Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കിടു'വിന്റെ ട്രെയിലർ യൂ ട്യൂബിൽ കിടുവാകുന്നു; മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ട്രെയിലർ ഇതിനകം കണ്ടത് ഒന്നരലക്ഷത്തിലധികം പേർ

'കിടു'വിന്റെ ട്രെയിലർ യൂ ട്യൂബിൽ കിടുവാകുന്നു; മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ട്രെയിലർ ഇതിനകം കണ്ടത് ഒന്നരലക്ഷത്തിലധികം പേർ

ടുത്ത് തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന 'കിടു' എന്ന ചിത്രത്തിന്റെ ട്രൈലെർ മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇതിന്റെ ട്രെയിലർ ഒന്നര ലക്ഷത്തിലധികം പേരാണ് യൂ ട്യൂബിലൂടെ കണ്ടത്. മജീദ് അബു കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന 'കിടു'വിൽ റംസാൻ മുഹമ്മദ്, അനഘ സ്റ്റിബിൻ, ലിയോണ ലിഷോയ്, മിനൺ ജോൺ, അൽത്താഫ് മനാഫ്, അയ്മോൻ, വിഷ്ണു എന്നിവർ അഭിനയിക്കുന്നുണ്ട്.

ധനേഷ് മോഹനൻ ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിമൽ ടി കെയാണ്. ജൂൺ 29ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം പി കെ സാബുവും നസീറ കെയും ചേർന്ന് പി കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിട്ടുള്ളത്. മ്യൂസിക് 247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP