Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതീക്ഷ വെറുതെയായി; വിസ പ്രശ്‌നം മൂലം കിം കാർദിഷിയാന്റെ ഇന്ത്യാ സന്ദർശനം മുടങ്ങി; താരത്തിനെ ഷോയിലെത്തിക്കാൻ ചാനൽ മുടക്കാനിരുന്നത് അഞ്ച് കോടി

പ്രതീക്ഷ വെറുതെയായി; വിസ പ്രശ്‌നം മൂലം കിം കാർദിഷിയാന്റെ ഇന്ത്യാ സന്ദർശനം മുടങ്ങി; താരത്തിനെ ഷോയിലെത്തിക്കാൻ ചാനൽ മുടക്കാനിരുന്നത് അഞ്ച് കോടി

റെ പ്രതീക്ഷയോടെ കാത്തിരുന്ന കിം കാർദിഷാന്റെ ഇന്ത്യാ സന്ദർശനം മുടങ്ങിയെന്ന് പുതിയ റിപ്പോർട്ട്. ഇന്ന് നടക്കാനിരുന്ന ബിഗ് ബോസ് ചാനൽ ഷോയിൽ പങ്കെടുക്കാനാണ് കിം ഇന്ത്യയിലെത്താനിരുന്നത്. എന്നാൽ വിസ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം താരത്തിന്റെ യാത്ര മുടങ്ങിയെന്നാണ് പുതിയ വിവരം.താരം നിരന്തരം യാത്രയിലായിരുന്നതിനാൽ വിസ അപേക്ഷ കൃത്യമായി സമർപ്പിക്കാൻ കഴിയാതിരുന്നതാണ കുഴപ്പത്തിലാക്കിയത്.

റി
യാലിറ്റി ടിവി ഷോയുടെ 'ചക്രവർത്തിനി വിശേഷിപ്പിക്കപ്പെടുന്ന കിം കർദാഷിയാൻ സൽമാൻ ഖാന്റെ ബിഗ് ബോസിൽ അതിഥി താരമായി ഇഇന്നാണ് എത്താനിരുന്നത്.കിം ഇന്ത്യയിലെക്കെത്തുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടത് പോലെ തന്നെ താരത്തിന്റെ ഒരു ദിവസത്തിന്റെ കൂലിയും വാർത്തയായിരുന്നു.അഞ്ച് കോടിമുടക്കിയാണ് സൽമാൻഖാൻ അവതാരകനായ കളേഴ്‌സ് ടെലിവിഷന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുക്കാനായി കിമിനെ എത്തിക്കാൻ തീരുമാനിച്ചിരുന്നത്.

പെപ്പർ എന്ന മാഗസിന് വേണ്ടി നഗ്‌നയായി പ്രത്യക്ഷപ്പെട്ട കിമ്മിന്റെ 'ബ്രേയ്ക്ക് ദ ഇന്റർനെറ്റ്' ചിത്രങ്ങളാണ്  പാശ്ചാത്യ മാദ്ധ്യമങ്ങൾ കൊണ്ടാടുകയാണ്.കിമ്മിന്റെ നഗ്‌നപോസിനെ അനുകരിച്ചും കളിയാക്കിയും അനേകം പോസ്റ്റുകളാണ് സൈബർ ലോകത്ത് തരംഗം തീർക്കുന്നത്.

സൈബർലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ടെലിവിഷൻ താരമായ കിം കാർദിയാഷാൻ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാർത്ത കിം തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ദുബായിലും ഇന്ത്യയിലുമായി ഒരാഴ്‌ച്ചയുണ്ടാകുമെന്നാണ് അമേരിക്കൻ ടിവി സെലബ്രിറ്റി ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്.


ടിവി ഷോയിൽ എത്തുന്ന കിം കാർദിയാഷാൻ ഷോയിലെ മത്സരാർത്ഥികളുമായി സംവദിക്കും. കിമ്മിനെ പോലുള്ള സെലബ്രിറ്റിയെ ഷോയിൽ പങ്കെടുപ്പിക്കുന്നത് പരിപാടിയുടെ റേറ്റിങ് കുത്തനെ ഉയർത്താൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അണിയറക്കാർ. ബിഗ് ബോസിലെ എട്ടാം സീസണിൽ നിന്നും 12 പേർ ഇതിനോടകം പുറത്തായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP