുപ്പികൾ അടങ്ങിയ പെട്ടികൾ എടുത്തുകൊണ്ടു പോകുകയായിരുന്നു.

ബാറിലെ ജനാലവഴി അകത്ത് കടന്ന പൊലീസുകാർ വിലകൂടിയ വിദേശമദ്യം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബാർ ഉടമ പറഞ്ഞു. ജീവനക്കാർ ഇത് നിഷേധിച്ചതിനെത്തുടർന്ന് അവരെ മർദിച്ച ശേഷം പൊലീസുകാർ മദ്യം പിടിച്ചെടുക്കുകയുമായിരുന്നു. മദ്യത്തിന് പുറമേ പണം മോഷ്ടിച്ചതായും ബാർ ഉടമ ആരോപിച്ചു.

ബാറിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട സബ് ഇൻസ്പെക്ടർ ശിവ്ശങ്കർ മുകരി അടക്കം മൂന്ന് പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വിസമ്മതിച്ചു.

സംഭവം വിവാദമായതിനെത്തുടർന്ന് ബെൽഗാം എസ്‌പി ബാറിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഡ്രൈഡേയിൽ മദ്യം വിൽക്കുന്നുവെന്ന വിവരത്തെത്തുടർന്ന നടന്ന നിയമപ്രകാരമുള്ള പരിശോധനയായിരുന്നു നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിലക്ക് ലംഘിച്ച് പ്രവർത്തിക്കുന്ന ബാറിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി മദ്യക്കുപ്പികൾ ശേഖരിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP