Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷുകാർ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രണയരത്നങ്ങൾ ഡാനി ഡയറും ജാക്ക് ഫിൻചാമും; ലൗ ഐലന്റിലെ ജേതാക്കളെ പ്രഖ്യാപിച്ചപ്പോൾ റിയാലിറ്റി ഷോ പ്രേമികൾക്ക് ആവേശം

ബ്രിട്ടീഷുകാർ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രണയരത്നങ്ങൾ ഡാനി ഡയറും ജാക്ക് ഫിൻചാമും; ലൗ ഐലന്റിലെ ജേതാക്കളെ പ്രഖ്യാപിച്ചപ്പോൾ റിയാലിറ്റി ഷോ പ്രേമികൾക്ക് ആവേശം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഏറെ റിയാലിറ്റി ഷോകൾ കണ്ട് പരിചയിച്ച ബ്രിട്ടീഷുകാരെ ചുരുങ്ങിയ കാലം കൊണ്ട് ഹരം കൊള്ളിച്ച റിയാലിറ്റിഷോ ആയ ലൗ ഐലന്റിന്റെ ഫൈനൽ ജേതാക്കളെ ആവേശകരമായ മത്സരത്തിലൂടെ തീരുമാനിച്ചു. ബ്രിട്ടീഷുകാർ ഏറെ ഇഷ്ടപ്പെടുന്ന പ്രണയരത്നങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡാനി ഡയറും(22) ജാക്ക് ഫിൻചാമു(26)മാണ്. ഇതോടെ റിലായിലിറ്റി പ്രേമികൾ കടുത്ത ആവേശത്തിലാറാടിയിരിക്കുകയാണ്. ഇതിലൂടെ ഇവർക്ക് 50,000 പൗണ്ടിന്റെ സമ്മാനമാണ് കൈവന്നിരിക്കുന്നത്. ബാർമെയ്ഡായ ഡാനിയുടെയും പെൻ സെയിൽസ്മാനായ ജാക്കിന്റെയും ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്ന വിജയമാണിത്.

ഷോ തുടങ്ങിയ വേളയിൽ തന്നെ ഇതിന്റെ മുൻനിരയിൽ സ്ഥാപനം പിടിച്ച് ഈ ജോഡികൾ ശ്രദ്ധേയരായിരുന്നു. ഐടിവിയിൽ സംപ്രേഷണം ചെയ്യുന്നതും കരോലിനെ ഫ്ലാക്ക് അവതാരികയുമായ ഈ ഷോ വൻ ഹിറ്റായി മാറിയിരുന്നു. 2.9 മില്യൺ പേരായിരുന്നു ഇതിന്റെ ആദ്യത്തെ എപ്പിസോഡ് കണ്ടിരുന്ന്. ജൂൺ നാലിന് തുടങ്ങിയ പുതിയ സീസൺ ഇതിന് മുമ്പത്തെ മൂന്ന് സീസണുകളെയും ഈ വിധത്തിൽ കടത്തി വെട്ടുകയായിരുന്നു. ഇതിന് മുമ്പത്തെ സീസണുകളിൽ ജെസ് ഹായെസ്- മാക്സ് മോർലെ ജോഡികളും കാര ഡിലാ ഹോയ്ഡ്- നാതൻ മാസെ, കെം സെന്റിനെ-ആംബർ ഡേവീസ് എന്നീ ജോഡികളുമായിരുന്നു ജേതാക്കളായിരുന്നത്.

ഫൈനലിൽ ലോറ ആൻഡേർസിൻ, പോൾ ക്നോപ്സ് എന്നിവരിൽ നിന്നും കടുത്ത മത്സരമായിരുന്നു ഡാനിയും ജാക്കും നേരിട്ടിരുന്നതെങ്കിലും അവസാനം അവർ വിജയിക്കുകയായിരുന്നു. ജോഷ് ഡെൻസെൽ, കാസ് ക്രോസ്ലെ എന്നീ ജോഡികൾക്ക് ഇപ്രാവശ്യത്തെ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മേഗൻ ബാർട്ടൻ ഹാൻസൻ- വെസ് നെൽസൻ എന്നീ ജോഡികൾക്ക് നാലാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. കാഴ്‌ച്ചക്കാരുടെ വോട്ടുകൾക്ക് പുറമെ മറ്റ് നിരവധി ടാസ്‌കുകളും താണ്ടിയാണ് ഡാനിയും ജാക്കും ഫൈനലിൽ കിരീടം അണിഞ്ഞിരിക്കുന്നത്.

ഷോയുടെ അവസാനം നിർണായകമായ ഒരു ടാസ് താണ്ടിയാണ് ഇവർക്ക് 50,000 പൗണ്ട് കൈവശപ്പെടുത്താനായിരിക്കുന്നത്. അതായത് ഹോസ്റ്റായ കരോലിനെ ഫ്ലാക്ക് ഇവർക്ക് മുമ്പിൽ രണ്ട് കവറുകൾ വച്ചിരുന്നു. ഇതിൽ ഒന്നിൽ 50,000 പൗണ്ടും മറ്റേത് കാലിയുമായിരുന്നു. ഇതിൽ നിന്നും തുകയുള്ള കവർ തെരഞ്ഞെടുക്കാൻ ഇവർക്ക് സാധിച്ചിരിക്കുന്നത് അത്യധികമായ ഭാഗ്യം കൂടെയുള്ളതുകൊണ്ട് മാത്രമാണ്. ഈസ്റ്റ്എൻഡേർസ് ഇതിഹാസമായ ഡാനി ഡയറാണ് ജേതാക്കളിലൊരാളായ ഡാനിയുടെ പിതാവ്. തന്റെ മകളുടെ വിജയത്തെ പിന്തുണക്കുന്നുവെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മകൾ തനിക്കൊപ്പം സിനിമയിൽ അഭിനയിക്കുന്നത് കാണാൻ താൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ഡാനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP