1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
24
Tuesday

അറുക്കാൻ നേരം തുള്ളിക്കൊണ്ട് നിന്ന കാളയുടെ ചെവിയിൽ ഓതിയപ്പോൾ കിടന്നു കൊടുത്തു; വേദനയില്ലാതെ പ്രസവിക്കാൻ നബിയുടെ ചെരുപ്പിന്റെ ചിത്രം കൈവിരലിൽ വച്ചാൽ മതി! എപി ഉസ്താദിന്റെ കാൽപ്പാദം പതിഞ്ഞതോടെ കർണാടകത്തിൽ മഴ പെയ്തു; ലെഗിൻസും സൽവാറും നരകത്തിലേക്കുള്ള ഷോട്ട്കട്ട്: മതപ്രഭാഷകരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി ഏഷ്യാനെറ്റിന്റെ മലബാർ മാന്വൽ

September 26, 2017 | 01:31 PM | Permalinkമറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം മതപ്രഭാഷണങ്ങൾ നടത്തുന്ന നിരവധി പേരുണ്ട്. വാഗ്മിത്തം കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ശ്രദ്ധേയരായവർ. എന്നാൽ, വർഗീയ പ്രഭാഷണം നടത്തിയും അനുയായികളെ പണത്തിന് വേണ്ടി ചൂഷണം ചെയ്തു മറ്റൊരു വിഭാഗവുമുണ്ട്. ആൾക്കൂട്ടത്തെ കണ്ട് ആവേശഭരിതരായി വിഡ്ഡിത്തങ്ങളു ശരിയാണെന്ന് വരുത്താൻ ശ്രമിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഇത്തരം മതപ്രഭാഷകരെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മലബാർ മാന്വൽ രംഗത്തെത്തി. ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ എം ഷാജഹാനാണ് മുസ്ലിം മതപ്രഭാഷകരുടെ പൊള്ളത്തരങ്ങളെ കുറിച്ച് അക്കമിട്ട് നിരത്തി പൊളിച്ചടുക്കൽ നടത്തിയത്.

ചാനലിൽ ഈ മാസം ആദ്യം സംപ്രേഷണം ചെയ്ത പരിപാടി സോഷ്യൽ മീഡിയിൽ യുക്തിവാദികൾ ആഘോഷമാക്കിയപ്പോൾ മറുവശത്ത് മറ്റൊരു വിഭാഗം കടുത്ത എതിർപ്പുയർത്തി രംഗത്തെത്തി. വിശ്വാസികളെ പരലോകത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും പണം കൂടുതൽ നൽകിയ സ്വർഗം ലഭിക്കാൻ ഇടനിലക്കാരാകുന്നതുമായി തട്ടിപ്പുകൾ തുറന്നു കാട്ടുകയായിരുന്നു ചാനൽ. പ്രാസംഗികർ പറയുന്ന കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ വീഡിയോ കണ്ടു തന്നെ മനസിലാക്കാം. ദേശീയ തലത്തിൽ ഗോമാതാ ചർച്ചകൾ സജീവമാകുമ്പോൾ അതിനെ കുറിച്ചു സൂചിപ്പിച്ചു കൊണ്ടാണ് കേരളത്തിലെ കോമഡികളിലേക്ക് അവതാരകൻ ഷാജഹാൻ ക്ഷണിക്കുന്നത്.

മുഹമ്മദ് അസ്ഹനി എന്ന പ്രഭാഷകന്റെ വാക്കുകളുടെ കസർക്കാണ് ഈ വിഷയത്തിൽ എടുത്തുകാണിച്ചത്. മലപ്പുറത്തെ ബലിപ്പെരുന്നാളിന് അറുക്കാൻ കൊണ്ടുവന്ന കാള ഇടഞ്ഞ കാര്യമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. കാളക്കൊമ്പൻ അറുക്കാൻ സമ്മതിക്കാതെ ചീറ്റിക്കൊണ്ട് ചാടുന്നു. അറുക്കാൻ ശ്രമിച്ചവർക്ക് യാതൊരു കാരണവശാലും അറുക്കാനും സാധിക്കുന്നില്ല. ഈ ഘട്ടത്തിൽ അബ്ദുള്ള മുസ്ലിയാര് പറഞ്ഞുവെന്ന് പറഞ്ഞ് ചെവിയിൽ ഓതി. ഇതോടെ അതുവരെ ചീറ്റിക്കൊണ്ടു നിന്ന കാളകൊമ്പൻ കിടന്നു കൊടുക്കുകയായിരുന്നു. ഈ പ്രസംഗത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് അവതാരകൻ.

മഴ പെയ്യിക്കുന്ന കാന്തപുരം ഉസ്താദ്!

ഇതിന് ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പുകഴ്‌ത്തികൊണ്ട് നടത്തിയ ഒരു പ്രസംഗമാണ് ചാനൽ എടുത്തിട്ടത്. കർണാടകത്തിൽ മഴ പെയ്യാതിരുന്ന പ്രദേശങ്ങളിൽ പോലും കാന്തപുരത്തിന്റെ പാദസ്പർശം ഏറ്റതോടെ കൂടി മഴ ആരംഭിച്ചു. ഇത് വെറുതേ പറയുകയല്ല എന്നും നിങ്ങൾ കുർബർഗയിൽ പോയി നോക്കൂവെന്നുമാണ് അസ്സയ്യിദ് ഉജിറെ തങ്ങൾ തട്ടിവിടുന്നത്. ഈ പ്രസംഗത്തിലെ തള്ളലിനോട് അവതാരകന്റെ മറുപടി പറ്റുമെങ്കിൽ കാന്തപുരം സഹാറയിലും അൽക്കദാമ മരുഭൂമിയിലും ഒന്നു പോകണം. അവിടെയും മഴ പെയ്യണമല്ലോ?

മുഹമ്മദ് റിയാസ് ആലുവ എന്ന പ്രഭാഷകൻ പറയുന്നത് കേട്ടാൽ വൈദ്യശാസ്ത്രം ശരിക്കും നാണിച്ചു തലതാഴ്‌ത്തിപ്പോകും. അത്രയ്ക്ക് തള്ളലാണ് ഇദ്ദേഹം പ്രസംഗത്തിൽ നടത്തിയത്. നബിയുടെ ചെരുപ്പിന്റെ ചിത്രം വരച്ച് കൈവിരലിൽ വച്ചാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വിജയകരമായി കാര്യമാണെന്ന് പറയാൻ വേണ്ടി ഒരു ഉദാഹരവും പറയുന്നു. മൗലവി പറയുന്നത് ഉമ്മയുടെ അനിയത്തിയുടെ മകളുടെ പ്രസവത്തിന്റെ കാര്യമാണ്. പ്രസവ വേദന മാറാൻ വേണ്ടി നബിയുടെ ചിത്രം വരച്ച് വിരലിന് അടിയിൽ വെച്ചു. ഇതോടെ ഒരു വേദനയും കൂടാതെ പ്രസവം കഴിഞ്ഞു. ഡെലിവറി കഴിഞ്ഞ ഒരു സിസ്റ്റർ കുട്ടിയെ അടിച്ചു കൊണ്ട് പറഞ്ഞത്രേ. മോളേ നീ വെറുയേങ്കിലും ഒന്നു കരയൂ... വേദനയുണ്ടോ എന്ന് അറിയട്ടേ..!

ദുബായ് ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ആയത്ത് പരിഹാരം!

പ്രാർത്ഥനകൾ കൊണ്ട് എല്ലാ പ്രശ്‌നങ്ങളും മാറുമെങ്കിൽ അത് നല്ലകാര്യമല്ലേ എന്നാണ് വിമർശകൻ കൂടിയയായ എംഎൻ കാരശ്ശേരിയുടെ പക്ഷം. അവിടം കൊണ്ടും തീരുന്നില്ല മൗലവിമാരുടെ വിഡ്ഡിത്തരങ്ങൾ. ചില ജോത്സ്യന്മാർ നിർദ്ദേശിക്കുന്നതു പോലെ പ്രശ്‌നപരിഹാര കഥ പറഞ്ഞ മൗലിയാണ് അടുടത്ത താരം. ദുബായിൽ പോയി ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്ത പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നതാണ് അടുത്ത വിഷയം. ഫർഹ് നിസ്‌ക്കാരത്തിന് ശേഷം ഉസ്താദ് പറഞ്ഞ ആയത്ത് മൂന്ന് തവണ ഓതുക. ഡ്രൈവിങ് ലൈസൻസ് കിട്ടുമെന്ന കാര്യത്തിൽ ഈ ഉസ്ദാതിന് സംശയം ഏതുമില്ല.

എന്നു വിവാദ പ്രസംഗങ്ങൾ നിരത്തിയ നൗഷാദ് ബാഖവിയുടെ പ്രസംഗവും കെ എം ഷാജഹാൻ മലബാർ മാന്വലിൽ എത്തി. സദാചാര പ്രസംഗം നടത്തന്ന ഉസ്താദുമാരുടെ കൂട്ടത്തിലാണ് നൗഷാദ് ബാഖവിയെയും അവതാരൻ ഉൾപ്പെടുത്തിയത്. മുസ്ലിം സ്ത്രീകൾ പർദ്ദ ഇടണമെന്നാണഅ മൗലവി പറയുന്നത്. നല്ല പർദ്ദ ഇടുമ്പോൾ സ്ത്രീ ശരീരത്തിന്റെ എല്ലാ ഭാഗവും മറയും. എന്നാൽ, ഇപ്പോൾ അരക്കെട്ട് തെളിഞ്ഞു കാണിക്കുന്ന വിധത്തിലാണെന്നും ഇത് ഇബലീസാണെന്നും ബാഖവി പറയുന്നു. സൽവാറുകളും ലെഗിൻസും നരകത്തിലേക്കുള്ള ഷോട്ട് കട്ടാണെന്നും തല മറയ്ക്കാതെ പുറത്തിറങ്ങരുതെന്നും ജൗഹർ അയനിക്കാട് ഉപദേശിക്കുന്നു.

വിവാഹത്തിന് പ്രായം നോക്കേണ്ട.. ശരീര വളർച്ച മാത്രം മതി!

സർക്കാറിനെയും നിയമങ്ങളെയും അനുസരിക്കേണ്ട കാര്യമില്ലെന്നാണ് വേറൊരു ഉസ്താദ് പറയുന്നത്. ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിക്കാൻ വേണ്ടി 18ഉം 17ഉം വയസ് തികയേണ്ടതില്ല. മറിച്ച് ശാരീരിക വളർച്ച മാത്രം എത്തിയോ എന്ന് നോക്കിയാൽ മതിയെന്നും തൗഫീഖ് മൗലവി പേഴയ്ക്കാപ്പിള്ളി പറയുന്നു. അവിടം കൊണ്ടും ഉസ്താദുമാരുടെ സദാചാര ചിന്തകൾ തീർന്നിട്ടില്ല. നവാസ് മന്നാനി എന്ന പ്രഭാഷകൻ പറയുന്നത്. ഭാര്യമാരാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ എന്നാണ്.

ഇസ്ലാമിലെ വിവാഹ വിഷയങ്ങൾ എല്ലായെപ്പോഴും വിവാദങ്ങളിൽ നിറഞ്ഞതാണ്. ഇതേക്കുറിച്ചുള്ള മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗവും വിവാദമായിരുന്നു. അദ്ദേഹം ഒരു പ്രസംഗത്തിൽ പറയുന്നത് സ്വന്തം അനുഭവം പറഞ്ഞാണ്. മൂന്ന് പെൺകുട്ടികളയെല്ല, 30 പെൺകുട്ടികൾ വേണമെങ്കിലും ഭാര്യ പ്രസവിക്കട്ടെ എന്നാണ്. നിനക്ക് പറ്റില്ലെങ്കിൽ രണ്ടാമത് ഒന്നു കൂടി ഞാൻ കെട്ടിയേക്കാം.. എന്നു പറഞ്ഞെന്നും മുജാഹിദ് ബാലുശ്ശേരി പറയുന്നു. നാല് വരെ കെട്ടാമെന്ന് ഖുർആൻ പറയുന്നത്. അത് മനസാ വാചാ സ്വീകരിക്കേണ്ടതാണെന്നാണ് ബാലുശ്ശേരിയുടെ അഭിപ്രായം.

അതിനിടെ നാസയിലെ ശാസ്ത്രജ്ഞൻ പോലും ഇസ്ലാം മതം സ്വീകരിക്കുന്നതും മറിച്ചാൽ എന്തു സംഭവിക്കുമെന്നു അവതാരകൻ ചൂണ്ടിക്കാട്ടുന്നു. പത്തനാപുരത്തെ ഹാഫിസ് ഇ പി അബൂബക്കർ ഖാസിമിയുടെ പ്രസംഗമാണ് ഷാജഹാൻ ഉദാഹരിക്കുന്നത്. മതം വിട്ടുപോയാൽ നരകമാണെന്ന വിധത്തിലുള്ള കാര്യമാണ് അദ്ദേഹം പറയുന്നത്. പ്രസംഗത്തിൽ രജനീകാന്ത് സിനിമയിൽ പറയുന്ന ഞെരുപ്പ്ഡാ പരാമർശവും ഹാഫിസ് ഉദാഹരിക്കുന്നു. മോദിയുടെ നോട്ട് നിരോധനം ലോകാവസാനത്തിന്റെ സൂചനയാണെന്ന് പറഞ്ഞാണ് കബീർ ബാഖവിയുടെ പ്രസംഗം. നോട്ട് നിരോധനത്തിന്റെ സൂചന ഖുർആനിൽ പറയുന്നുണ്ടത്രേ..!

ബസിൽ മുൻസീറ്റിൽ മുജാഹിദുകളെ കണ്ടാൽ പിന്നിലേക്ക് നടക്കണം

കാലങ്ങളായി എ പി - ഇകെ സംഘർഷം കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. ഇതേക്കുറിച്ചാണ് ഷാജഹാൻ വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. എ പി സുന്നികൾ മറ്റുള്ളവരെ കണ്ടാൽ മാറി നടക്കണമെന്നാണ് ഒരു തങ്ങളുടെ അഭിപ്രായം. മരിച്ച വീട്ടിൽ ആയാൽ പോലും സലഫികൾ അടക്കമുള്ളവർ വന്നാൽ എന്തിനാ വന്നതെന്ന് ചോദിക്കണം. ബസിൽ മുൻസീറ്റിൽ വെച്ച് മുജാഹിദുകളെയോ മറ്റോ കണ്ടാൽ പിന്നിലേക്ക് നടക്കണമെന്നുമാണ് ഈ ഉസ്താദ് പറയുന്നത്.

സ്ത്രീകളിലെ ചേലാകർമ്മത്തെ പിന്തുണച്ച് രംഗത്തെത്തിയ ഉസ്താദിന്റെ കാര്യവും ചൂണ്ടിക്കാട്ടുന്നു. ചേലാകർമ്മത്തെ കേരളത്തിലെ സംഘടനകൾ തള്ളിപ്പറയുമ്പോൾ തള്ളിപ്പറയാത്തവരുണ്ടെന്ന കാണിക്കാനാണ് നവാസ് മന്നാനിയുടെ പ്രസംഗം ചാനൽ ചൂണ്ടിക്കാട്ടിയത്. ചേലാകർമ്മം എന്നു പറയുന്നത് ആണിനു പെണ്ണിനും അല്ലാഹുവിന്റെ ദീൻ പറയുന്നകാര്യമാണെന്നും അത് ചെയ്യണെന്നും പറഞ്ഞാണ് ചേലാകർമ്മത്തെ പ്രാസംഗികൻ പിന്തുണക്കുന്നത്. ഇത് കൂടാതെ ഇഹലോകം ലഭിക്കാൻ വേണ്ടി പണം വാങ്ങുന്ന മൗലവിമാരുടെ കാര്യവും ചൂണ്ടിക്കാട്ടുന്നു. നൂറും അഞ്ഞൂറും രൂപയുമായി എത്തിയാൽ ആത്മാവിന്റെ നൊമ്പരങ്ങൾ തീർക്കാനും സ്വർഗ്ഗത്തിന് വേണ്ടി പരിശ്രമിക്കാമെന്നും മറ്റൊരു പ്രഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ ഉസ്താദുമാരുടെ പ്രസംഗത്തിലെ പൊള്ളത്തരങ്ങളും അതിന് പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങളും തുറന്നു കാട്ടുന്ന എപ്പിസോഡായിരുന്നു ഏഷ്യാനെറ്റിലെ മലബാർ മാന്വൽ. പരിപാടി സംപ്രേഷണം ചെയ്തപ്പോൾ കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി ഈ പ്രഭാകരുടെ അനുനായികളും രംഗത്തെത്തി. പല ഭീഷണികളും നേരിടേണ്ടി വന്നുവെന്ന് പരിപാടിയുടെ അവതാരകൻ ഷാജഹാൻ തന്നെ വ്യക്തമാക്കുകയുണ്ടായി. ഇങ്ങനെ വിമർശകർ തയ്യാറാക്കിയ യൂട്യൂബ് വീഡിയോ ചാനൽ മലബാർ മാന്വലിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. എന്നാൽ, പൊള്ളത്തരം പറഞ്ഞ് ആളാകാൻ ശ്രമിച്ച മതപ്രഭാഷകരെ പൊളിച്ചടുക്കേണ്ട അനിവാര്യതയും പലരും ചൂണ്ടിക്കാട്ടി. 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്
നല്ല സമയം നോക്കി സത്യപ്രതിജ്ഞ ചെയ്തിട്ടും മൂന്നാം മാസം രാജി വയ്‌ക്കേണ്ടി വന്നു; സത്യപ്രതിജ്ഞ ചൊല്ലിത്തന്ന ഗവർണ്ണർ രണ്ട് മാസത്തിനകം മരിച്ചു; ഡ്രൈവിങ് പഠിച്ചാൽ അപകടം ഉണ്ടാകുമെന്ന് ജ്യോതിഷി പറഞ്ഞതു കൊണ്ട് ജീവിതകാലം മുഴുവൻ ഡ്രൈവറെ വയ്‌ക്കേണ്ടിയും വന്നു; ജ്യോതിഷത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ തുറന്നു കാട്ടി കെ മുരളീധരൻ
കലുങ്കിൽ നിന്ന് കണ്ടെത്തിയത് ഷെറിനെ തന്നെ; വളർത്തച്ഛനെ കുടുക്കിയത് കാറിനുള്ളിലെ ഡിഎൻഎ; പാലും പാലുൽപ്പനങ്ങളും കുഞ്ഞ് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് നളന്ദയിലെ കുട്ടിയുടെ സംരക്ഷകരും; സരസ്വതിയെ ദത്തെടുത്തത് നളന്ദയിലെ മദർ തെരേസാ അന്ധ സേവാ ആശ്രമത്തിൽ നിന്ന്; അന്വേഷണത്തിന് ബീഹാർ സർക്കാരും; കൊച്ചിയിലെ വീട്ടിൽ നിന്നും വെസ്ലിയുടെ അച്ഛനും അമ്മയും അപ്രത്യക്ഷർ
സൂപ്പർ സംവിധായകൻ ഐവി ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതി വാണിജ്യ വിജയങ്ങൾ സ്വന്തമാക്കിയ സിനിമാക്കാരൻ; വലിയ ക്യാൻവാസിൽ സിനിമയെടുത്ത് എണുപതുകളിൽ യുവാക്കളെ തിയേറ്ററിലെത്തിച്ചു; ചലച്ചിത്രകാരന്റെ അപ്രതീക്ഷിത വിടവാങ്ങൽ വാർത്ത കേട്ട് ഞെട്ടി സിനിമാ പ്രവർത്തകർ
വാർത്ത വായിക്കുവാൻ അക്ഷരങ്ങൾ അറിഞ്ഞിരിക്കണം; അതിനു പഠിത്തം വേണം; മിനിമം സ്‌ക്കൂളിൽ എങ്കിലും പോയിരിക്കണമെന്ന് ബൈജു കൊട്ടാരക്കരയെ കളിയാക്കി മഹേഷ്; തനിക്കും രണ്ടു പെൺമക്കളല്ലെ? ബലാത്സംഗ ഗുണ്ടകൾക്ക് വീടുപണി ചെയ്ത് ആസനം താങ്ങി നടക്കുമ്പോൾ മകളുടെ ഭാവി കൂടി ഓർക്കണമെന്ന് മറുപടി; ഇനിയെങ്കിലും മനുഷ്യനാകു; മനസ്സിലാക്കു; ഭ്രാന്തിന് ഇപ്പോഴും ചികിത്സയുണ്ടെന്ന് തിരിച്ചടിയും: ദിലീപിന്റെ തണ്ടർഫോഴ്‌സിലെ കളിയാക്കൽ വാട്‌സ്ആപ്പ് ചർച്ചയിൽ അതിരുവിട്ടപ്പോൾ
അറ്റോർണിയുമായെത്തി മൊഴി മാറ്റി പറഞ്ഞു; വൈരുധ്യമുള്ളത് തിരിച്ചറിഞ്ഞ് മലയാളിയെ വീണ്ടും അറസ്റ്റ് ചെയ്ത് അമേരിക്കൻ പൊലീസ്; വെസ്ലി മാത്യൂസിനെതിരെ കുട്ടിയെ പരിക്കേൽപ്പച്ചതിനുള്ള കുറ്റവും ചുമത്തി; മൂത്തമകളെ വിട്ടുകിട്ടണമെന്ന ഹർജിയിൽ തീർപ്പ് കൽപ്പിക്കാതെ കോടതിയും; കലുങ്കിൽ നിന്ന് കിട്ടിയത് ഷെറിൻ മാത്യൂസിന്റേതെന്ന് ശാസ്ത്രീയമായി തെളിഞ്ഞാൽ വളർത്തച്ഛനെതിരെ കൊലപാതക കുറ്റവും വരും; കൊച്ചിക്കാരനെതിരെ ഇതുവരെ ചുമത്തിയത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ
ഞാൻ വീട്ടിലേക്ക് കയറും മുമ്പ് പുറത്തിറങ്ങിയ ജിഷ ചെരുപ്പൂരി അടിച്ചു പുറത്തുപോകാൻ ആജ്ഞാപിച്ചു; കെട്ടിപ്പിടിച്ചപ്പോൾ കയ്യിൽ കടിച്ചു; കത്തികൊണ്ട് പലവട്ടം ദേഹം മുഴുവൻ കുത്തി; ചുരിദാർ വലിച്ചിടാൻ തിരിഞ്ഞപ്പോൾ പുറത്ത് കുത്തി; എന്നിട്ടും അടങ്ങാതെ വന്നപ്പോൾ കഴുത്തിൽ കുത്തി ചുരിദാറു കൊണ്ട് മുഖം പൊത്തി; അമീറുൾ ഇസ്ലാമിന് കൊലക്കയർ കിട്ടുമോ? ജിഷാ കേസിലെ ആളൂരിന്റെ വിസ്താരം തീരുന്നു; ഇനി ശിക്ഷ അറിയാനുള്ള കാത്തിരിപ്പ്
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി
ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാൻ ഒരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷൻ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് 'തണ്ടർ ഫോഴ്‌സി'നെ സുരക്ഷ ഏൽപ്പിച്ച് താരത്തിന്റെ മുന്നൊരുക്കം; ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം താരത്തിന് അകമ്പടിയായി തോക്കേന്തിയ സ്വകാര്യ ബോഡിഗാർഡ്‌സും ഒപ്പമുണ്ടാകും; കേരളത്തിലെ മൂന്നു വ്യവസായികൾ മാത്രം ഇതുവരെ സഹായം തേടിയ ഗോവൻ സെക്യൂരിറ്റി കമ്പനിയെ ലക്ഷങ്ങൾ മുടക്കി നിയമിക്കുന്നതിന്റെ കാരണം തിരഞ്ഞ് മലയാളികൾ
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ; മേജർ രവിയുടെ സന്തത സഹചാരി; ഗോവയിലെത്തുന്ന മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ; 'ഗോവൻ മലയാളി' പത്രത്തിന്റെ ഉടമ; മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത കൂർമ്മ ബുദ്ധി; തണ്ടർ ഫോഴ്‌സിന്റെ 'തലൈവരുടെ' ഓപ്പറേഷൻ എല്ലാം അതീവ രഹസ്യം; ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ
ആശുപത്രിയിൽ അഡ്‌മിറ്റായ നടൻ ദർബാർ ഹാളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി! അടുത്ത ദിവസം സിനിമയിലും അഭിനയിച്ചു; താരരാജാവിന്റെ ചികിൽസാക്കഥ പൊളിച്ചത് ആക്ഷൻ ഹീറോ ബൈജു പൗലോസ്; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കമ്മാരസംഭവം അതിവേഗം പൂർത്തിയാക്കാനൊരുങ്ങുന്ന ദിലീപിന് റിമി ടോമിയുടെ മൊഴിക്കൊപ്പം വ്യാജരേഖാ കേസും വിനയാകും
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ