Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്റ്റാർ സിംഗറിലെ മിന്നും താരമായി മാളവിക; കാത്തിരിക്കുന്നത് സിനിമ മുതൽ വിദേശപര്യടനം വരെ

സ്റ്റാർ സിംഗറിലെ മിന്നും താരമായി മാളവിക; കാത്തിരിക്കുന്നത് സിനിമ മുതൽ വിദേശപര്യടനം വരെ

തിരുവന്തപുരം: മധുരസ്വരം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച മാളവിക ഒടുവിൽ സ്റ്റാർ സിംഗറിലെ മിന്നും താരമായി. അവസാന റൗണ്ടിലേതടക്കം കടുത്ത മത്സരത്തിനൊടുവിലാണ് സ്റ്റാർ സിംഗറിലെ സീസൺ 7ലെ വിജയിയായി മാളവിക തിരഞ്ഞെടുക്കപ്പെട്ടത്. അവസാന ഫേവറിറ്റ് റൗണ്ടിലെത്തിയ നാലുപേരിൽ മൂന്നുപേരേയും പിന്നിലാക്കിയാണു മാളവിക വിജയിയായത്. എം.ജി. ശ്രീകുമാർ, അനുരാധാ ശ്രീരാം, ശങ്കർ മഹാദേവൻ എന്നിവരായിരുന്നു പരിപാടിയിലെ വിധികർത്താക്കൾ. 

സീസൺ 7ലെ വിജയിയായതോടെ മാളവിക സ്വന്തമാക്കിയതു കോൺഫിഡന്റ് ഗ്രൂപ്പിന്റെ കൊച്ചിയിലെ അരക്കോടിയുടെ ഫ്‌ളാറ്റ്. ലോകമെമ്പാടുമുള്ള മലയാളികളുടെ ആകാംക്ഷയ്ക്കു തിരശീലയിട്ടു ഇന്നലെ മിന്നും താരത്തെ പ്രഖ്യാപിച്ചതു നടൻ ജയറാമാണ്. സീസൺ 7 വിജയിയായതോടെ മുൻ ജേതാക്കളെപ്പോലെ ഇനി മാളവികയെയും കാത്തിരിക്കുന്നത് കൈ നിറയെ അവസരങ്ങളാണ്. സിനിമ മുതൽ വിദേശപര്യടനം വരെ ഈ സ്റ്റാർ സിംഗർ വിജയിയെ കാത്തിരിപ്പുണ്ട്.

ചടങ്ങിൽ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ ഫ്‌ലാറ്റിന്റെ താക്കോൽ മാളവികയ്ക്കു കൈമാറി. ജയറാം ട്രോഫിയും ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ സർട്ടിഫിക്കറ്റും നൽകി. പത്തു ലക്ഷം രൂപയുടെ രണ്ടാം സ്ഥാനം രേഷ്മ സ്വന്തമാക്കി. അഞ്ചു ലക്ഷം രൂപവീതം സമ്മാനമുള്ള മൂന്നും നാലും സ്ഥാനങ്ങളിൽ വർഷയും അഫ്‌സലുമെത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP