Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹർഷന് പിന്നാലെ ഗോപീകൃഷ്ണനും മീഡിയ വണ്ണിന്റെ പടിയിറങ്ങി; ഇരുവരുടേയും പോക്ക് ഫ്‌ളവേഴ്‌സിന്റെ പുതിയ ന്യൂസ് ചാനലിലേക്ക്; ഒരിടവേളയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ കൂട്ടത്തോടെ കൂടുമാറുന്നു; പടിയിറങ്ങുന്നത് ഒൻപത് മണി ചർച്ചയും വ്യൂ പോയിന്റും ഉൾപ്പടെ പ്രധാന പരിപാടികളുടെ അവതാരകൻ

ഹർഷന് പിന്നാലെ ഗോപീകൃഷ്ണനും മീഡിയ വണ്ണിന്റെ പടിയിറങ്ങി; ഇരുവരുടേയും പോക്ക് ഫ്‌ളവേഴ്‌സിന്റെ പുതിയ ന്യൂസ് ചാനലിലേക്ക്; ഒരിടവേളയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ കൂട്ടത്തോടെ കൂടുമാറുന്നു; പടിയിറങ്ങുന്നത് ഒൻപത് മണി ചർച്ചയും വ്യൂ പോയിന്റും ഉൾപ്പടെ പ്രധാന പരിപാടികളുടെ അവതാരകൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജാമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണിൽ നിന്നും ചാനലിന്റെ പ്രൈം ടൈം അവതാരകൻ കെആർ ഗോപീകൃഷ്ണൻ പടിയിറങ്ങി. ഫ്‌ളവേഴ്‌സിന്റെ പുതിയ ന്യൂസ് ചാനലായ ന്യൂസ് 24 ആണ് ഗോപീകൃഷ്ണൻ പുതിയതായി തെരഞ്ഞെടുത്തത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഗോപീകൃഷ്ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മീഡിയ വണ്ണിന്റെ പ്രൈം ടൈം ന്യൂസ് ഡിബേറ്റ് ആയ സ്‌പെഷ്യൽ എഡിഷൻ , സീറോ അവർ എന്നീ പരിപാടികളും ഇതിന് പുറമെ ന്യൂസ് തിയറ്റർ വ്യൂ പോയിന്റെ എന്ന അഭിമുഖ പരിപാടി ഉൾപ്പടെ കൈകാര്യം ചെയ്തിരുന്നത് ഗോപീകൃഷ്ണനാണ്.

ഗോപീകൃഷ്ണൻ പടിയിറങ്ങുന്നതോടെ മാധ്യമം ഗ്രൂപ്പിന്റെ ചാനലിന് നഷ്ടമാകുന്നത് മറ്റൊരു മുഖം കൂടിയാണ്. കഴിഞ്ഞ മാസമാണ് മറ്റൊരു അവതാരകനായ ഹർഷനും മീഡിയ വൺ വിട്ട് ന്യൂസ് 24ലേക്ക് ചേക്കേറിയത്.ചാനലിന്റെ ആദ്യ കാലം മുതൽ മീഡിയ വണ്ണിന്റെ ഭാഗമായിരുന്നു ഗോപീകൃഷ്ണൻ. സ്വതസിദ്ധമായ ശൈലിയിൽ വാർത്ത അവതരിപ്പിക്കുന്ന ഗോപീകൃഷ്ണന് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അവതാരകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് മീഡിയ വണ്ണിൽ നിന്നും പ്രധാന അവതാരകർ കൂടുമാറുന്നത്. മുൻപ് ന്യൂസ് 18 കേരള ചാനൽ സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെ ചാനലിലെ പ്രധാന അവതാരകനായ ഇ സനീഷ് മീഡിയ വൺ വിട്ടിരുന്നു. ഹർഷനെയും റിപ്പോർട്ടർ ടിവിയിൽ നിന്ന് നിഷാദ് റാവുത്തറേയും എത്തിച്ചാണ് ചാനൽ അന്ന് പ്രതിസന്ധി മറികടന്നത്. എന്നാൽ ഇപ്പോൾ ഹർഷന് പിന്നാലെ ഗോപീകൃഷ്ണനും പടിയിറങ്ങുന്നതോടെ പ്രധാന ജമാ അത്തെ ഇതര മുഖങ്ങൾ നഷ്ടമാവുകയാണ്.

ന്യൂസ് 24 പ്രവർത്തനമാരംഭിക്കാനിരിക്കെ ഒരിടവേളയ്ക്ക് ശേഷം ദൃശ്യ മാധ്യമങ്ങളിൽ നിന്നും കൂടുതൽ കൊഴിഞ്ഞ് പോക്കുണ്ടാവുകയാണ്. ശമ്പളം പതിവായി മുടങ്ങുന്ന റിപ്പോർട്ടർ ചാനലിലെ എക്‌സിക്യൂട്ടീവ് എഡിറ്റർ വിജയകുമാർ ഉൾപ്പടെയുള്ളവർ കൂടുമാറിയിട്ടുണ്ട്. ഇതിന് പുറമെ മുൻനിര മാധ്യമങ്ങളായ ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ നിന്നും പ്രമുഖരെ ശ്രീകണ്ഠൻ നായർ നോട്ടമിട്ടിട്ടുണ്ട്.

കെആർ ഗോപീകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മീഡിയാ വൺ വിടുന്നതിന് പിന്നിൽ

മീഡിയാ വണ്ണിൽ നിന്ന് രാജിവച്ചു. പരസ്യമായ വിശദീകരണം ആവശ്യമില്ലാത്ത തീർത്തും വ്യക്തിപരമായ തീരുമാനം. എന്നിട്ടും അത് വേണ്ടി വരുന്നത് രാജിക്ക് പിന്നിലെ കാര്യകാരണ 'കഥകൾ ' സത്യത്തെ മറച്ചു പിടിച്ചേക്കുമെന്ന് ഭയന്നു തന്നെ.
ഒ.അബ്ദുറഹ്മാൻ, സി എൽ തോമസ് എന്നീ വിശ്വാസ്യതയും തലയെടുപ്പുമുള്ള മാധ്യമ പ്രവർത്തകർ നേതൃത്യം കൊടുക്കുന്ന സംഘം എന്നതായിരുന്നു 6 വർഷം മുൻപ് മീഡിയാ വണ്ണിൽ എത്തുമ്പോഴുണ്ടായ ആത്മവിശ്വാസം. പ്രേരണയായത് സഹോദര തുല്യനായ രാജീവ് ശങ്കരന്റെ സാന്നിധ്യവും. അവരുടെ രക്ഷാകർതൃത്വം മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എന്നെ അകമെ പുഷ്ടിപ്പെടുത്തി എന്നത് വിനയത്തിന്റെ വെറും വാക്കല്ല.

രാഷ്ട്രത്തിന് ഭരണഘടന എന്നതു പോലെയാണ് മാധ്യമ സ്ഥാപനത്തിന് എഡിറ്റോറിയൽ നയം. 'മാധ്യമ 'ത്തിന്റെ എധിറ്റോറിയൽ നയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിച്ചു എന്നതാണ് Editor-in-chief എന്ന നിലയിൽ സി.എൽ തോമസ് മാർഗദർശിയായത് . ഞാനിടപ്പെട്ട സംവാദങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം ഏറെക്കുറെ നിഷ്പക്ഷതയും മര്യാദയും സത്യസന്ധതയും പുലർത്താൻ സാധിച്ചത് ഈ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന്റെ പിൻബലത്തിലാണ്.,,

രാജീവ് രാമചന്ദ്രൻ, കെ.സുനിൽകുമാർ, ഇ.സനീഷ്, ടി.എം.ഹർഷൻ എന്നിങ്ങനെ മീഡിയാ വണ്ണിന്റെ ഭാഗമായിരുന്നവർക്കൊപ്പമുള്ള പ്രവർത്തന കാലം എന്റെ ഔദ്യോഗിക ജീവിതത്തിലെ വിലപ്പെട്ട ഓർമകൾ തന്നെ . ഒരു സ്ഥാപനത്തിൽ ജോലി നോക്കുന്നതിനും മതിയാക്കി ഇറങ്ങി പോകുന്നതിനും പലർക്കും പല കാരണങ്ങൾ ഉണ്ടാകാം. എനിക്കത് തികച്ചും സ്വകാര്യമാണ്. എന്റെ അടുത്ത ഫ്രെയിം ഫ്‌ളവേഴ്‌സിന്റെ '24' എന്ന വരാനിരിക്കുന്ന ന്യൂസ് ചാനലാണ് . വിജയത്തിന്റെ ഒരായിരം പൂക്കൾ വിരിയിക്കാൻ എന്റെ അദ്ധ്വാനവും ഉണ്ടാകും. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP